1/15/14

സപ്പോട്ട മരം



അമ്മമ്മയുടെ വീട്ടിലെ താമസകാലത്താണ്   കുട്ടികളുമായി കൂട്ടം കൂടി കളിക്കലിന്റെ സുഖം എന്താണെന്ന് അമ്മുവിനും അപ്പുവിനും മനസ്സിലായത്‌.

 അച്ഛൻ വീട്ടിൽ അവർ "കൊത്തം കല്ലു"കളിയും, "സോഡി"യും, "ദായ"വും  കൂടിവന്നാൽ ഭിക്ഷാടകരായുള്ള അഭിനയവുമായിരുന്നു ഉണ്ടായിരുന്നത് ..ഭിക്ഷയായി പൈസ രൂപത്തിൽ കൊടുത്തിരുന്നത് ഇളംബക്ക തോടായിരുന്നു . രണ്ടും തമ്മിലുള്ള സാമ്യം കൂട്ടിമുട്ടുമ്പോഴുള്ള  ഒച്ച മാത്രമാണ്. അതിനു "ഉച്ചുളി"എന്ന് പറയും ..ദായം കളിക്കും കരുവായി ചെറിയ ഉച്ചുളി ആണ് ഉപയോഗിച്ചിരുന്നത്.  എല്ലാ വീട്ടിലും ഉച്ചുളി സുലഭമായി കിട്ടും.  അടുത്തുള്ള പുഴയിൽ കൂട്ടുകാരികളൊത്തു ഇളംബക്ക വാരാൻ പോയിരുന്നതായി അമ്മ പറയാറുണ്ട്‌.  എന്നാൽ അമ്മുവിൻറെ കാലത്ത് രാവിലെ ഒരു സഞ്ചിയെടുത്തു പുഴക്കരയിലേക്ക്  ഇളംബക്ക വാങ്ങാൻ പോകുന്ന കൂട്ടുകാരായിരുന്നു ..അവിടെ തോണിയിൽ അതിന്റെ  വില്പന ഉണ്ടാവും ..രണ്ടു രൂപക്കൊക്കെ സഞ്ചി നിറച്ചും  കിട്ടും .. അതുകൊണ്ടുവന്നു പുഴുങ്ങിയാൽ അതിന്റെ   വായ തുറന്നു വരും .. പിന്നെ തോടിൽ നിന്ന് ഇളംബക്ക നുള്ളിയെടുക്കണം ..   കുട്ടികളെ അധികം ഈ പണി ഏൽപ്പിക്കില്ല  ..കാരണം  ഇളംബക്ക ഇറച്ചി ഇടാനുള്ള പാത്രത്തിൽ  വീഴുന്നതിലും കൂടുതൽ  അവരുടെ വായയിൽ  വീഴും.   ഈ ഇറച്ചി  കൊണ്ട് കറിയും വറവുമൊക്കെ ഉണ്ടാക്കും .  എല്ലാ വീടിന്റെയും പിന്നാമ്പുറത്ത് ഉച്ചുളിയുടെ  ഒരു കൂന ഉണ്ടാകും .. അതാണ്‌ കുട്ടികളുടെ കളിസാധനമായി അതും മാറിയത് ...

   അമ്മമ്മയുടെ വീട്ടിൽ അവർ "ഒളിച്ചും പൊത്തും" കളിക്കും ..സ്വന്തം പറമ്പിലും വീട്ടിലും മാത്രമല്ല  ഒളിക്കുക ..അടുത്തുള്ള വീടുകളിലും!!!.. അത്ര വിശാലമായിരുന്നു കളിസ്ഥലം ... അമ്മുവും സജീവമായി പങ്കെടുക്കും ..എന്നാൽ "കാക്ക" ആവുന്നത് വളരെ കഷ്ടം പിടിച്ച പണിയായിരുന്നു .. സൂത്രക്കാരായ കൂട്ടുകാർ അവളെ  പറ്റിച്ചു, വന്നു "അച്ചു" തൊടും ..ഒരു പ്രാവശ്യം കാക്കയായാൽ, പിന്നെ അന്ന് മുഴുക്കെ അവൾ  തന്നെയാവും കാക്ക .. രണ്ടു മൂന്നുപേരെ കണ്ടുപിടിച്ചു അച്ചു തൊട്ടു, ഇനി ഒരാളെ   തിരയുമ്പോഴേക്കും അവൾ കാണാതെ ആരെങ്കിലും വന്നു അച്ചു തൊടും ..കളി പിന്നെ ആദ്യേം പൂദ്യേം കളിക്കണം ..കാക്ക അമ്മു തന്നെ .. അപ്പോൾ കുട്ടികളുടെ മുഖത്തെ ചിരി കാണുമ്പോൾ അവൾക്കു നന്നേ ദേഷ്യം വരും ..അതുകൊണ്ട്    തന്നെ  കാക്കയെ തിരഞ്ഞെടുക്കാനുള്ള  തൊട്ടെണ്ണിപ്പാട്ടിന്റെ അവസാന വിരൽ തൻറെ മേൽക്കാവരുതെ എന്ന് അവൾ പ്രാർഥിക്കാറുണ്ട് .. ചില വിരുതന്മാർ എത്ര വേഗമാണ് എല്ലാരേയും കണ്ടുപിടിച്ചു വിജയശ്രീലാളിതനാവുന്നതു .. ചിലപ്പോൾ ആദ്യം കണ്ടു പിടിക്കുന്നതു അമ്മുവിനെ തന്നെ ആവും.  പിന്നീടങ്ങോട്ട് എല്ലാർക്കും  അവളെ  പറ്റിച്ചാൽ മതിയല്ലോ..


