12/1/13

ഒരു മണ്ഡലകാലം


      കാവിയുടുത്ത്‌, ഒരു കാവി തോർത്തുമുണ്ട് ചുമലിലിട്ടു,  കയ്യിൽ ഒരു വീണയും തോളിൽ ഒരു ഭാണ്ടവുമായി " വീണ സ്വാമി"പടികയറി വരുമ്പോൾ അമ്മുവിന്റെയും  അപ്പുവിന്റെയും സന്തോഷത്തിനു അതിരുണ്ടാവില്ല .

              നെറ്റിയിൽ ചാർത്തുന്ന ഭസ്മത്തിന്റെ മണമാണ് വീണ സ്വാമിക്ക്. മെലിഞ്ഞു നീണ്ടു, താടിയും മുടിയുമൊക്കെ വളർത്തിയ സ്വാമിക്ക് അമ്മു കണ്ടുപിടിച്ച ഒരു പ്രത്യേകത ചിരിക്കുമ്പോൾ കാണുന്ന ഒരു പല്ലിനു മേലെയായി വളർന്ന നൊണ്ണാണ്..ചേതിയിൽ വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാലുകഴുകി , കയ്യിലെ വീണ അരഭിത്തിയിൽ ചാരി വച്ച്,  മന്തിരി പായ     വിരിച്ചു   ഇറയക്കോലായിലെ വലത്തേ മൂലയിൽ  അദ്ധേഹം  ഇരിക്കും.അതിനു അദ്ദേഹത്തിന് ആരു ടേ യും അനുവാദം ആവശ്യമില്ലായിരുന്നു .  അത്രയ്ക്ക് അടുപ്പമാണ് വല്ല്യച്ഛനും ഈ സ്വാമിയും തമ്മിൽ.      വല്യച്ഛന്റെ  വളരെ കുറച്ചു  ചങ്ങാതിമാരിൽ  ഒരാൾ ...

        സ്വാമി വീട്ടിൽ വന്നാൽ  രണ്ടുമൂന്നു ദിവസം താമസിക്കും. അപ്പോഴൊക്കെ  അമ്മുവും അപ്പുവും അദ്ദേഹത്തെച്ചുറ്റിപ്പറ്റിയാവും..  സ്വാമി എ പ്പോഴും പുണ്യസ്ഥലങ്ങൾ തോറും  യാത്രയിലാണ്. അടുത്തുള്ള   ഒരു ക്ഷേത്രത്തിൽ സന്ദർശനത്തിനു   വരുമ്പോഴാണ്  ഇവിടേക്കും വരുന്നത്. വൈകുന്നേരമായാൽ , അച്ഛനും വല്യച്ഛനും  അദ്ദേഹത്തിന്റെ  വർത്തമാനം  കേൾക്കാൻ ഇരിക്കും.   സമീപകാലത്ത് പോയ പുണ്യസ്ഥല  വിശേഷങ്ങൾ    ആയിരിക്കും  സംസാരവിഷയം.  അമ്മുവും  അപ്പുവും   അതൊക്കെ കേട്ട് അവർക്കൊപ്പമുണ്ടാവും.

             അങ്ങിനെയാണ് വല്ല്യച്ഛനു ശബരിമലക്ക് പോവാനുള്ള ആഗ്രഹം ഉണ്ടായത് ..അടുത്ത  മണ്ഡല കാലത്ത് , വല്യച്ഛൻ മാലയിട്ടു, കറു പ്പുടുത്തു, വ്രതമെടുക്കാൻ തുടങ്ങി  ..ഗുരുസ്വാമി വീ ണസ്വാമി തന്നെ.  സ്വാമിയുടെ ഉപദേശ പ്രകാരമാണ് അടുത്തുള്ള,  മലക്കുപോകാൻ മാലയിട്ട എല്ലാ അയ്യപ്പന്മാരെയും വിളിച്ചു   വീട്ടിൽ  ഭജന നടത്തിയത്. ശരണം ഏറ്റുപറയാൻ അമ്മുവിനും   അപ്പുവിനും എന്തുൽസാഹമായിരുന്നു !!!അതുകൊണ്ട് തന്നെ  ഭജന കഴിഞ്ഞു വിളമ്പിയ പായസത്തിനു  പതിവിൽ കൂടുതൽ മധുരവു മുണ്ടായിരുന്നു.


