12/3/13

രുചി

      കുട്ടികൾക്ക് വല്ല അസുഖവും വന്നാൽ ആണ് അമ്മയുടെ സ്നേഹം കൂടുതലായി കിട്ടുന്നത്. അമ്മ അധിക സമയവും കൂടെ തന്നെ കാണും . അല്ലെങ്കിൽ വിളിച്ചാൽ വിളി കേൾക്കുന്നിടത്ത്...  അപ്പുവിനു പനിവന്നാൽ , അമ്മ അവനെ നന്നായി ശുശ്രൂഷിക്കുന്നത് കാണുമ്പോൾ, ഇത്തിരി കുശുമ്പൊക്കെ അവൾക്കുണ്ടാവുന്നത് സാധാരണയാണ് ..അപ്പോൾ അവൾ അമ്മയുടെ ശ്രദ്ധ  കിട്ടാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും.  അതൊന്നും അമ്മ കേട്ടില്ലെങ്കിൽ പിണങ്ങി ഇരിക്കേം ചെയ്യും.   അപ്പുവിനു കൊടുക്കുന്ന കഞ്ഞി തന്നെ അവളും കുടിക്കും .. ആ കഞ്ഞിയോളം രുചി വേറെ ഒന്നിനും ഇല്ലാന്ന് തോന്നും അവൾക്കപ്പോൾ  .അവന്റെ സുഖവിവരമന്വേഷിച്ചു വരുന്ന അയൽക്കാരുടെ വർത്തമാനം കേൾക്കാനും  അവൾക്കിഷ്ടമായിരുന്നു. എന്നാൽ പനി  പകരുമെന്നു പറഞ്ഞു അവന്റെ അടുത്തു കൂടുതൽ നേരം ഇരിക്കാൻ അമ്മ സമ്മതിക്കില്ല.  എല്ലാരുടെയും സ്നേഹവും പരിചരണവും കിട്ടുമ്പോൾ അവന്റെ ഗമ ഇത്തിരി കൂടും ..അപ്പോഴൊക്കെ വേഗം  ഒരു പനി വരണേ എന്ന് അവൾ  പ്രാർത്ഥിക്കുമായിരുന്നു ..