പിന്നെ ഒരു കളി സപ്പോട്ടമരത്തിൽ കയറിക്കളിക്കുന്ന "മര  സോഡി" ആയിരുന്നു ..പക്ഷേ ആണ്‍കുട്ടികൾ കളിക്കുന്നത് നോക്കി നിൽ ക്കാനെ അവൾക്കു കഴിയൂ.  അധികം ഉയരമില്ലാത്ത ചരിഞ്ഞു വളർന്ന മരമായിരുന്നു അമ്മമ്മയുടെ വീട്ടുപറമ്പത്തെ  സപ്പോട്ടമരം .  അതിൽ ഒരുപാടു സപ്പോട്ടയും കായ്ക്കുമായിരുന്നു ..എന്നാൽ ഒന്ന് പോലും അധികം വലുതായി അവൾ കണ്ടിരുന്നില്ല .  സ്കൂളിൽ പോകുന്ന കുട്ടികൾ റോഡിലൂടെ പോകാതെ അവരുടെ പറമ്പിലൂടെ പോകാൻ കാരണം ഈ സപ്പോട്ട മരമായിരുന്നു ..ഒരു ജനകീയ മരം ..ഏതു കുട്ടിക്കും കയറാം.. അതിലെ സപ്പോട്ട പറിക്കാം..ആരും വഴക്ക് പറയില്ല ..ഒന്നുകടിച്ചു ചവച്ചു അതപ്പോൾ തന്നെ തുപ്പി, പിന്നെ ആ കായ വലിച്ചെറിഞ്ഞു  കൊണ്ടുള്ള നടത്തം.. അമ്മുവും ആ കായ തിന്നു നോക്കുമായിരുന്നു.  പലതിൽ നിന്നും പാലു വരും..അപ്പോൾ അവളും അവരെപ്പോലെ ചെയ്യും ..ചില ഭാഗ്യത്തിന് കുറച്ചു മൂത്ത,  ഇത്തിരി മധുരമുള്ളതും അവൾക്കു കിട്ടിയിട്ടുണ്ട് ..ആ കായയുടെ രുചി കൂടിവന്നാൽ  അത്ര മാത്രമാണെന്നായിരുന്നു  ആ കാലങ്ങളിൽ അവൾ  മനസ്സിലാക്കിയിരുന്നത് .  ഈ ചെറിയ മധുരം കിട്ടുമെന്ന പ്രതീക്ഷയാണ് വീണ്ടും വീണ്ടും പച്ച കായ്കൾ കടിച്ചു നോക്കാനുള്ള പ്രേരണ . വേറൊരു വീട്ടിലെ ചെറിയ സപ്പോട്ട മരത്തിൽ വലിയ കായ കാണുമ്പോഴൊക്കെ വല്ല സങ്കര ഇനവുമാകും എന്നേ അവൾ കരുതാറുള്ളൂ  ..അവർ ആ പറമ്പിലേക്ക് ആരെയും കയറ്റിയിരുന്നില്ല ... 

  ആ സപ്പോട്ട മരത്തിലാണ് അപ്പുവും മാമന്മാരുടെ മക്കളും അടുത്ത വീട്ടിലെ കുട്ടികളും കൂടി മരസോഡി  കളിക്കുന്നത് ..എളുപ്പത്തിൽ ചെറിയ കുട്ടികൾ വരെ അതിൽ കയറും ..ഒരു കൊമ്പ്   ചരിഞ്ഞു വന്നു നിലത്തു തൊടുമായിരുന്നു .. തടിയിലൂടെ കയറി  ആ കൊമ്പിലൂടെ    ഊർന്നിറങ്ങിയായിരുന്നു കാക്കയിൽ നിന്നും ഒഴിവാകുന്നത് ..മിടുക്കൻമാർ  അതിന്റെ ഉയരത്തിൽ ഉള്ള കൊമ്പിൽ  കയറി സ്വസ്ഥമായി ഇരുന്നു ഒരു കള്ള പുഞ്ചിരിയോടെ സപ്പോട്ട ചവച്ചു തുപ്പും ..അവരെ തൊടാൻ കാക്കക്ക് എളുപ്പമാവില്ല.  മരം കയറ്റം അറിയാത്തതുകൊണ്ട്   അമ്മുവിനെ ഈ കളിക്ക് കൂട്ടില്ല ..അവരുടെ ചിരിയും കളിയും നോക്കി നില്ക്കുകയേ   നിവൃത്തിയുള്ളൂ .. അതുകൊണ്ട് ആരും ഇല്ലാത്തപ്പോൾ ഒന്ന് കയറി നോക്കാൻ അവൾ  തീരുമാനിക്കും ..എന്നാൽ കുട്ടികൾ കയറി കയറി തടിക്കു നല്ല മിനുസം വന്നിരുന്നു . അതിൽ  ചവിട്ടുമ്പോൾ കാൽപാദം  വല്ലാതെ  ഇക്കിളി ആകും .. അപ്പോൾ വഴുതി വീഴുമെന്നു തോന്നും ...പിടിച്ചു കയറാൻ കൊമ്പുകളും  അടുത്തില്ല .. അവൾക്കു തന്റെ സാഹസം മതിയാക്കിയേ  പറ്റൂ .. എന്നാൽ അടുത്ത വീട്ടിലെ,  അവളിലും ചെറിയ  പെണ്‍കുട്ടികൾ പോലും  ഈസിയായി അതിൽ കയറുന്നത് കാണുമ്പോൾ , അവൾ  അസൂയയോടെ നോക്കി നിൽക്കും.. ഈ അസൂയ മാത്രം അവളിൽ വേണ്ടുവോളം ഉണ്ടായിരുന്നു താനും ..




