5/27/15

താലപ്പൊലി -4

                 ഉച്ചക്കുള്ള വിഭവ സമൃദ്ധമായ   ഭക്ഷണത്തിന് ശേഷമാണ് കാവിലേക്കുള്ള യാത്ര.. വിരുന്നുവന്ന ബന്ധുക്കളുടെ താത്പര്യാനുസരണം  പല  ബാച്ചുക ളായാണ്‌  പോവുന്നത് .  ചിലർക്ക്  അന്ന് തന്നെ മടങ്ങി പ്പോവേണ്ടതുണ്ടാവും.  കുട്ടികളൊക്കെ ആദ്യം പോവുന്നവരുടെ കൂടെ പോവാൻ വാശി പിടിക്കും.  അവർ അന്ന് പലവട്ടം പോവലും തിരിച്ചുവരലും നടത്തും .  ബത്തക്ക(തണ്ണി മത്തൻ )  സീസണ്‍  ആയതു കൊണ്ട് , തിരിച്ചു വരുന്നവർ,  കയ്യിൽ  അതും തൂക്കിപ്പിടിച്ചാവും  വരിക .  പത്താം തരം  പരീക്ഷ എഴുതുന്നവർക്ക് മാത്രമാണ് ആ വർഷത്തെ താലപ്പൊലി ആസ്വദിക്കാൻ പറ്റാത്തത്. എപ്പോഴും  പരീക്ഷയും താലപ്പൊലിയും അടുപ്പിച്ചാവും വരിക .. അവരെ മാത്രം അമ്മമാർ ഉറക്കമൊഴിക്കാൻ സമ്മതിക്കില്ല .

             വേഗം പോവുന്നവർ , പോവുന്ന വഴി  ചിലപ്പോൾ കടല്   കാണാനും പോവും .  അമ്മുവിൻറെ നാട്ടിലെ ബീച്ച് പ്രശസ്ഥമായ ഡ്രൈവ് ഇൻ ബീച്ച് ആണ്.  അന്ന് ബീച്ചിലും ഒരുപാട് ആളുകൾ കാണും. സുഖമുള്ള കാറ്റും കൊണ്ട് കടൽക്കരയിലൂടെയുള്ള   നടത്തം ഏറെ  സന്തോഷം തരും ..പിന്നെ കാവിലേക്കു ..    

                                       drive in beach (pic courtesy -google/fb) 

               വൈകുന്നേരം മുതൽ കാവിലേക്കുള്ള  വഴിയിൽ പലതരം കലശങ്ങൾ കൊണ്ടുപോവുന്നവരുടെ  കൂട്ടവും  ഉണ്ടാകും.. വാദ്യങ്ങളുടെ താളത്തിനൊത്ത്   ഉത്സാഹ ചുവടുകളോടെ ഉള്ള ആ യാത്ര കാണേണ്ടത് തന്നെയാണ് ..ഇത്തരം കലശങ്ങൾ  ഇടമുറിയാതെ കാവിലേക്കു വന്നുകൊണ്ടിരിക്കും.  രാത്രി 8 മണിയൊക്കെ ആവുമ്പോൾ കാവിലേക്കുള്ള    റോഡിന്റെ  വശത്തായുള്ള  ഏതെങ്കിലും  കെട്ടിട
ത്തിൻറെ മുകളിൽ  കയറി നിന്ന് നോക്കിയാൽ  ഒരേസമയം  വിവിധ വർണ്ണങ്ങളിലുള്ള, വിവിധ രൂപത്തിലുള്ള പത്തിരുപതോളം കലശങ്ങൾ  കാവിലേക്കു നീങ്ങുന്നത്‌ കാണാം. ജനസാഗരത്തി നിടയിൽ,   വാദ്യഘോഷത്തിന്റെ അകമ്പടിയോടെ തുള്ളലും ആർപ്പുവിളിയുമായി   വിവിധ കലശങ്ങളുടെ  ഒരുമിച്ചുള്ള ഈ എഴുന്നള്ളിപ്പാണ് അമ്മു കണ്ടതിൽ  വച്ച് ഏറ്റവും നല്ല കാഴ്ച  ..