       പനി വന്നാലോ ...കഞ്ഞി അവളുടെ തൊണ്ടയിൽ നിന്ന് താഴെ ഇറങ്ങില്ല ...അവൾക്കു വേഗം പനി   മാറി ചോറ് കഴിച്ചാൽ  മതി എന്നാവും..ചോറിന് അത്രേം രുചി ഉണ്ടെന്നു അവൾക്കപ്പോൾ തോന്നും.   നാട്ടിലുള്ള ഡോക്ടറെ കാണിച്ചു പനി   മാറുന്നി ല്ലെങ്കിൽ,  ടൌണിൽ  കൊണ്ടുപോയി  സ്പെഷലിസ്റ്റിനെ   കാണിക്കും. വീട്ടിൽ നിന്ന് രാവിലെ തന്നെ ഇറങ്ങണം. എന്നാലും അവിടെ എത്തുമ്പോൾ   ടോക്കൻ ഒരുപാടായിക്കാണും .  കാണിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും നന്നായി വിശക്കും രണ്ടുപേർക്കും ..അപ്പോൾ അവിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും . അമ്മ ഊണ് കഴിക്കുമ്പോൾ  അമ്മുവിനു ബ്രഡോ, ബണ്ണോ  ആണ് കഴിക്കാൻ വാങ്ങുക. വിശപ്പുണ്ടെങ്കിലും, രുചി തോന്നാത്തത് കൊണ്ട് അവൾക്കത് കഴിക്കാൻ പറ്റില്ല.. ഇനി ഇപ്പോൾ  ഊണിനായിരിക്കും ടേസ്റ്റ് എന്ന് അവൾക്കു തോന്നും.  അവൾ ഊണ് ചോദിച്ചാൽ, അമ്മ വിലക്കും ദഹിക്കില്ലത്രേ.   പോരാത്തതിന് ബസ്സിൽ യാത്ര ചെയ്യേണ്ടതാണെന്നും പറയും. ചർദ്ദിക്കുമോന്നാണ്  അമ്മയുടെ പേടി. അമ്മ ഊണ് കഴിക്കുന്നത്‌ നോക്കിയിരിക്കാൻപോലും അപ്പോൾ അവളെക്കൊണ്ട്  പറ്റില്ല . അത്രയ്ക്ക് ദേഷ്യം വരും ..  പാവം അമ്മ,  വല്ലതും കഴിച്ചെന്നു വരുത്തി എഴുന്നേൽക്കും. വീട്ടിൽ പോയി ചൂട് കഞ്ഞി ഉണ്ടാക്കിത്തരാമെന്നും പറയും. അമ്മമാർ  അങ്ങിനെയാണ്.   മക്കൾ കഴിച്ചില്ലെങ്കിൽ അവർക്കും ഒന്നും  കഴിക്കാൻ തോന്നില്ല.  വീട്ടിൽ ആരെങ്കിലും വിരുന്നുവരുമ്പോൾ കൊണ്ടുവരുന്ന പലഹാര സാധനങ്ങൾ എല്ലാർക്കുമായി വീതിക്കും . അമ്മു അവളുടെ പങ്ക് വേഗം കഴിച്ച് അമ്മയുടെ പങ്കിന്റെ പങ്കുപറ്റാൻ ഓടും..അമ്മ അതിന്റെ ടേസ്റ്റ് പോലും നോക്കാതെ മക്കൾക്കായി വീതിച്ചു നൽകും. ഈ അമ്മമാർക്ക് പലഹാരം കഴിപ്പൊന്നും പറഞ്ഞി ട്ടുള്ളതല്ല അല്ലേ. കൂട്ടത്തിൽ ഇഷ്ടമല്ലാന്നൊരു നുണയും.        