72 comments:

  1. ബാല്യകാല സ്മരണകൾ നന്നായി കുറിച്ചിട്ടിരിക്കുന്നൂ..
    ആ മരസോഡി കളി മാത്രം എന്താണെന്ന് മനസ്സിലായില്ല

    ReplyDelete
    Replies
    1. reply താഴെ കൊടുത്തിട്ടുണ്ട്‌ ..അത് കമന്റ്‌ ആയിപ്പോയി ..ഇടയ്ക്ക് ശ്രീ യുടെ കമന്റും വന്നു ..

      Delete
  2. കുട്ടിക്കാലത്തെ കളികള്‍ പലതും ഓര്‍മ്മ വന്നു. പ്രത്യേകിച്ചും ഞങ്ങളുടെ കോളിളക്കം

    ReplyDelete
    Replies
    1. കോളിളക്കം വായിച്ചു ..നല്ല രസമുണ്ടായിരുന്നു വായിക്കാൻ .. ഈ വരവിൽ ഒരുപാട് സന്തോഷം

      Delete
  3. അത് മരത്തിലെ തൊട്ടുകളി ആണ് ..കാക്ക ആവുന്ന ആൾ താഴെനിന്നു ഒരു നീളം കുറഞ്ഞ വടികൊണ്ട് മരത്തിനടിച്ചു എണ്ണാൻ തുടങ്ങും..അപ്പോഴേക്കും മരത്തിന്റെ വിവിധ ശാഖ കളിലേക്ക് കയറിപ്പറ്റിക്കോളണം. പിന്നെ കാക്ക മരത്തിൽ കയറി ആ വടികൊണ്ട് ഓരോരാളെയായി തൊട്ടു ഔട്ട്‌ ആക്കും ..തൊടാൻ വരുമ്പോൾ ചിലര് മേലെ മേലെ കയറും ..ചിലര് വേറെ വശ ത്തൂടെ ഊർന്നിറങ്ങി മറ്റൊരു കൊമ്പിൽ കയറും ..കാക്കയ്ക്കല്ലാതെ വേറെ ആർക്കും കൂടുതൽ സമയം നിലത്തു നിലക്കാനും പാടില്ല ..വേറെ മരത്തിലും കയറാൻ പാടില്ല .പേര് ഇതാണോന്നു അത്ര നിശ്ചയം പോര ..അറിയുന്നവർ പറഞ്ഞു തരാതിരിക്കില്ല അല്ലെ ..

    ഈ ആദ്യ അഭിപ്രായത്തിൽ ഒരുപാട് സന്തോഷം മുരളീ ..

    ReplyDelete
  4. എന്ത് രസായിരുന്നു അന്നത്തെ കളികള്‍ ഒക്കെ... ഈ മരസോഡി കളി പുതിയതാട്ടോ... നന്നായിട്ടുണ്ട് അശ്വതി :)

    ReplyDelete
    Replies
    1. മുബിയുടെ ഈ അഭിപ്രായത്തിൽ ഒരുപാട് സന്തോഷം

      Delete
  5. ബാല്യത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കീട്ടോ അശ്വതി..:)

    ReplyDelete
    Replies
    1. സുമയ്ക്ക് അമ്മുക്കഥകളിലേക്ക് സ്വാഗതം ...ബാല്യത്തിലേക്കു തിരിഞ്ഞു നോക്കിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം :)

      Delete
  6. സോഡി..ദായ..ഉച്ചുളി..എന്തെല്ലാം പേരുകള്‍ ..ആദ്യമായി കേള്‍ക്കുകയാണ്.അത് പോലെ ഈ ഇളംബക്കയും. പണ്ട് കേട്ട "തായം" കളിയാവാം ചിലപ്പോള്‍ ഈ "ദായ"..
    എന്തായാലും ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോയി..ആശംസകളോടെ..

    ReplyDelete
    Replies
    1. ഇക്കയുടെ ഈ വരവിലും അഭിപ്രായത്തിലും സന്തോഷം ..ആർക്കും മനസ്സിലായില്ലെന്ന് കണ്ടു നെറ്റിൽ പരതിയപ്പോൾ കുറച്ചു ലിങ്ക് കണ്ടു ....കക്ക ആണ് ഇളംബക്ക ..ചെറിയതിനു ഇളംബക്ക എന്നും വലുതിനു ഓട്ടിക്ക എന്നും പറയും. ഇപ്പോൾ ഇത് കിട്ടാനേ ഇല്ലെന്നുhttp://kannur.kvartha.com/2013/03/complaint-against-fisheries-department.html#.Utawx9IW35N വായിച്ചു സങ്കടം തോന്നി..ദായക്കളി ഇതാണ് .
      http://ml.wikipedia.org/wiki/%E0%B4%A6%E0%B4%BE%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF

      ഒളിച്ചും പൊത്തും എന്നാൽ "സാറ്റ് " ആണെന്ന് http://ml.wikipedia.org/wiki/%E0%B4%A6%E0%B4%BE%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF ഇവിടെ നിന്നും മനസ്സിലായി.