                                         കലശം വരവ് ( pic courtesy -google/fb )  
                             കാവിലേക്ക് അടിയറയും എഴുന്നള്ളിക്കും.  നയനാനന്ദകരമായ കാഴ്ച ആണത് .അമ്മുവിൻറെ വീടിനടുത്തുള്ള    ഒരു ക്ലബ്ബും    അടിയറയും കലശവും  ഒരുക്കാറുണ്ട് ..അടിയറ പുറപ്പെടും മുമ്പ് ആ സ്ഥലത്ത് വച്ച് കുറെ സമയം കരകാട്ടവും കാവടിയാട്ടവും, കരടി കളിയും ,തീ തുപ്പലും , കണ്ണുകെട്ടി അഭ്യാസവും ഒക്കെ ഉണ്ടാവും..

                 ഈ അടിയറ എന്താണെന്ന് പറഞ്ഞില്ലല്ലോ.. കാവിലേക്കുള്ള  ഘോഷയാത്രയാണത്..വിവിധ തരം ടാബ്ലോകൾ,  കൈയിൽ താലമേന്തിയ കുട്ടികളും സ്ത്രീകളും ,  കരകാട്ടക്കാർ , കാവടിയാട്ടക്കാർ, അഭ്യാസികൾ ,  വിവിധ തരം പൂച്ചട്ടി പിടിച്ചു കുറച്ചു പേർ , മൃഗങ്ങളുടെ വേഷം കെട്ടിയ കുറച്ചു പേർ , ചിലപ്പോൾ ഒന്ന് രണ്ടു ആന..    പലതരം വാദ്യഘോഷങ്ങൾ , കലശങ്ങൾ , ഡാൻസ് ഗ്രൂപ്പുകൾ, വശങ്ങളിലായി  നിശ്ചിത ദൂരത്തിൽ  ട്യൂബ് ലൈറ്റ് പിടിച്ച ആളുകൾ,  പിന്നെ കുറെ അകമ്പടി ആൾക്കാരും ..ഇതൊക്കെ ക്രമമായി  സെറ്റ്  ചെയ്തിരിക്കും.. 

               പ്രധാനമായുള്ള രണ്ടു അടിയറ അയൽ നാടുകളിൽ നിന്നാണ്. അയൽ നാടുകളുമായുള്ള സൌഹൃദത്തിന്റെ ആഴം എത്രത്തോളമാണെന്നു,  ആ ഘോഷയാത്ര കണ്ടാൽ  മനസ്സിലാവും.  അല്ലെങ്കിൽ താലപ്പൊലി മൂന്ന് ഗ്രാമങ്ങളുടെ ആഘോഷമായും    പറയാം .  അടിയറ  കാവിലേക്കു കൊണ്ടുവരുന്ന വഴിയിൽ ,  പലയിടങ്ങളിലായി നിർത്തി, കലാരൂപ പ്രദർശനവും  ഉണ്ടാവും..അമ്മുവും കൂട്ടരും ഇത് കാണാനായി, നന്നായി കാണാൻ പറ്റുന്ന സ്ഥലങ്ങളിൽ  ആദ്യമേ സ്ഥാനം പിടിച്ചിട്ടുണ്ടാവും .  കാവിലെത്തിയാൽ അവിടെ സ്റ്റേജിലാവും കരകാട്ടവും  കാവടിയാട്ട വുമൊക്കെ ...  പിന്നെ അടിയറ കാവിലെത്തി എന്നറിയിക്കാനെന്നപോലെ  ചെറിയ തോതിലുള്ള പൂവെടിയും.. ..

            ബന്ധുക്കൾ പലരും ഉറക്കമൊഴിച്ചു ഇതൊക്കെ കാണാൻ നിൽക്കുന്നവരാണ്. കുട്ടികൾ ഉള്ളവരും , ഉറക്കമിളിക്കാൻ  പറ്റാത്തവരും   നേരത്തെ  തിരിച്ചു വരും. അല്ലാത്തവർ തിരിച്ചു വന്നു ,രാത്രി ഭക്ഷണം വേഗം കഴിച്ചു, വീണ്ടും കാവിലേക്കു പോവും .. രണ്ടു മൂന്നു അടിയറയും,   കലശം  വരവും ഒക്കെ കാണാൻ ആ ഒരു രാത്രി  മതിയാവില്ലെന്നു തോന്നും  ...അതിനു ശേഷം  മനോഹരമായ പൂവെടി ഉണ്ടാവും.  ആ പ്രദേശത്തെ ആഘോഷങ്ങളിലെ പൂവെടികളിൽ വച്ച് കേമമായതു ഇവിടത്തേതാണ്.  ആകാശത്തു പല വർണ്ണങ്ങളിലുള്ള നക്ഷത്രം  വിരിയുന്നത് കണ്ണെടുക്കാതെ നോക്കി നിൽക്കും അമ്മു ..ചിലപ്പോൾ അതിൽ നിന്ന് പാരച്യുട്ട്  ഇറങ്ങി വരും..കുറെ സമയത്തേക്ക്,  പല നിറത്തിലും രൂപത്തിലുമുള്ള    ഇത്തരം എലിവാണങ്ങൾ  ആവും.  അതുകഴിഞ്ഞു  വരുന്ന നിർത്താതെയുള്ള പടക്ക ശബ്ദം അമ്മുവിൽ ഭയവും ഉണ്ടാക്കും ..