             ഒരിക്കൽ അവൾക്കു മഞ്ഞപ്പിത്തം വന്നു. നഖങ്ങളും കണ്ണും മഞ്ഞ നിറം ഉണ്ടോന്നൊരു സംശയം അമ്മയ്ക്ക് തോന്നിയത് കൊണ്ട് പിറ്റേന്ന് രാവിലെ ആദ്യമൊഴിക്കുന്ന മൂത്രത്തിൽ കുറച്ചു ചോറ് ഇട്ടു നോക്കിയാണ് അത് സ്ഥിതീകരിച്ചത് . അതെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അതാ ആ വറ്റുകൾ മുഴുവൻ മഞ്ഞനിറമായിരിക്കുന്നു . അമ്മ വല്ലാതെ പേടിച്ചു .പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങി. എണ്ണ , ഉപ്പ്  മുതലായവ വർജ്ജിക്കണം. ഇലകള്ക്കടിയിൽ ചെറിയ മുത്തുകൾ പോലെയുള്ള കീഴാർ  നെല്ലി എന്ന ചെടി അരച്ച് ഒരു നെല്ലിക്ക  വലുപ്പത്തി ലാക്കി രണ്ടു നേരം കഴിക്കണം.  നല്ല കയ്പ് ആയിരിക്കും അതിനു.  കഴിച്ചു കഴിഞ്ഞാൽ കുറച്ചു പഞ്ചസാര തിന്നാം.  മഞ്ഞപ്പിത്തം വന്നാലുള്ള പഥ്യം ആണ് അവളെ ഏറ്റവും കുഴക്കിയത് . ചോറും അതിലൊഴിക്കാൻ ഉപ്പിടാത്ത, ഇത്തിരി കുരുമുളക് അരച്ച് ചേർത്ത് വച്ച തക്കാളിക്കറിയുമായിരുന്നു എന്നും കൊടുത്തിരുന്നത്. അവൾക്കു ഭക്ഷണം കഴിക്കാനേ തോന്നില്ലായിരുന്നു.ചികിത്സ   വീട്ടു വൈദ്യത്തിൽ ഒതുക്കാൻ അമ്മയുടെ മനസ്സ് സമ്മതിച്ചില്ല. അക്കാലത്തെ നല്ല പേരുള്ള സന്തോഷ്‌ ഡോക്ടറുടെ അടുത്തു അമ്മ കൊണ്ടു പോയി. ഒരു പുഴ കടന്നു വേണം പോവാൻ .. ഡോക്ടർ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോൾ പഥ്യമെന്തെങ്കിലും ഉണ്ടോന്നു ചോദിക്കാൻ അവൾ നിർബന്ധിച്ചു ..അമ്മ ചോദിച്ചതിനു "ബിരിയാണി വരെ കഴിച്ചോളൂ "   എന്നായിരുന്നു ഡോക്ടറുടെ മറുപടി.   അമ്മുവിനുണ്ടായ സന്തോഷത്തിനു ഒരതിരും  ഉണ്ടായിരുന്നില്ല ,ഇതു കേട്ടപ്പോൾ.. എന്നാൽ വരുന്ന വഴി തോണിയിൽ വച്ച് അവൾ ഇതിനെ പറ്റി ചോദിച്ചപ്പോൾ "ഡോക്ടർക്ക്‌ അങ്ങിനെ എന്തും പറയാം..നഷ്ടപ്പെടാനുള്ളതു ഞങ്ങൾക്കാണ് " എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മുവിൻറെ എല്ലാ പ്രതീക്ഷയും അവിടെ തീര്ന്നു ..
അമ്മ എങ്ങിനെ ഭയപ്പെടാതിരിക്കും? കൈക്കുഞ്ഞായിരുന്നപ്പോൾ നഷ്ടപ്പെട്ടു പോകുമായിരുന്നു അവൾ.  അവൾക്കു വന്ന വയറിളക്കത്തിനു ചികിത്സയായി ഒരു സൂചി വച്ചിട്ടു തിരിച്ചു ബസിൽ കയറിയ അമ്മമ്മ, കയ്യിൽ കുഞ്ഞു കുഴഞ്ഞു പോകുന്നത് കണ്ടു, ബസ്‌ നിർത്തിച്ചു വീണ്ടും ഡോക്ടറുടെ അടുത്തേക്ക് ഓടി.. മരുന്ന് മാറി കുത്തിവച്ചിട്ടോ?  ഡോസ് കൂടിപ്പോയിട്ടോ? എന്താന്നറിയില്ലായിരുന്നു അമ്മമ്മയ്ക്ക്.  ഡോക്ടർ പരിശോധിച്ചു, വീണ്ടും ഒരു സൂചി കൂടി വച്ചതു കൊണ്ടാണ് കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടിയത് . അപ്പോൾ തന്നെ തിരിച്ചു പോകാൻ തോന്നിയില്ലായിരുന്നെങ്കിൽ എന്ന് അമ്മമ്മ കൂടെ കൂടെ പറയുമ്പോൾ നോവുന്നത്  അമ്മ മനസ്സായിരുന്നു. 

     ഒരു മാസത്തോളം  അതേ ഭക്ഷണമായപ്പോൾ, അവൾ രസം എന്നൊന്ന് മറന്നു പോയിരുന്നു. അതുകൊണ്ടാണ്  അസുഖം മാറിവന്നപ്പോൾ ആദ്യമായി  കൂട്ടാൻ കൊടുത്ത "വേളൂരി"ക്കറിക്ക് അത്രേം ടേസ്റ്റ് അവൾക്കു തോന്നിയത്.  ആ കറി രുചിച്ചു  മുഖം കോട്ടിക്കൊണ്ട് " അമ്മൂ,  ഈ ഉപ്പും പുളിയുമില്ലാത്ത  കറി നീ എങ്ങിനെ കഴിക്കുന്നു ?" എന്ന് അപ്പു ചോദിച്ച പ്പോൾ  "രസം" എന്നാൽ എന്താണെന്ന് അവൾ തന്നോടു തന്നെ ചോദിച്ചു ...