      Delete
    2. http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB_%E0%B4%95%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE

      Delete
  7. ഗതകാലസ്മരണകളിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി ഈ
    രസകരമായ എഴുത്ത്.....
    അറുപതുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണ്‌ ട്ട്വോ!
    അന്ന് എന്താതരം! വീടുകള്‍ കുറവ്.ഒഴിഞ്ഞുകിടക്കുന്ന വിശാലമായ പറമ്പുകള്‍...കശുമാവും,നാട്ടുമാവും,പ്ലാവും.
    ആഞ്ഞിലിയും,ഞാവലും,നെല്ലിയും,പേരയും തിങ്ങിനിറഞ്ഞ
    ഇടങ്ങള്‍.വീടുകള്‍ കുറച്ചാണെങ്കിലും സന്താനസൌഭാഗ്യത്തിന്‌
    ഒട്ടും കുറവില്ല തന്നെ.ഇന്നത്തെ കുട്ടികളെ പോലെ പഠിപ്പിനായി
    നീക്കി വെക്കേണ്ടി വന്നിരുന്നില്ല.കളിക്കാന്‍ വേണ്ട സമയം.
    പ്രാദേശികമായി കളികളുടെ പേരുകളില്‍ മാറ്റമുണ്ടെങ്കിലും
    കിളിമാസ്‌,പുള്ളിക്കുത്ത്,ഓട്ടപ്രാന്തി,ഞൊണ്ടിക്കളി,കല്ലാംകൊത്ത് അങ്ങനെയങ്ങനെ........
    നന്നായി എഴുത്ത്.അതുകൊണ്ടാണ് ഇത്രയും എഴുതിയത്.
    തുടരുക..............
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടന്റെ ഈ അഭിപ്രായത്തിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു ..ഈ എഴുത്ത് എല്ലാർക്കും അവരവരുടെ കുട്ടിക്കാലം ഓർക്കാൻ കാരണമാവുന്നു എന്നതിലും. കല്ലാം കൊത്തു (കൊത്തം കല്ലു തന്നെ ). മുകളിൽ കൊടുത്ത ലിങ്ക് നോക്കുമല്ലോ

      Delete
  8. സോഡി, ദായ, ഉച്ചുളി........ kettittillaa :)
    Good, as usual.

    ReplyDelete
    Replies
    1. ഏട്ടാ ഇതും ഇഷ്ടായി എന്നറിഞ്ഞു സന്തോഷം.. മുകളിൽ കൊടുത്ത ലിങ്ക് നോക്കുമല്ലോ

      Delete
  9. ചില വാക്കുകൾ കേട്ടിട്ടില്ലെങ്കിലും സ്മരണകൾ നന്നായ്. ആ സപ്പോട്ട മരത്തിൽ കയറാൻ പറ്റാഞ്ഞതിൽ നല്ല നിരാശയുണ്ടല്ലേ. നല്ല ബാല്ല്യം നല്ല ഭാഗ്യം ത്ന്നെയത്രെ

    ReplyDelete
    Replies
    1. നിധീ ..ശരിയാണ്..അജിത്തേട്ടൻ പറഞ്ഞതുപോലെ മരം കേറിയാകാൻ പറ്റിയില്ല ..കളികളെ പറ്റി അറിയാൻ മുകളിൽ കൊടുത്ത ലിങ്ക് നോക്കുമല്ലോ..
      അഭിപ്രായത്തിൽ ഒരുപാട് സന്തോഷം

      Delete
  10. ചെറുപ്പത്തിലെ ഓര്‍മ്മകള്‍ എന്നും മധുരമുള്ളതായിരിക്കും. പേരുകളൊക്കെ കേള്‍ക്കാത്തതായിരുന്നു. എന്താ ഈ 'ഇളംബക്ക' ?
    കുഞ്ഞിലെ കുസൃതിക്കളി പോലെ എഴുത്തും.

    ReplyDelete
    Replies
    1. റാംജി സർ, ഓർമ്മകൾ മധുരമാണെങ്കിലും ആ സപ്പോട്ട ഭയങ്കര ചവർപ്പ് ആയിരുന്നു :) കക്ക ആണ് ഇളംബക്ക. മുകളിൽ ഇക്കയ്ക്ക് കൊടുത്ത റിപ്ല്യ്‌ യിൽ ലിങ്ക് ഇട്ടിട്ടുണ്ട് ..നോക്കുമല്ലോ. ഈ വരവിലും സന്തോഷം..

      Delete
  11. പേരുകള്‍ വേറെ ആണെങ്കിലും ആ "മരസോഡി" കളി ഒഴികെ എല്ലാം കളിച്ചിട്ടുണ്ട്.. കൂടാതെ "സെവെന്‍ടീസ്", "തലപ്പട്ടം", "കുട്ടീംകോലും" അങ്ങനെ ഇന്ന് കാണാനില്ലാത്ത എന്തുമാത്രം കളികള്‍..

    ReplyDelete
    Replies
    1. അല്ലേലും മനോജ്‌ ഒരു നാടൻ ഡോക്ടർ അല്ലേ .വല്യ ഗമയുള്ള, പത്രാസുള്ള ആളൊന്നും അല്ലെന്നു :) അപ്പൊ പിന്നെ ഇതൊക്കെ കളിച്ചില്ലെങ്കിലല്ലേ നാണക്കേട്‌...