    കാവിൽ,  ആചാരത്തിന്റെ  ഭാഗമായുള്ള കലശം  കത്തിക്കലും നടക്കും. പുലർച്ചെ  കളം മായ്ക്കുക  എന്ന  ആചാരവും ഉണ്ട്... പിന്നെ കണ്ണിലും മനസ്സിലും,  ഒരിക്കലും മായ്ക്കാത്ത ഓർമ്മകളും  നിറച്ചു വീട്ടിലേക്കു ...

                                                                          ശുഭം .

33 comments:

 1. വര്‍ണ്ണങ്ങളുടെ, ശബ്ദങ്ങളുടെ ഘോഷമായി ഉത്സവങ്ങളും അനുബന്ധപരിപാടികളും.. കലശവും, അടിയറയുമൊക്കെ ബാല്യത്തില്‍ കണ്ട ഓര്‍മ്മ മാത്രം, ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ മാത്രമാണെങ്കിലും ഇന്നും അവ ഓര്‍മ്മകളില്‍ എവിടൊക്കെയോ നിറഞ്ഞു നില്‍ക്കുന്നു.. ആ ഓര്‍മ്മകളെ, മനോഹരമായ ആ നിമിഷങ്ങളെ വീണ്ടും കണ്മുന്നില്‍ എന്ന പോലെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങളോടൊപ്പം ഹാര്‍ദ്ദമായ നന്ദിയും..

  ReplyDelete
  Replies
  1. ഈ ആദ്യ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി... എല്ലാർക്കും അവരവരുടെ ബാല്യം ഓർക്കാൻ പറ്റട്ടെ എന്ന് ആശിക്കുന്നു...

   Delete
 2. അങ്ങിനെ നല്ലൊരു താലപ്പൊലി കണ്ടതിന്റെ ആലസ്യത്തില്‍ തിരിച്ച് പോകുന്നു.

  ReplyDelete
  Replies
  1. അതെ...താലപ്പൊലിക്കു ശേഷം നല്ല വിശ്രമം വേണം ...മൂന്നു ദിവസവും ഉറക്കമൊഴിച്ചതല്ലേ...ഈ വരവിലും അഭിപ്രായത്തിലും നന്ദി റാംജി സർ...

   Delete
 3. എന്റെ അറിവിൽ തലശ്ശേരിയിലെ മുഴുപ്പിലങ്ങാട്ടാണ് ഒരു ഡ്രൈവ് ഇൻ ബീച്ച് ഉള്ളത്. എന്നാൽ ഇത്തരം ആഘോഷങ്ങളധികവും വള്ളുവനാടൻ ഗ്രാമസംസ്കാരത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു....

  നന്മകളുടെ ഇത്തരം ഗ്രാമോത്സവങ്ങൾ അന്യം നിന്നുപോവുന്നതിനു മുമ്പായി അക്ഷരങ്ങളിലേക്ക് പകർത്തിവെക്കൂ......

  ReplyDelete
  Replies
  1. ഇനി മുഴപ്പിലങ്ങാട് താലപ്പൊലി ആഘോഷിക്കുന്ന ഒരു കാവ് ഉണ്ടോ ആവോ :)

   ഈ വരവിലും പ്രോത്സാഹനത്തിനും പ്രദീപ്‌ മാഷിനു ഒരുപാട് നന്ദി...