56 comments:

 1. അതങ്ങനെയാ..അസുഖം വന്നാല്‍ ആണ്, ആഹാരത്തോട് കൂടുതല്‍ പ്രിയം തോന്നുക.... ഇവിടെയും സെയിം സെയിം...
  ഹെ ഹെ...

  ReplyDelete
  Replies
  1. മുകേഷിന്റെ ഈ ആദ്യ കയ്യൊപ്പിൽ ഒരുപാട് സന്തോഷം..
   ഇതൊക്കെ എല്ലാർക്കും സെയിം സെയിം തന്നെ മുകേഷ്..പിന്നെ ഇതൊക്കെ എഴുതാനും ആരെങ്കിലും വേണ്ടേ :)

   Delete
 2. കുട്ടിത്തങ്ങള്‍... :)

  ReplyDelete
  Replies
  1. അതെ മുബീ ...കുട്ടിത്തങ്ങൾ ...:) ഈ വരവിൽ അതിയായ സന്തോഷം..

   Delete
 3. എനിക്ക് പണി വന്നു കഴിഞ്ഞാല്‍ വെള്ളപ്പം കഴിക്കാന്‍ തോന്നും .ഈ മരുന്നൊക്കെ കഴിച്ചു രുചിപോയികിടക്കുമ്പോള്‍ ഓരോ തോന്നലുകള്‍. തോന്നലുകള്‍ നല്ലതാണെങ്കിലും അസുഖങ്ങള്‍ വരാത്തിരിക്കട്ടെ.

  ReplyDelete
  Replies
  1. അതെ കാത്തീ...ഓരോ തോന്നലുകൾ .. വിട്ടുപോയ "ഗുളിക" യെ
   കാത്തി ഓർമ്മിപ്പിച്ചല്ലോ.. അസുഖങ്ങൾ വരാതിരിക്കട്ടെ.. എന്നത്തേയും പോലെ ഈ വായനയിലും ഒരുപാട് സന്തോഷം ..

   Delete
 4. കുട്ടിക്കാലത്തെ ഓർമ്മകൾ എന്റെ കുട്ടിക്കാലം 15 വയസ്സിൽ തുടങ്ങി അത് കൊണ്ട് ഇതൊക്കെ വല്ലാത്ത നൊസ്റ്റാൾജിയ ഉണ്ടാക്കുന്നുണ്ട്

  ReplyDelete
  Replies
  1. സന്തോഷകരമായ കുട്ടിക്കാലം ഒരു ഭാഗ്യം തന്നെയാണ് ...
   അത് ബൈജുവിന് ഇത്തിരി വൈകിപ്പോയി എന്ന് മാത്രം ... സാരമില്ല ...ഇപ്പോൾ സുഖമായും സന്തോഷമായും ഇരിക്കുകയാവുമല്ലോ ..ഈശ്വരൻ അനുഗ്രഹിക്കട്ടെ..

   Delete
 5. എനിക്ക് കുട്ടിക്കാലമേ ഇല്ലായിരുന്നു. അതുകൊണ്ട് ഇതൊക്കെ വായിക്കാന്‍ രസമുണ്ട്

  ReplyDelete
  Replies
  1. അജിത്തേട്ടാ, ബാല്യം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു എന്ന് ഏട്ടന്റെ എഴുത്തിൽ വായിച്ചിട്ട് സങ്കടം തോന്നിയിട്ടുണ്ട്..
   ദൈവം എല്ലാ നന്മകളും തരട്ടെ...

   Delete
 6. അമ്മുവിന്റേയും അപ്പുവിന്റേയും കുട്ടിക്കാലം ഇന്നലെയും വായിച്ചു.... ബാല്യത്തെ മനസ്സിലിട്ട് അയവിറക്കുന്നത് ഒരു നല്ല ശീലമാണ്. നന്മയിലേക്ക് അത് നമ്മെ വഴിനടത്തും.....