      Delete
  12. ആദ്യം പറഞ്ഞ ആ സാധനങ്ങളും കളികളും ഒന്നും മനസ്സിലായില്ല. ഏത് പ്രദേശത്ത് പറയുന്ന ഭാഷയാണത്? ഇളംബക്ക എന്താണ്?

    (മരംകേറിയാകാനുള്ള മോഹം നടന്നില്ലയെന്നത് മാത്രം പകല്‍ പോലെ വ്യക്തം)

    ReplyDelete
    Replies
    1. എന്റെ സ്വന്തം കണ്ണൂർ... പേടിയൊന്നും ആവേണ്ട സ്ഥലപ്പേരു കേട്ട് ..ഇപ്പൊ അവിടെ ബോംബൊന്നും ഇല്ല :) കക്കയാണ് ഇളംബക്ക..മുകളിൽ ഇക്കയ്ക്ക് കൊടുത്ത റിപ്ല്യ്‌ യിൽ ലിങ്ക് ഇട്ടിട്ടുണ്ട് .. മരം കേറി ആവാൻ പറ്റിയില്ല :(

      Delete
  13. മധുരിക്കും ഓര്‍മ്മകള്‍..

    ബാല്യ കാല സ്മരണകള്‍ നന്നായി അവതരിപ്പിച്ചു..വീണ്ടും ആ കുട്ടികാലത്തേക്ക്

    ReplyDelete
    Replies
    1. അതെ സാജാ ..മധുരിക്കും ഓർമ്മകൾ.. ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം

      Delete
  14. Without a past there is no future

    ReplyDelete
    Replies
    1. സുധീറിന് അമ്മുക്കഥകളിലേക്ക് സ്വാഗതം...

      തുടക്കം ബാല്യകാലത്തിൽ നിന്ന് തന്നെ ആവണം എന്നാണോ ഉദ്ദേശിച്ചത്? വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി..

      Delete
    2. ഇന്നലെകള്‍ എനിക്കും ഇഷ്ടമാണ്‌. അതുകൊണ്ടാണ്‌ ഏതോ മഹാന്‍ പറഞ്ഞിട്ടുള്ള ആ വാചകം ഉപയോഗിച്ചത്‌. അതിന്‌ തുടക്കം ബാല്യകാലത്തില്‍നിന്നുതന്നെ ആവണം എന്നുദ്ദേശിച്ചിട്ടില്ല. നാളെകളുടെ ആരംഭം ഇന്നലെകളില്‍നിന്നാണെങ്കില്‍കൂടിയും. ഇന്നലെകളില്‍ മാത്രം ഒതുങ്ങിപോകാനും പാടില്ല. കാരണം, ഇന്നാണ്‌, ഇന്നലെ വരെ നാം പേടിച്ചിരുന്ന ആ നാളെ.

      Delete
  15. അശ്വതീ നന്നായിട്ടുണ്ടെട്ടോ....
    പാവം അമ്മു എപ്പോഴും "കാക്ക"യാകേണ്ടി വന്നൂല്ലേ...
    സാരല്ല്യാട്ടോ.... :)
    ബാല്യം എത്ര സുന്ദരമാണ് അല്ലേ...
    ഇനിയൊരിക്കല്‍ കൂടി തിരിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കിലും നിഷ്കളങ്കമായ ആ മനസ്സ് മതി.....

    ReplyDelete
    Replies
    1. എപ്പോഴും അല്ല നിത്യാ ..പലപ്പോഴും...

      കളിക്കാൻ മിടുക്കൻമാരും മിടുക്കികളുമായ കൂട്ടുകാരായിരുന്നു അമ്മുവിന് ...

      എല്ലാരുടെയും ബാല്യം സുന്ദരം തന്നെ..

      ഈ വരവിൽ ഒരുപാട് സന്തോഷം

      Delete
  16. "സോഡി"യും, "ദായ"വും കൂടിവന്നാൽ ഭിക്ഷാടകരായുള്ള അഭിനയവുമായിരുന്നു ഉണ്ടായിരുന്നത് ..ഭിക്ഷയായി പൈസ രൂപത്തിൽ കൊടുത്തിരുന്നത് ഇളംബക്ക തോടായിരുന്നു . രണ്ടും തമ്മിലുള്ള സാമ്യം കൂട്ടിമുട്ടുമ്പോഴുള്ള ഒച്ച മാത്രമാണ്. അതിനു "ഉച്ചുളി"-----------------

    ഇത്രേം സാധനം ഒരു പിടിയും കിട്ടിയില്ല

    ReplyDelete
    Replies
    1. ഡോക്ടർ സർ ഇത് കണ്ണൂരിലെ ഭാഷ ആണ്..മുകളിൽ ഇക്കയ്ക്ക് കൊടുത്ത മറുപടിയിൽ ലിങ്ക് ഉണ്ട് ..അത് നോക്കൂ.. ഇളംബക്ക എന്നാൽ കക്ക ആണ്. കക്കത്തോടാണ് ഉച്ചുളി

      Delete
  17. കുട്ടിക്കാലത്തിലേക്കുള്ള ഈ മടങ്ങിപ്പോക്ക് എത്ര ആനന്ദകരമായിരിക്കും.... ബാല്യകാലത്തിന്റെ നിറമുള്ള ഓർമ്മകളോടൊപ്പെ സഞ്ചരിക്കുന്നു.....