   Delete
 4. എപ്പോഴും പരീക്ഷയും താലപ്പൊലിയും അടുപ്പിച്ചാവും വരിക .. >>>>> അതൊക്കെ എങ്ങനെ ആയാലും നമ്മള് ഉത്സവോം പരീക്ഷേം കൂടെ വന്നാല്‍ ആദ്യം ഉത്സവം തെരഞ്ഞെടുക്കും!!

  ReplyDelete
  Replies
  1. അങ്ങനെ ആണോ അജിത്തേട്ടാ...അങ്ങനെ തന്നെയാണ് കുട്ടികളുടെ മനസ്സിൽ...എന്നാ മുതിർന്നവർ സമ്മതിക്കില്ലല്ലോ ..
   ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി...

   Delete
 5. അമിട്ടുപൊട്ടുന്നതും വിവിധവര്‍ണ്ണങ്ങളായി വിരിയുന്നതും,വര്‍ണ്ണകുടകളുമൊക്കെയായി.......അതല്ലെ പൂവെടി.......
  ഞങ്ങളുടെ നാട്ടില്‍ ഉത്സവാഘോഷങ്ങള്‍ക്ക് ആനപൂരവും,കാവടിയാട്ടവുമാണ് പ്രധാനം.
  നന്നായിരിക്കുന്നു വിവരണം.
  ആശംസകള്‍

  ReplyDelete
  Replies
  1. ഒക്കെ ഒന്നുതന്നെ തങ്കപ്പൻ ചേട്ടാ...പേരിനുമാത്രം മാറ്റം..
   ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ...നന്ദി ..

   Delete
 6. മൂന്നാം ഭാഗം വരാത്തതെന്തെന്ന് ആലോചിച്ചു.

  അടിയറ എന്ന് ആദ്യം കേൾക്കുകയാണു.വായിക്കുമ്പോൾ അറിയാത്ത,കാണാത്ത കാഴ്ചകൾ മനസിൽ കാണാൻ കഴിയാവുന്ന രീതിയിൽ എഴുതാനുള്ള കഴിവ്‌ അശ്വതിക്കുണ്ട്‌.

  നന്നായി എഴുതുക.ഭാവുകങ്ങൾ.!!!!!

  ReplyDelete
  Replies
  1. അതെ വേഗം എഴുതാം ന്നു പറഞ്ഞിരുന്നെങ്കിലും , പറ്റിയില്ല ..ഫോട്ടോ ഇടാമെന്ന് പറഞ്ഞിരുന്നല്ലോ ...പൊന്നും ഭണ്ടാരം എഴുന്നള്ളിപ്പ്,കലശപൂജ , പുഴ ഇതിന്റെ ഒക്കെ ചിത്രങ്ങൾ ഇട്ടിട്ടുണ്ട്...നോക്കൂ...ഈ വരവിലും ഒരുപാട് സന്തോഷം...

   Delete
 7. വാക്കുകള്‍ കൊണ്ടൊരുക്കിയ മനോഹരമായ ഒരു താലപ്പൊലിക്ക് ഏല്ലാ ഭാവുകങ്ങളും നേരുന്നു......

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം വിനോദ് ...നന്ദി

   Delete
 8. നല്ലൊരു താലപ്പൊലി !
  Best wishes.

  ReplyDelete
  Replies
  1. അതെ ഏട്ടാ... ഈ വരവിലും അഭിപ്രായത്തിലും നന്ദി..

   Delete
 9. മറന്നു പോയ നാട്ടുത്സവങ്ങൾ വീണ്ടും വാക്കുകളിലൂടെ അനുഭവിപ്പിച്ചു തന്നതിന് നന്ദി അശ്വതി...

  ReplyDelete
  Replies
  1. ഈ വരവിലും, ഓർമ്മപുതുക്കാൻ സഹായിച്ചു എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം മുബീ ...

   Delete
 10. ഉത്സവച്ചായ പകര്‍ന്നു നല്‍കിയ അവതരണം..അപരിചിതമായ ചമയങ്ങളും ചടങ്ങുകളും അറിയാനും കഴിഞ്ഞു..

  ReplyDelete
  Replies
  1. ഇക്കയുടെ വരവിൽ, അഭിപ്രായത്തിൽ ഉള്ള സന്തോഷം അറിയിക്കട്ടെ ..നന്ദി ..