  ReplyDelete
  Replies
  1. പോസ്റ്റുകൾ ആവർത്തന വിരസത തന്നിട്ടും എല്ലാരും സഹിക്കുന്നു എന്നതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു..
   ഇനിയും ഇതുപോലെ എഴുതാൻ പറ്റിയാൽ മടിയില്ലാതെ പോസ്റ്റ്‌ ചെയ്യാൻ ഈ പ്രോത്സാഹനം ധാരളമാണ്...

   പ്രദീപ്‌ മാഷിന്റെ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ..

   Delete
 7. കുട്ടിക്കാലത്ത് പനി വന്ന് സ്കൂളിൽ പോകാതിരിക്കുന്നതൊക്കെ വല്ല്യ ഇഷ്ടമായിരുന്നു.ൽപ്പോൾ കുടിച്ച കഞ്ഞിയ്കും ചമ്മന്തിയ്കും ഒക്കെ എന്തൊരു സ്വാദായിരുന്നു.
  നല്ല ഓർമ്മകൾ

  ReplyDelete
  Replies
  1. നിധീ...കുട്ടിക്കാലത്തെ ഇത്തരം ഓർമ്മകൾ എല്ലാർക്കും സന്തോഷം തരും അല്ലേ .. വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ..

   Delete
 8. ഹ ഹ എല്ലാവർക്കും ഉള്ള ഓർമ്മ്കൾ , പക്ഷെ ഇങനെ എഴുതാൻ ചിലർക്കെ പറ്റൂ

  ഒരു കാര്യത്തിൽ മാത്രം വിയോജിക്കുന്നു
  മഞ്ഞപ്പിത്തം വന്നാൽ ആഹാരം പഥ്യം ആണെങ്കിലും കുശാലാണ്- കുശാൽ ആക്കാം.
  ചോർ പാൽ പഞ്ചസാര - എന്താ പാൽപ്പായസം ആയില്ലെ?
  ചോർ തൈർ പഞ്ചസാര - എന്താ മോശം ആണോ?
  ചക്ക ഒഴികെ എന്ത് പഴവും - അതും മോശം ഇല്ലല്ലൊ അല്ലെ?
  നേന്ത്രപ്പഴം പുളിശേരി - ഇഷ്ടമല്ലെ?

  മറ്റ് ഏത് അസുഖത്തിനുണ്ട് ഇത്രയും  സുഖസമൃദ്ധമായ ഭക്ഷണങ്ങൾ 

  ReplyDelete
  Replies
  1. ഡോക്ടർ സാറെ... ഈ എഴുത്തെഴുതാൻ പ്രേരണ കിട്ടിയത് സാറിന്റെ ഒരു പോസ്റ്റിൽ നിന്നാണെന്നു മനസ്സിലായിക്കാണും അല്ലേ ..പിന്നെ ഈ പറഞ്ഞ ഭക്ഷണങ്ങളൊക്കെ കഴിക്കാമെന്നു ആരെങ്കിലും പറഞ്ഞു തന്നാലല്ലേ അറിയൂ ... ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി

   Delete
 9. നല്ല ഓർമ്മകൾ

  മഞ്ഞപിത്തം വന്നപ്പോൾ ഏതാണ്ട് അമ്മുന്റെ അവസ്ഥ ആയിരിന്നു .. പിന്നെ അമ്മയെ പറ്റിച്ചു, അമ്മമ്മയുടെ അടുത്ത് നിന്നും കരഞ്ഞു എന്തെകിലും ഒക്കെ വാങ്ങി തിന്നും .
  ഇപ്പോൾ ഓർക്കുമ്പോൾ രസം ആണ് ........
  അന്ന് അമ്മയുടെ ടെൻഷൻ ഒക്കെ ഇപ്പോൾ ആണ് മനസിലക്കാൻ പറ്റുന്നത്

  ReplyDelete
  Replies
  1. അതെ അഭിസ്വാമി .. ഇപ്പോഴും പേടി ആണ് ഈ രോഗത്തെ.. മുകളിൽ ഡോക്ടർ പറഞ്ഞ ഭക്ഷണങ്ങൾ നോക്കൂ ...