    കണ്ണൂരിലെ ചില പ്രയോഗങ്ങൾക്ക് കോഴിക്കോട്ടെത്തുമ്പോൾ മാറ്റം സംഭവിക്കുന്നു. ദായം കളി കോഴിക്കോട്ട് തായം കളിയാണ്. കൊത്തംകല്ലു കളിയും സോഡിയുമൊക്കെ അതേ പേരിൽ ഇവിടെയുമുണ്ട്.....

    ബാല്യമെഴുത്ത് തുടരുക......

    ReplyDelete
    Replies
    1. അതെ പ്രദീപ്‌ മാഷെ ...നിറമുള്ള ഓർമ്മകൾക്ക് ഒപ്പമുള്ള സഞ്ചാരം തന്നെ ...എല്ലാർക്കും ബാല്യം ഇതുപോലൊക്കെ തന്നെയാവും, അല്ലെങ്കിൽ ഇതിലും നിറമുള്ളത്..ചിലരെ അതൊക്കെ ഓര്മ്മിപ്പിക്കാനും പറ്റുന്നു..

      കേരളത്തിന്റെ ഒരു പ്രധാന പ്രത്യേകത തന്നെ ഇതല്ലേ ..ഭാഷയിലും രുചിയിലും ആചാരത്തിലുമുള്ള വൈവിധ്യം..

      ഈ വരവിലും ഒരുപാട് സന്തോഷം

      Delete
  18. പ്രിയ അശ്വതി,
    ഹാവൂ, കുട്ടിക്കാലത്തേക്കൊന്നു കൂടി തിരിച്ചു പോയതുപോലൊരു പ്രതീതി!! ഇവിടെ പറഞ്ഞിരിക്കുന്ന കളികളില്‍ ഏറെയും എനിക്ക് പുതുമയുള്ളതായിരുന്നു എങ്കിലും ചിലതൊക്കെ മറ്റു പേരുകളിലൂടെ ഞങ്ങളും കളിച്ചിരുന്നു!!
    നന്നായി എഴുതി അശ്വതി, എഴുത്ത് തുടരൂ, അഭിനന്ദനങ്ങളോടെ,

    ReplyDelete
    Replies
    1. അമ്മുവിന് കളിയിൽ വലിയ മിടുക്കൊന്നും ഇല്ല ഏട്ടാ.. എന്നാലും എല്ലാ കളിയിലും കൂടും..ഈ ഗോട്ടി ഒക്കെ കളിക്കുമ്പോൾ വിരുതന്മാർ, എന്തോ അയിത്തം കൽപ്പിക്കും പോലെ, അവളുടെ ഗോട്ടിയെ കുഴികളുടെ ഏഴയലത്ത് നിർത്തില്ല ..അടിച്ചു പറ ത്തിക്കളയുകയല്ലേ!!! വായും പൊളിച്ചു അമ്മു അതുനോക്കി നിൽക്കും..സങ്കടോം വരും ..പിന്നെ കുട്ടികൾക്ക് കയറാൻ പറ്റാത്ത വലിയ മാവിൽ നിന്ന് മാങ്ങ എറിഞ്ഞിടും ചില വമ്പൻമാർ ..അമ്മുവിനെക്കൊണ്ട് അത് പറ്റില്ല ..അപ്പോൾ അതീന്നൊരു കഷ്ണം തിന്നാൻ വേണമെങ്കിൽ എറിയാൻ വലിപ്പത്തിലുള്ള കല്ല്‌ പെറുക്കി കൊടുക്കണം .. അങ്ങനെ...അങ്ങനെ.... അങ്ങനെ ...

      Delete
  19. ഇളംബക്ക , ഉച്ചുളി"ഇവ കക്ക ആണോ അതിന്റെ തോടും
    ഒരുപാട് സന്തോഷം ഓര്‍മകളിലേക്ക് തിരികെ കൂട്ടി കൊണ്ടുപോയതില്‍
    എന്തെല്ലാം കളികള്‍ ആയിരുന്നു പണ്ട് കളിച്ചിരുന്നത്
    കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ,പഴുത്ത മാങ്ങാ തേടിയുള്ള യാത്രകള്‍ ,അങ്ങനെ എന്തെല്ലാം .അത് ഒരു കാലം
    എല്ലാം പോയ്‌ മറഞ്ഞു
    എത്ര സുന്ദരമായിരുന്നു ഈ രചന .......സൂപ്പര്‍
    ഒരുപാടിഷ്ടമായി
    ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. അതാ ഞാൻ പറഞ്ഞത്....ഓർമ്മിച്ചു നോക്കുമ്പോൾ ഇതിലും നിറമുള്ളതായിരുന്നു ഗീതയുടെ ബാല്യം എന്ന് തോന്നുന്നില്ലേ :)
      ഇങ്ങനെ ഓർമ്മിപ്പിക്കാൻ പറ്റുന്നു എന്നതിലാണ് എന്റെ സന്തോഷവും :) വരവിലും അഭിപ്രായത്തിലും ഒരുപാട് സ്നേഹം ...

      Delete
  20. മരണമില്ലാത്ത ഓർമ്മകളുടെ ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി ഈ രചന. സുന്ദരം.

    ReplyDelete
    Replies
    1. മരണമില്ലാത്ത ഓർമ്മകൾ തന്നെ ...ഒരു ഓർമ്മ പുതുക്കലിന് ഈ എഴുത്ത് കാരണമാവുന്നു എന്ന അറിവ് സന്തോഷം തരുന്നു..