   Delete
 11. ഒരു ഉത്സവം ഒരു ഗ്രാമം ആഘോഷിയ്ക്കുന്നത് മനോഹരമായി അമ്മു കാട്ടിത്തന്നു. ഗ്രാമം ആ ആഘോഷം പൂർണമായും ഏറ്റെടുക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. അത് അമ്മുവിൻറെ കണ്ണിലൂടെ കാണിച്ചു തന്നപ്പോൾ പഴയ കാല ഓർമകൾ മനസ്സിലെത്തുകയും ചെയ്തു. ഇത്തരം ഉത്സവങ്ങൾ ആസ്വദിയ്ക്കുന്നത് കുട്ടികളും വാണിജ്യ വല്ക്കരിയ്ക്കപ്പെടാത്ത ഗ്രാമ മനസ്സുകളും ആണ്. ചിലയിടങ്ങളിൽ ഒരു പറഞ്ഞു പോക്ക് പോലെ തോന്നി.

  കഥ പറച്ചിൽ നന്നായി.

  ReplyDelete
  Replies
  1. ബിപിൻ ചേട്ടന്റെ വിശദമായ വായനയിൽ ഒരുപാട് സന്തോഷം ..മനസ്സിലുള്ളത് എഴുതി വച്ചു എന്ന് മാത്രം...ഇപ്പോഴും ഈ ഉത്സവം ഇങ്ങനെ തന്നെ ആഘോഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്... നന്ദി..

   Delete
 12. താലപ്പൊലിയായാലും , പൂരമായാലും,
  പള്ളിപ്പെരുന്നാൾ ആയാലും അതൊക്കെ
  ഒരു പ്രത്യേക ലഹരിയായി കൊണ്ട് നടന്ന
  കാലത്തിലേക്കാണ് ഞങ്ങളെ പോലെയുള്ള
  വായനക്കാരെ , അമ്മു കൈ പിടിച്ച് ഈ കാഴ്ച്ചകളിലൂടെ
  നടത്തിച്ചത് ...
  ഇക്കൊല്ലം നാട്ടിലെത്തിയിട്ട് ,ഞാനും ഇത്തരം ധാരാളം
  ഉത്സവങ്ങൾ കണ്ട് , കണ്ണിലും മനസ്സിലും, ഒരിക്കലും മായ്ക്കാത്ത
  ഓർമ്മകളും നിറച്ചാണ് ഇവിടെ വീണ്ടും പറന്നിറങ്ങിയത് കേട്ടൊ

  ReplyDelete
  Replies
  1. അഭിപ്രായത്തിൽ ഒരുപാട് നന്ദി മുരളിയേട്ടാ...ഇത് അമ്മുവിൻറെ ഓർമ്മയിലെ താലപ്പൊലി...ഒരുപാട് സന്തോഷം ഈ വരവിലും...മുരളിയേട്ടൻ ഒക്കെ ആസ്വദിച്ചു മടങ്ങിയെത്തി അല്ലേ ..

   Delete
 13. ഒരു ഉത്സവം കണ്ടു മടങ്ങിയ തോന്നൽ
  ആശംസകൾ

  ReplyDelete
  Replies
  1. സന്തോഷം, ഈ വരവിലും അഭിപ്രായത്തിലും ...

   Delete
 14. ഒരു ഉത്സവം കണ്ടു മടങ്ങിയ തോന്നൽ
  ആശംസകൾ

  ReplyDelete
 15. Uthsavam...!
  .
  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. ഈ ആദ്യ വരവിലും, എഴുത്ത് ഇഷ്ടായി എന്നറിഞ്ഞതിലും വളരെ സന്തോഷം ...

   Delete
 16. നാട്ടിലെ ഉത്സവത്തിന്‌ പങ്കെടുത്ത ഒരു പ്രതീതി...  ReplyDelete
  Replies
  1. മുകേഷിനെ നാട്ടിലെ ഉത്സവത്തിനു പങ്കെടുത്ത പോലെ തോന്നിപ്പിക്കാൻ പറ്റിയതിൽ സന്തോഷം ..

   Delete
 17. അടുത്ത താലപ്പൊലി കാലം വരാറായി.... പോസ്റ്റ് ഇല്ലേ.....

  ReplyDelete
  Replies
  1. പോസ്റ്റ്‌ ഇട്ടിട്ടുണ്ട് ...ഇങ്ങനെ അന്വേഷിച്ചതിൽ ഒരുപാട് സന്തോഷം ...

   Delete