   ഈ വരവിൽ ഒരുപാട് സന്തോഷം

   Delete
 10. അമ്മമാരുടെ ആകുലതകള്‍

  വേളൂരിക്കറിപോലെ ഭംഗ്യായ എഴുത്ത്.

  ReplyDelete
  Replies
  1. റാംജി സർ, ഈ വരവിലും ഇഷ്ടായി എന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം...

   Delete
 11. ഇലകള്ക്കടിയിൽ ചെറിയ മുത്തുകൾ പോലെയുള്ള കീഴാർ നെല്ലി എന്ന ചെടി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തി ലാക്കി രണ്ടു നേരം കഴിക്കണം. നല്ല കയ്പ് ആയിരിക്കും അതിനു. കഴിച്ചു കഴിഞ്ഞാൽ കുറച്ചു പഞ്ചസാര തിന്നാം.
  (അത് പാലില്‍ അരച്ച് കഴിക്കണം.)
  എന്റെ അമ്മയും പണി വന്നാല്‍ കട്ടന്‍ കാപ്പിയും ബണ്ണുംആണ് കഴിക്കാന്‍ തരുക. പിന്നെ പൊടിയരി കഞ്ഞിയിലെക്കും പിന്നെ പൊടിയരി കൊണ്ട് ചോരുണ്ടാക്കി വെളൂരി (ചൂള എന്ന് ഞങ്ങള്‍ പറയും) കറി വച്ചും തരും.

  ReplyDelete
  Replies
  1. ചേച്ചീ.. പാലിൽ തന്നെയാവും അരച്ചു തന്നിരിക്കുക....പഞ്ചസാര തന്ന ഓർമ്മയുണ്ട്..

   സ്വന്തം കുട്ടിക്കാലം ഓർമ്മിപ്പിക്കാൻ കഴിയുന്നു എന്നത് സന്തോഷം തരുന്നു ...

   ഒരുപാട് നന്ദി ഈ വരവിൽ ...അഭിപ്രായത്തിൽ ..

   Delete
 12. അമ്മുവും അപ്പുവും കഥകള്‍ വളരെ നന്നാവുന്നുണ്ട്.. ഇനീം വരട്ടെ...

  ReplyDelete
  Replies
  1. എച്ച്മുവിന്റെ ഈ പ്രോത്സാഹനത്തിനു ഒരുപാട്
   നന്ദി ...സ്നേഹം ...

   Delete
 13. കുട്ടിക്കാലത്തെ മഞ്ഞപിത്തക്കാലവും, അതിനു ശേഷം ഇന്നും ഉപ്പില്ലാതെ എഞും കഴിക്കാന്‍ മനസ്സു വന്നതും അതിനു ശേഷമാണ്...അതൊക്കെ ഓര്‍ത്തു ഇതു വായിച്ചപ്പോള്‍..വായിച്ചു പോകാന്‍ തോന്നുന്ന എഴുത്താണുട്ടോ...തുടരുക

  ReplyDelete
  Replies
  1. ഗൌരി നാഥന്റെ ഈ ആദ്യ വരവിലുള്ള ആഹ്ലാദം അറിയിക്കട്ടെ ആദ്യം ..

   കുട്ടിക്കാലത്തെ പറ്റി ഒര്മ്മിപ്പിക്കാനാവുന്നു എന്നതിൽ സന്തോഷമുണ്ട് ...

   Delete
 14. കുട്ടിക്കാലത്തെ പനിക്ക് മാത്രമേ ഇത്രയും സുഖം കിട്ടൂ.. മുതിര്‍ന്നപ്പോള്‍ പനി ഒരു ഭയമാണ്..

  നല്ല ഓര്‍മ്മകള്‍.. നല്ല എഴുത്ത്.. ആശംസകള്‍..