       പലപ്പോഴും അവർ   അച്ഛനോട് പറഞ്ഞു സ്വാമിയെക്കൊണ്ട് പാട്ടുപാടിക്കും ..അദ്ദേഹം ഭാണ്ഡത്തിൽ നിന്ന് ചപ്ലാങ്കട്ട എടുത്തു വിരലിലണിഞ്ഞു, വീണമീട്ടി, "തെച്ചി മന്ദാരം തുളസി...", അല്ലെങ്കിൽ "തേടി വരും കണ്ണുകളിൽ ..." പാടുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഇരുവർക്കും ..തരം കിട്ടിയാൽ  വീണക്കമ്പിയിൽ അപ്പു വിന്റെ വിരലുകൾ കളിക്കും ..ഒച്ച കേട്ട് വരുന്ന സ്വാമി അവനെ സ്നേഹപൂർവ്വം ഉപദേശിക്കും .. അപ്പുവിനു കളിക്കാനായി ഒരു  വീണ ഉണ്ടാക്കി ക്കൊടു ക്കുകയും ചെയ്തു  സ്വാമി.

       ഒരു നീണ്ട മരക്കഷ്ണത്തിന്റെ  ഒരുഭാഗത്ത്‌    പുറം  ചുരണ്ടിവൃത്തിയാക്കിയ  ചിരട്ട കമിഴ്ത്തി വച്ച്, അതിനു മുകളിലൂടെ നീളത്തിൽ കമ്പി കെട്ടിയ ഒരു നാടൻ വീണ.. കുറെ പ്രാവശ്യം പൊട്ടിയും , നന്നാക്കിയുമായപ്പോൾ  അവനും അത്തരം വീണ സ്വന്തമായി   ഉണ്ടാക്കാൻ  പഠിച്ചു .അവനുണ്ടാ ക്കിയ  അത്തരം വീണയാണ്, അമ്മമ്മയുടെ വീട്ടിലെ താമസകാലത്ത്, രാത്രിയിൽ കറണ്ടുപോകുമ്പോൾ ഇറയക്കോലായിൽ  നടത്താറുണ്ടായിരുന്ന  കുട്ടികളുടെ ഗാനമേളയിൽ വാദ്യോപകരണമായി ഉപയോഗിച്ചിരുന്നത്  ..നാടൻ തബലയും ചിഞ്ചി ലിയുമൊക്കെ  ഉണ്ടായിരുന്നു ഗാനമേളക്ക് ..വെറും അരമണിക്കൂർ  നീണ്ടു നിൽക്കുന്നവ ..ആർക്കും പാട്ടിന്റെ മുഴുവനും അറിയാത്തതുകൊണ്ട് ആ അരമണിക്കൂറിനുള്ളിൽ  എല്ലാവരും ഒന്നിലധികം പാട്ടുകൾ  പാടുമായിരുന്നു. പെണ്‍ ശബ്ദം അമ്മൂന്റേതു  മാത്രമായിരുന്നു..കറന്റ്‌ വന്നു കഴിയുന്നതും എല്ലാവരും ഓടി അകത്തേക്ക് മറയും. അതുവരെ പാടിക്കൊണ്ടിരുന്നത്‌ കേട്ട്  റോഡിലൂടെ പോവുന്ന ആർക്കും  ആളെ മനസ്സിലാവാതിരി ക്കാനാണ്  ഈ ഓട്ടം..

        സ്വാമിമാർക്കുള്ള ഒരു പ്രത്യേക മണം  അവർ തൊടുന്ന ഭസ്മത്തിന്റെതാണെന്നു അമ്മുവിനെ  മനസ്സിലാക്കിയത് വേറൊരു സ്വാമി ആണ് .. കല്യാണി സ്വാമി... പതിവായി പളനിയിൽ പോകാറുണ്ടായിരുന്ന അവർ ഭിക്ഷക്കുവേണ്ടി വീടുകൾ കയറി ഇറങ്ങും..യാത്രാ വിശേഷങ്ങളും, യാത്രക്ക് തടസ്സമാകുന്ന തന്റെ കാൽമുട്ട് വേദനയെക്കുറി ച്ചും വാതോരാതെ  സംസാരിച്ചിരുന്ന അവർ പോകാൻ നേരം ,നിവർത്തിപ്പിടിച്ച   ഉള്ളം കൈ യ്യിലൊരുനുള്ള് ഭസ്മ മിട്ടുതരും ..ആ ഭസ്മത്തിന്റെ കർപ്പൂര ഗന്ധം ഓർമകളിൽ ഇന്നും സുഗന്ധം നിറയ്ക്കുന്നു ...