      വിജയകുമാർ സാറിന്റെ ഈ വരവിലും അഭിപ്രായത്തിലും ഒരു പാട് നന്ദി

      Delete
  21. അശ്വതീ, എന്ത് നല്ല എഴുത്താ.....എന്റെ കുട്ടിക്കാലം ഓർമ്മ വന്നു ...ഈ മര സോഡി ഞാൻ കളിച്ചിട്ടില്ല കേട്ടോ...
    ഇനി കളിക്കാനും പറ്റുംന് തോന്നണുമില്ല...ഇനിയും വരും അമ്മു കഥകൾ വായിക്കാൻ :)

    ReplyDelete
    Replies
    1. രോഹുവിനു എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞു സന്തോഷം.."മരസോഡി" കളിക്കാൻ പറ്റാഞ്ഞിട്ട് സങ്കടമൊന്നും വേണ്ട കേട്ടോ ..കണ്ണൂര്കാർക്ക് മരത്തിൽ നിന്ന് വീണു എല്ലൊടിഞ്ഞാലും, വളരെ കുറഞ്ഞ കാലം കൊണ്ട് ചികിത്സിച്ചു മാറ്റാൻ നല്ല തിരുമ്മു വൈദ്യർമാർ ഉണ്ട് :)

      Delete
    2. ഹ ഹ ...വീണു എല്ല് ഒടിയുന്ന കളിയാണോ :)

      Delete
  22. അശ്വതി വീണ്ടും ഞങ്ങളെ കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നമ്മള്‍ക്കെല്ലാം ആ ഓര്‍മ്മകളെങ്കിലുമുണ്ട്. ഇപ്പോഴത്തെ തലമുറയ്ക്ക് ഈ കളികളെല്ലാം അജ്ഞാതം.

    ReplyDelete
    Replies
    1. വിനോദിന് അമ്മുക്കഥകളിലേക്ക് വീണ്ടും സ്വാഗതം . നിങ്ങളെല്ലാരും തന്ന പ്രോത്സാഹനം മാത്രമാണ് ഇതുപോലെ വീണ്ടും എഴുതാനുള്ള പ്രചോദനം...

      വിനോദും ഓർമ്മ പുതുക്കി അല്ലേ ..

      ഇപ്പോഴത്തെ തലമുറക്ക് ഈ കളികൾ അജ്ഞാതം തന്നെ ..

      Delete
  23. മറന്നു തുടങ്ങിയ പഴയ കളികളെ ഓർത്തെടുത്തപ്പോൾ നല്ല രസമുണ്ട് ...ഈ കുറിപ്പ് അങ്ങനെ പല ഓർമകളെയും വീണ്ടും കൊണ്ടുവന്നു ..

    ReplyDelete
    Replies
    1. ദീപുവിന്റെ ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം...

      Delete
  24. നന്നായിരിക്കുന്നു അശ്വതി

    ReplyDelete
    Replies
    1. രാജീവ്‌ , ഇഷ്ടായി എന്നറിഞ്ഞു വളരെ സന്തോഷം..

      Delete
  25. നല്ല എഴുത്ത്..., ബാല്യം എത്രനല്ലതാണ്.... ഈ ഓര്‍മ്മകള്‍ കൂടി നഷ്ടമായാല്‍ പിന്നീടുള്ള ജീവിതം ജീവനില്ലാത്തവയാണ്....

    ReplyDelete
    Replies
    1. "ഓർമ്മകൾക്ക്" അമ്മുക്കഥകളിലേക്ക് സ്വാഗതം ..

      ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി

      Delete
  26. ഇളംബക്ക ഞങ്ങളുടെ നാട്ടില്‍ എരുന്ത് എന്നാ പറയുക പിന്നെ കാക്ക കളി യെ കുറിച്ച് ആദ്യമായാണ്‌ കേള്‍ക്കുന്നത് , സമാന രീതിയില്‍ സാറ്റ് കളിക്കുമായിരുന്നു ,അത് പഷേ മരത്തില്‍ കയറി അല്ല എവിടെയെങ്കിലും പോയി ഒളിച്ചിരിക്കണം , രസമുള്ള ഓര്‍മ്മകള്‍ അല്ലെ ...നല്ല പോസ്റ്റ്‌ .

    ReplyDelete
    Replies
    1. "കാക്ക" എന്നാൽ കളിയുടെ പേരല്ല കേട്ടോ ..അത് സാറ്റ് കളിക്കുമ്പോൾ ഒളിച്ചാൽ കണ്ടുപിടിക്കാൻ വരുന്ന കുട്ടിയെ വിളിക്കുന്ന പേരാ . മരസോഡി, മരത്തിൽ കയറി ഒളിച്ചിരിക്കുകയല്ല..തൊടാൻ വിടാതെ മാറി മാറി ശാഖകളിലേക്ക് കയറണം ..പേടിയുള്ളവർക്ക്‌ പറഞ്ഞ കളി അല്ല..അത് പോലെ ഗോട്ടി കളിച്ചു തോറ്റാൽ അതിന്റെ ശിക്ഷ വളരെ വേദനിപ്പിക്കുന്നതാണ്..കൈ മുഷ്ടി ചുരുട്ടി നിലത്തു വയ്ക്കണം..ജയിച്ച ആൾ ഗോട്ടി കൊണ്ട് നിശ്ചിത ദൂരത്തു നിന്ന് വിരലിന്റെ എല്ലിലേക്ക് ഗോട്ടി അടിക്കും.. "കൊട്ടിനടി" എന്നാണ് പറയുക.അമ്മു ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ "അമ്മേ " എന്ന് നീട്ടി വിളിച്ചു കരയും..അമ്മ വരുന്നത് കണ്ടാൽ ഇളയമ്മയെ പേടിച്ചു അവർ അമ്മുവിനെ വിടും :) .പക്ഷേ "ഇനി നീ കളിക്കാനിങ്ങു വാ " എന്ന് ഒന്ന് വിരട്ടിയേ വിടൂ :).