  ReplyDelete
  Replies
  1. ഈ ആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം മനോജ്‌ ...ഇപ്പോൾ എന്തെല്ലാം പനികളാ ..പേര് കേട്ടാൽ തന്നെ പേടിയാവും അല്ലേ ..അത്ര തന്നെ മാരകവും ..

   Delete
 15. അമ്മയുടെ സ്നേഹം, കരുതല്‍.... നന്നായി പറഞ്ഞിട്ടുണ്ട് വാക്കുകള്‍ കൊണ്ട്... പ്രായമാകുമ്പോള്‍ തിരിച്ച് അവരെ കരുതേണ്ട കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ പോസ്റ്റ്‌..

  നന്നായിട്ടുണ്ട് അശ്വതീ.. ആശംസകള്‍....

  ReplyDelete
  Replies
  1. നിത്യാ...പറഞ്ഞത് വളരെ ശരിയാണ്...

   തിരിച്ചു അവരെ കരുതേണ്ട കാര്യം ഓർമ്മിപ്പിക്കാൻ ഈ എഴുത്തിനു കഴിയുന്നുണ്ടെങ്കിൽ അതിൽപ്പരം സന്തോഷം വേറെ എന്തുണ്ട് ...

   Delete
 16. അമ്മ ,,സ്നേഹത്തിന്‍റെ മഹാസാഗരം ..എഴുത്ത് നന്നായി ..

  ReplyDelete
  Replies
  1. ഈ ആദ്യ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി ..

   Delete
 17. രചന നന്നായിട്ടുണ്ട്
  ഭാവുകങ്ങള്‍

  ReplyDelete
  Replies
  1. ഗീതാ...ഈ അഭിപ്രായത്തിൽ സന്തോഷം

   Delete
 18. "അമ്മുക്കുട്ടിയുടെ ലോകം"

  ReplyDelete
  Replies
  1. ഈ ആദ്യ വരവിൽ ഒരുപാട് സന്തോഷം സർ

   Delete
 19. എനിക്ക് അന്നും ഇന്നും പനി വരുന്നത് ഭയങ്കര ഇഷ്ടമാണ്...എന്താണെന്നറിയില്ല... :-)

  ReplyDelete
  Replies
  1. അതാ ഇപ്പൊ നന്നായത് :)

   Delete
 20. മനോജ് കുമാര്‍ പറഞ്ഞതും ശരിയാ..കുട്ടിക്കാലത്തെ പനിക്ക് മാത്രമെ സുഖമുള്ളു..വലുതാകുംതോറും പനിയെ വെറുക്കാന്‍ തുടങ്ങി..ഓരോദിവസവും കൂട്ടുകാരെ മിസ്സ് ചെയ്യുന്ന പനി, വീടിനെ തടവറായാക്കുന്ന പനി..പിന്നെ പിന്നെ ഒന്ന് വിശ്രമിക്കാന്‍ പോലും ഒഴിവില്ലാത്തപ്പോള്‍ വിരുന്നു വരുന്ന ദുഷ്ടനായ പനി...എന്തായാലും രുചിയുള്ള എഴുത്ത്..

  ReplyDelete
  Replies
  1. ഈ ആദ്യ വരവിൽ ഒരുപാട് സന്തോഷം അനശ്വര ....

   ശരിയാണ്....വലുതായിട്ട് പനി എന്നല്ല..രോഗങ്ങളൊന്നും വരാതിരിക്കുന്നതാണ് നല്ലത് ...

   Delete
 21. എഴുതിയതൊക്കെ എന്റെ മനസിലും എപ്പോഴോക്കെയോ ഓടികളിച്ച ചില കാര്യങ്ങൾ.. ആശംസകൾ അച്ചു!!!!

  ReplyDelete
  Replies
  1. പാവം രോഹുവിനു അമ്മുക്കഥകളിലേക്ക് സ്വാഗതം..

   കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവാനാവുന്നു എന്നറിയുന്നതിൽ സന്തോഷം ..