42 comments:

 1. മണ്ഡലകാല ഓര്‍മ്മകള്‍ ...
  കറന്റ് പോകുമ്പോള്‍ പാട്ടിനിരിക്കുന്നതും കറന്റ് വന്നാല്‍ എഴുന്നെറ്റോടുന്നതും ഒന്നുകൂടി ഓര്‍ക്കാന്‍ കഴിഞ്ഞു.
  കാലത്തിണങ്ങിയ കുറിപ്പ്.

  ReplyDelete
  Replies
  1. പ്രിയ റാംജി സർ ,
   ഈ ആദ്യ കമന്റിന് ഒരുപാട് നന്ദി...പഴയത് ഓർമ്മിപ്പിക്കാൻ ആയല്ലോ ...സന്തോഷം ...

   Delete
 2. മഴവെള്ളം പോലേ
  ഒരു കുട്ടിക്കാലം!!!

  ReplyDelete
  Replies
  1. അതെ അജിത്തേട്ടാ...മഴവെള്ളം പോലെ തന്നെ ...ഒരുപാട് സന്തോഷം ഈ വരവിൽ ...

   Delete
 3. മണ്ഡലകാലം :) എന്‍റെ ഓര്‍മ്മയിലെ ഏറ്റവും മനോഹരമായ കാലം ആണ്... 2012 ലേ എന്‍റെ ഓര്‍മ്മ ഇതില്‍ വായിക്കാം http://swanthamsyama.blogspot.com/2010/12/blog-post_13.html

  ReplyDelete
  Replies
  1. പ്രിയ ശ്യാമ,
   പോസ്റ്റ്‌ വായിച്ചു കേട്ടോ ..നല്ല ഓർമ്മകൾ ....ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..

   Delete
 4. മണ്ഡലകാലത്ത് അയ്യപ്പ ഭക്തന്മാര്‍ റോഡിലൂടെ പോകുന്നത് നോക്കി നില്‍ക്കുന്ന എന്‍റെ കുട്ടിക്കാലം ഓര്‍ത്തു അശ്വതി ഈ കുറിപ്പ്‌ വായിച്ചപ്പോള്‍.... :)

  ReplyDelete
  Replies
  1. പ്രിയ മുബി ..
   കുട്ടിക്കാലത്തെ ഓർമ്മ വന്നു അല്ലേ ...ഒരുപാട് നന്ദി ഈ വരവിൽ ...

   Delete
 5. നല്ല ഓര്‍മ്മകള്‍.

  ഞാന്‍ രണ്ടു മൂന്നു ദിവസം മുന്‍പ് ശബരിമലയ്ക്ക് പോയി വന്നതേയുള്ളൂ :)

  ReplyDelete
  Replies
  1. ശ്രീ ,
   ദർശനം കഴിഞ്ഞെത്തി അല്ലേ ...ഇവിടെയും എല്ലാരും വ്ര തത്തിലാണ്...

   Delete
 6. കര്പൂരത്തിന്റെ ചൂടുള്ള ഓര്മ മണ്ഡലകാലത്തെ കുളിരിൽ

  ReplyDelete
  Replies
  1. ബൈജുവിനു അമ്മുക്കഥകളിലേക്ക് സ്വാഗതം ... കുറിക്കു കൊള്ളുന്ന കമന്റ്‌ ആണ് ബൈജുവിന്റെത്...എന്നാൽ കവിതകൾ ഇത്തിരി കട്ടിയാണ് ....ഇടയ്ക്കൊക്കെ ലളിതമായതും എഴുതൂ ..എന്നെ പോലെ ഉള്ളവർക്ക് വേണ്ടി ...

   Delete
 7. യാത്രയാണ് ജീവിതമെന്ന് ഓര്‍മ്മിപ്പിക്കുന്ന കാലം ,സ്വാമിമാര്‍.അമ്മുവിന്റെ ഓര്‍മ്മ ഇത്തിരി കാര്യമായി ഈ തവണ.