      Delete
  27. ആദ്യമായാണ്‌ ഇവിടെ. സുഖമുള്ള വായന സമ്മാനിച്ചു.
    അഭിനന്ദനങ്ങൾ.
    എനിക്കുമുണ്ടൊരു സപ്പോട്ട മരം!

    ReplyDelete
    Replies
    1. Mayflowers നു അമ്മുക്കഥയിലേക്ക് സ്വാഗതം ...

      ഇഷ്ടായീന്നറിഞ്ഞു ഒരുപാട് സന്തോഷം ..

      Delete
  28. 'മരസോഡി' കളി ഞാനും കേട്ടിട്ടില്ല...ഈ എഴുത്ത് കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി... :-)

    ReplyDelete
    Replies
    1. കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവാൻ പറ്റിയല്ലോ...സംഗീത്, സന്തോഷം ഈ വായനക്ക് ...

      Delete
  29. സപ്പോട്ട മരം വീടിനടുത്തുള്ള ഒരു വീട്ടിൽ മുറ്റത്ത് പടർന്ന് പന്തലിച്ച് നിറയെ കായ്കളുമായ് നിൽക്കുന്നത് കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ അത് കഴിക്കാൻ കൊല്ലുമോ? അതിന്റെ രുചിയെന്തായിരിക്കും? മധുരമാണോ? ചവർപ്പാണോ എന്നൊക്കെ ചിന്തിച്ചു. ഇപ്പോൾ കഴിക്കാതെ തന്നെ അതിന്റെ സ്വാദ് അറിയാൻ കഴിഞ്ഞതിൽ സന്തോഷം..

    കുട്ടിക്കാലത്തിന്റെ മനോഹാരിത ഇനിയും അക്ഷരങ്ങളായി ഇവിടെ നിറയട്ടെ..

    ആശംസകൾ !

    ReplyDelete
    Replies
    1. കുട്ടിക്കാലത്തിലെ സപ്പോട്ടയുടെ ചവർപ്പില്ലാത്ത ഓർമ്മകൾ ...ഗിരിയുടെ ഈ പ്രോത്സാഹനത്തിൽ ഒരുപാട് സന്തോഷം ...

      Delete
  30. Valare nannayi ezuthu ,,,,, ishtam

    ReplyDelete
    Replies
    1. ഈസയുടെ ഈ ആദ്യവരവിലും വായനക്കും നന്ദി...മറുപടി താമസിച്ചു..ക്ഷമിക്കുമല്ലോ

      Delete
  31. കുട്ടിക്കാലത്തിന്റെ ആഴങ്ങളിലേക്ക്....................................!!

    ReplyDelete
    Replies
    1. അന്നൂസിനും അമ്മുക്കഥയിലേക്ക് സ്വാഗതം ...വായനക്ക് ഒരുപാട് നന്ദി ..

      Delete
  32. എഴുത്ത് നിര്‍ത്തി വച്ചോ?

    ReplyDelete
    Replies
    1. നിർത്തിവച്ചതായിരുന്നു...ഇന്ന് വീണ്ടും തുടങ്ങി ... ശ്രീ യുടെ അന്വേഷണത്തിൽ ഒരു പാട് സന്തോഷം...

      Delete
  33. ഇതെവിടെ പോയി? ഓണമായിട്ടും ഒന്നും കാണാനില്ലല്ലൊ

    ReplyDelete
    Replies
    1. ഓണമൊക്കെ കഴിഞ്ഞ് പുതിയ വിഷു വരാറായി ഡോക്ടർ സാറേ ...:)
      ഇപ്പൊ ഇതാ വീണ്ടും എഴുതാൻ തോന്നിയിരിക്കുന്നു ...ഈ അന്വേഷണത്തിൽ ഒരുപാട് സ്നേഹം...

      Delete
  34. കളികളൊന്നും മനസിലായില്ലെങ്കിലും വായിച്ചു .ഇഷ്ടമായി.
    ചെറുപ്പത്തിൽ വട്ടുകളി(ഗോലി),കുട്ടിയും കോലും,ഏറുപന്ത്‌,വെട്ടുപന്ത്‌,ഫുട്ബോൾ,പിന്നെ അവസാനം ക്രിക്കെറ്റും.ഇപ്പോൾ കുട്ടികൾക്ക്‌ ക്രിക്കറ്റ്‌ പോലും കളിക്കാൻ പറ്റാത്ത തിരക്കായില്ലേ!!!!!!

    ReplyDelete
    Replies
    1. ആദ്യമായി അമ്മുക്കഥ വായിച്ച സുധിക്ക് മറുപടി എഴുതാൻ കഴിഞ്ഞില്ല..എഴുത്തിനോട് കൂട്ടുവിട്ടിരിക്കയായിരുന്നു...വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ..

      Delete
  35. ഓണം കഴിഞ്ഞു കൃസ്തുമസ്സും കഴിഞ്ഞു മകരവിളക്കും കഴിഞ്ഞു. എവിടെ പോയി? പുതിയ പോസ്റ്റൊന്നും ഇല്ലെ?

    ReplyDelete