   Delete
 22. അമ്മ സ്നേഹം പോലെ തന്നെ ഒഴുക്കുള്ള എഴുത്തും ,, കൊള്ളാം ട്ടോ

  ReplyDelete
  Replies
  1. ഈ വരവിലും, ഇഷ്ടായി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം.. ഫൈസൽ ബാബു

   Delete
 23. പനിയെ എനിക്ക് പേടിയില്ല ...പക്ഷെ എന്റെ ഏറ്റവും വലിയ ശത്രു ജലദോഷമാ ...........
  കൊള്ളാം അശ്വതി...മനോഹരമായി എഴുതിയിട്ടുണ്ട്...
  നല്ലൊരു പുതുവത്സരാശംസകള്‍ നേരുന്നു......

  ReplyDelete
  Replies
  1. ശരിയാണ്...ജലദോഷം പിടിച്ചാൽ, പെയിന്റിംഗ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് അല്ലേ :)

   രാജേഷിനും കുടുംബത്തിനും എന്റേയും ഹൃദയം നിറഞ്ഞ പുതുവത്സരാശം സകൾ

   Delete
 24. നിഷ്കളങ്കമായ എഴുത്തിന്റെ ഒരു രീതി....
  മഞ്ഞപ്പിത്തം ചെറുപ്പത്തിൽ എനിക്കും വന്നിരുന്നു. അന്ന് പഴവർഗങ്ങൾ കുശാലായി അകത്താക്കി.
  എഴുത്ത് തുടരുക.... ആശംസകൾ.

  ReplyDelete
  Replies
  1. ഏട്ടാ ..ഈ പ്രോത്സാഹനത്തിൽ ഒരുപാട് സന്തോഷം..

   Delete
 25. അമ്മയുടെ സ്നേഹവും കുട്ടികാലവും ലളിതമായ വാക്കുകളില്‍ ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു.രചനാ ശൈലി നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. സാജന്റെ ഈ ആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..

   Delete
 26. ബാല്യകാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ വിവരണം. ഒന്നു പനിച്ചു കിടക്കാൻ കൊതി തോന്നിപ്പോയി.

  ReplyDelete
  Replies
  1. "ഒന്നു പനിപിടിച്ചു കിടക്കാൻ കൊതി തോന്നുന്നു" എന്ന് വായിച്ചിട്ട് ഒരുപാട് സന്തോഷം തോന്നുന്നു മധുസൂദനൻ സർ ... അമ്മ സ്നേഹം ഓർമ്മയിലെത്തിക്കാണും അല്ലേ...

   Delete
 27. ഈ അമ്മു കുട്ടിക്കും,അപ്പു കുട്ടനും
  ഒരു വലിയ ലോകം തന്നെയുണ്ടല്ലോ

  ReplyDelete
  Replies
  1. വലിയലോകത്തെ ചെറിയ മനുഷ്യർ ആണോ :)
   വായനക്കും അഭിപ്രായത്തിനും നന്ദി ..

   Delete
 28. അമ്മമാരുടെ ആകുലതകള്‍
  രണ്ടാണ്‍മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഗള്‍ഫിലായിരുന്നു.നാട്ടില്‍ വന്നപ്പോള്‍ കുട്ടികള്‍ക്കെന്നും അസുഖം.നാലുവയസ്സുമുതല്‍ ഒരുവയസ്സുവരെയുള്ളവര്‍.
  എന്നും ഡോക്ടര്‍മാരെ കാണലും,മരുന്നും....
  ഇപ്പോള്‍ അല്പം ആശ്വാസം.സമാധാനം.......
  നന്നായി ഓര്‍മ്മക്കുറിപ്പുകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. എല്ലായിടത്തും ഇതുതന്നെ ചേട്ടാ..കുട്ടികൾ കുറച്ചു വലുതാവും വരെ ഹോസ്പിറ്റലിൽ പോക്ക് തന്നെ പണി...
   വായനയിൽ സന്തോഷം..

   Delete