  ReplyDelete
  Replies
  1. പ്രിയ കാത്തീ..

   കളി അയ്യപ്പന്റെടുത്തോ? ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ..

   Delete
 8. നല്ല ഓര്‍മ്മകള്‍.....


  ശബരിമലക്ക് മാല ഇട്ടു ഇരിക്കുക ആണ്

  ReplyDelete
  Replies
  1. സ്വാമി ശരണം ..

   ഈ ആദ്യവരവിൽ ഒരുപാട് സന്തോഷം സ്വാമി ...

   സുഖ യാത്രയും, നല്ല ദർശനവും ആശംസിക്കുന്നു ...

   Delete
 9. ഓര്‍മ്മകളില്‍ പുലര്‍ക്കാല കുളിരും ശരണംവിളിയുമായി
  മണ്ഡലകാലം.......
  നല്ല കുറിപ്പ്‌
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ ചേട്ടാ ...
   ശരിയാണ്...ഈ കുളിരും ശരണം വിളികളും മനസ്സും ശരീരവും തണുപ്പിക്കും ...സന്തോഷം ഈ വരവിൽ ...

   Delete
 10. കുട്ടിക്കാലത്തിന്റെ ഓർമ്മകൾ - സ്വാമിമാർ, മണ്ഡലകാലം... ശരിയാണ് സ്വാമിമാർക്ക് ഒരു പ്രത്യേക മണമുണ്ട്....

  നല്ല ഓർമകൾ

  ReplyDelete
  Replies
  1. പ്രദീപ്‌ മാഷെ ..
   മണ്ഡലകാലം ..സ്വാമിമാർ ....ഈ ഓർമ്മകൾക്കെന്തു സുഗന്ധം...
   ഈവരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..

   Delete
 11. ഓർമ്മകൾ
  അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  ReplyDelete
  Replies
  1. നിധീ ..

   അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാർക്കും ..

   ഈ വരവിൽ ഒരുപാട് നന്ദി ..

   Delete
 12. കുട്ടിക്കഥ ഇഷ്ടമായി.

  ReplyDelete
  Replies
  1. ഉദയപ്രഭൻ ..

   ഇഷ്ടായി എന്നറിഞ്ഞു സന്തോഷം ..

   Delete
 13. തെരക്കായത് കൊണ്ടായിരുന്നു വരാൻ താമസിച്ചത്
  ഞങ്ങളുടെ ഒരു ഭജന കേൾക്കണ്ടെ ദാ ഇവിടെ ഉണ്ട്

  ReplyDelete
  Replies
  1. ഡോക്ടർ സാറിന്റെ ഭജന കേട്ടു കേട്ടോ ..നന്നായിട്ടുണ്ട് ..
   ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..

   Delete
 14. സ്വാമിയേ ശരണം.

  ReplyDelete
  Replies
  1. അയ്യപ്പാ ശരണം

   Delete
 15. പ്രിയ അശ്വതി ,

  ഭക്തിയുടെ നിറവിൽ ഭസ്മത്തിന്റെ സുഗന്ധവും പേറിയുള്ള ഈ മണ്ഡലക്കാല
  ഓർമ്മകൾ ഹൃദ്യമായ ഒരു വായനയ്ക്ക് വഴിയൊരുക്കി!!
  എഴുത്തിലെ മികവും ആഖ്യാനത്തിലെ ലാളിത്യവും ഒരുപാടിഷ്ടമായി!!

  ഹൃദയം നിറഞ്ഞ ആശംസകളോടെ,

  ReplyDelete
  Replies
  1. പ്രിയ ഏട്ടാ,

   എട്ടന് ഈ എഴുത്തും ഇഷ്ടമായി എന്നറിഞ്ഞു ഒരുപാട് സന്തോഷം ..

   എട്ടന്റെ എഴുത്ത് കൂടുതൽ വായിക്കപ്പെടുന്നില്ല എന്നതിൽ വിഷമമുണ്ട് ..

