8/17/12

ചിങ്ങപ്പുലരി

          പഞ്ഞ മാസത്തിന്റെ സമാപ്തി. ഇനി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും  ആഘോഷത്തിന്റെയും പുണ്യ മാസം. എല്ലാര്ക്കും ഞാന്‍  സ്നേഹം നിറഞ്ഞ ചിങ്ങപ്പുലരി ആശംസിക്കുന്നു. ആദ്യ വാരം  തന്നെ അത്തം ഉണ്ട്. അതിനാല്‍ ഇനി ഓണത്തിനു അധികം ദിവസമില്ല. പണ്ട് പൂക്കള്‍ പറിക്കാന്‍ ഉത്സാഹത്തോടെ ഓടിനടന്നതാണ്‌ ആദ്യം ഓര്‍മയില്‍ വരുന്നതു. കുട്ടികള്‍ തമ്മില്‍  മത്സരമായിരുന്നു.  ആര് കൂടുതല്‍ ഭംഗിയുള്ള പൂക്കളം ഉണ്ടാക്കും എന്ന്. തുമ്പപ്പൂവും അതിന്റെ കൂടെ കൂടുതല്‍ വര്ണശഭളമായ പൂക്കളും  ശേഖരിക്കാന്‍ എല്ലാര്ക്കും എന്ത് ഉത്സാഹമായിരുന്നു. പൂക്കളം കൂടുതല്‍ കളര്‍ഫുല്‍ ആക്കാന്‍ പലതരം ചെടിച്ചപ്പുകളും മുറിച്ചിടും. പിന്നെ വയലില്‍ നിന്ന് ശേഖരിക്കുന്ന വരിയും. വരിയില്‍ കളര്‍ ചേര്‍ത്തും മനോഹരമാക്കും . ഏത്രയൊക്കെ പാടുപെ ട്ടാലും ഒരു ക്ഷീണവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആ ഉത്സാഹത്തില്‍ ക്ഷീണമൊക്കെ മറന്നു പോയിരുന്നു. അത്തം തുടങ്ങി തിരുവോണം വരെ പൂക്കളത്തിന്റെ വലിപ്പത്തിനും ഉണ്ടായിരുന്നു വ്യത്യാസം. ആദ്യ ദിവസങ്ങളില്‍ ചെറിയ വട്ടത്തിലുള്ള പൂക്കളമാണിടുന്നത്. ഓരോ ദിവസവും ഈ വട്ടത്തിന്റെ വലിപ്പം കൂടും.അവസാനത്തെ മൂന്നു ദിവസം പല ഡിസൈനീലുള്ള പൂക്കളമാവും. കൂടുതല്‍  പുതുമയുള്ള ഡിസൈനിനുവേണ്ടി എത്ര പുസ്തകങ്ങള്‍ മറിച്ചു നോക്കും!!. അടുത്തുള്ള എല്ലാ വീട്ടിലും മാവേലിയെ പോലെ പൂക്കളം  കാണാന്‍ ചെല്ലും. ഞങ്ങള്‍ ഇട്ടതിനെക്കാള്‍ ഭംഗിയുണ്ടെങ്കില്‍ ഏട്ടന്റെയും എന്റെയും മുഖം ഇത്തിരി വാടും. എന്നാലും അതൊന്നും ഞങ്ങളുടെ സന്തോഷത്തിനു ഒരു തടസമായിരുന്നില്ല. പിന്നെ ഓണക്കോടിയുടെ കാര്യം. പട്ടുപാവാടയും മറ്റുമല്ലെങ്കിലും ഞങ്ങള്‍ക്കും അച്ഛന്‍ പുത്തന്‍ എടുത്തു തരും. ആ പുത്തന്‍ ഉടുപ്പിന്റെ മണം ഇന്നും എന്റെ മൂക്കിലുണ്ട്.(ഇപ്പോള്‍ ആ മണമല്ല പുത്തന്‍ ഉടുപ്പുകള്‍ക്ക് ).പിന്നെ പ്രധാനമായും സദ്യ. അതില്‍ എന്റെ ഏട്ടന്  കൂടുതല്‍ ഇഷ്ടം പായസം തന്നെ. എന്റെയും പ്രധാന ഭക്ഷണം അന്ന് അതുതന്നെ.
       

10 comments:

 1. കൊച്ചു വിശേഷങ്ങള്‍ ഹൃദ്യം..
  ഇടക്ക് പാരഗ്രാഫുകള്‍ ഇട്ടാല്‍ നന്ന്

  ReplyDelete
 2. പുതുവർഷാശംസകളോടൊപ്പം
  ഓണാശംസകളും നേരുന്നു.

  ReplyDelete
 3. @muhammad ഇക്കാ, ഇനി എഴുതുമ്പോള്‍ ശ്രദ്ധിച്ചോളാം. നന്ദി.ചെറിയ പെരുന്നാള്‍ ആശംസകള്‍ .കൂടെ ഓണാശംസയും

  @kalavallabhan നന്ദി . ഞാനും ഓണാശംസകല്‍ നേരുന്നു

  ReplyDelete
 4. പുതുവര്‍ഷവും പുത്തന്‍കുതൂഹലങ്ങളും

  സര്‍വമംഗളാശംസകള്‍

  (Please disable this word verification)

  ReplyDelete
 5. നന്ദി. അജിത്തേട്ടനു എന്റെ ഓണാശംസകള്‍

  ReplyDelete
 6. ഞാന്‍ കുറെ ഓടി നടന്നു ഒരു തുമ്പ ചെടിക്കായി എങ്ങും കണ്ടില്ല. പിന്നെ മനസിലെ ഓര്‍മകളില്‍ മുങ്ങി തപ്പിയപ്പോള്‍ കിട്ടി. ഓണത്തിനു ഒരു മണമുണ്ട് അത് തുമ്പ ചെടിയുടെ മണമാണ്. മനസിലെ ആഴങ്ങളിലേക്ക് ആഴ്ന്നുപോയ ഓര്‍മകളുടെ മണം. ഓണാശംസകള്‍

  ReplyDelete
  Replies
  1. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ഗിരീഷ്‌. വൈകിപ്പോയി . എന്നാലും എന്റെ ഓണാശംസകള്‍.

   Delete
 7. വായനാ സുഖം തരുന്ന നല്ല എഴുത്ത്

  ReplyDelete
  Replies
  1. നന്ദി നിധീഷ്

   Delete
 8. ഓണം കഴിഞ്ഞിട്ട് കുറെയായി. ഇപ്പോഴാണ് വായിച്ചത്. ഗുഡ്. എങ്കിലും ഇതോടുകൂടി അശ്വതിയുടെ എല്ലാ ബ്ലോഗ്സും ഞാന്‍ വായിച്ചു. ഏതെങ്കിലും വിട്ടുപോയി എങ്കില്‍ പറയുക. Followers എന്റെ ബ്ലോഗ്സ്പോട്ടില്‍ കിട്ടില്ല. ഗൂഗിള്‍ പ്ലസ് ആണ്. FB യില്‍ a / c ഉണ്ടെങ്കില്‍ ഞാന്‍ അവിടത്തെ മെസ്സേജ് കോളത്തില്‍ എന്റെ ബ്ലോഗ്സ് അപ്ഡേറ്റ് തരാം. എതു പേരില്‍ ആണ്?

  ReplyDelete