   സ്നേഹപൂർവ്വം

   Delete
 16. ഞാന്‍ കഴിഞ്ഞ നവംബര്‍ 23നാണ് മലയാത്ര കഴിഞ്ഞു വന്നത്...
  നന്നായിട്ടുണ്ട് അശ്വതി... :)

  ReplyDelete
  Replies
  1. സംഗീതിനു നല്ല അയ്യപ്പ ദർശനം കിട്ടിക്കാണുമെന്നു കരുതുന്നു.
   ഈ മണ്ഡലകാല വ്രതത്തിൽ നിന്ന് കിട്ടിയ ഊർജം, എല്ലാ നന്മകളും വരുത്തട്ടെ എന്നാശംസിക്കുന്നു

   Delete
 17. ഈ ഓര്‍മ്മകളും സുഗന്ധപൂരിതം...

  ReplyDelete
  Replies
  1. ഈ എഴുത്തുകൾ വായിക്കാൻ എച്മു എത്തുന്നത്‌ ഒരുപാട് സന്തോഷം തരുന്നു

   Delete
 18. എന്റെ കുട്ടിക്കാലത്ത് ഇത് പോലെ ഇന്‍സ്റ്റന്റ് ആയ ഭക്തിഒന്നുമായിരുന്നില്ല ശബരിമലക്ക് പോകുന്ന ആളുകള്‍ക്ക് .
  അവര്‍ 41 ദിവസം വൃതമെടുത്തു കറുപ്പുടുത്തു മാലയിട്ടു ഭസ്മം മണക്കുന്ന ശരീരവുമായിട്ടെ നടക്കുള്ളൂ.ഒരു ദിവസം അഞ്ചു നേരം കുളിച്ചു ഭക്ഷണത്തില്‍ പോലും ചിട്ടയോടെ .ചിലര്‍ വീട്ടില്‍ പോകാതെ അമ്പലങ്ങളിലോ ഭജന നടക്കുന്ന സ്ഥലത്തോ കൂട്ടമായി താമസിക്കുമൈരുന്നു.എന്നും പുലര്‍ച്ചെ സ്വാമിമാര്‍ അമ്പലങ്ങളിലേക്കു പോകുമ്പോള്‍ ഉള്ള ശരണം വിളികള്‍ കേട്ട്‌കൊണ്ടായിരുന്നു ഞാന്‍ ഉണര്ന്നിരുന്നത്.നേരെ വരുന്ന സ്വാമിമാരെ കണ്ടാല്‍ അവര്‍ക്ക് അശുദ്ധി പറ്റാതിരിക്കാനായി സ്ത്രീകള്‍ വഴി ഒഴിഞ്ഞു പോകുമായിരുന്നു.
  ആ കുളിരുള്ള ദിവസങ്ങളിലേക്ക് ഓര്‍മ്മകള്‍ ഓടിപ്പോയി.

  ReplyDelete
  Replies
  1. അതെ ചേച്ചീ... പണ്ടൊക്കെ ഈ വ്രതത്തിന്റെ ചിട്ട വട്ടങ്ങളിൽ കൂടുതൽ കരുതലും സമർപ്പണവും ഉണ്ടായിരുന്നു ...ഇന്ന് കാലത്തിനൊപ്പം മാറ്റങ്ങളും വന്നിരിക്കുന്നു ...

   Delete
 19. നളിന ചേച്ചി പറഞ്ഞ കാര്യം എന്റെ അമ്മയും പറയുമായിരുന്നു...
  ഇനിയുള്ള കാലത്തെ കുട്ടികൾക്ക് അതൊന്നും അറിയാൻ പോലും പറ്റി എന്ന് വരില്ല. എല്ലാം കഥകൾ മാത്രം ആവും.

  എന്നെ കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി അശ്വതി

  ReplyDelete
  Replies
  1. അതെ രോഹു...ഒക്കെ കഥകൾ മാത്രമാവും ...

   Delete
 20. ഓർക്കാൻ സുഖമുള്ള അനുഭവങ്ങൾ...
  ആശംസകൾ, അശ്വതീ..

  ReplyDelete
  Replies
  1. ഓർക്കാൻ സുഖം തന്നെ, ഏട്ടാ

   Delete
 21. സുഗന്ധം പരത്തുന്ന ഓർമ്മകളുടെ
  ഒരു വിശറി കാറ്റാണല്ലൊ ഇത്

  ReplyDelete
  Replies
  1. ഇഷ്ടായി എന്നറിഞ്ഞു ഒരുപാട് സന്തോഷം ..ഇനിയും വായിക്കാൻ വരുമല്ലോ ..

   Delete