8/16/12

എന്റെ സ്വാതന്ത്ര്യ ദിനം

ഇന്ന് സ്വാതന്ത്ര്യ ദിനം. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ . പഠിക്കുന്നകാലത്ത് ഈ ദിവസം രാവിലെ സ്കൂളില്‍ പോയി പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കും. ടീച്ചര്‍ മാര്‍ തലേദിവസം തന്നെ അലമാരയില്‍ നിന്ന് പതാകയെടുത്തു പൊടിതട്ടി വയ്കും. പിന്നെ അതിലേക്കു ചെറിയ കഷ്ണങ്ങളായി മുറിച്ച വര്‍ണക്കടലാസുകളും പൂക്കളും നിറച്ചു മടക്കി വയ്കും.ഒരു പ്രത്യേക രീതിയിലുള്ള മടക്കു. പിറ്റേന്ന് ഞങ്ങളൊക്കെ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍  പതാക ഉയര്‍ത്തും. വളരെ ശ്രദ്ദിച്ചു അദ്ദേഹം ചരട് വലിച്ചു പതാക മെല്ലെ  ഉയര്‍ത്തും.ഞങ്ങള്‍  ആകാംക്ഷയോടെ തല ഉയര്‍ത്തി വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണാന്‍ കാത്തുനില്‍ക്കും. എന്നാല്‍ ഹെഡ്മാസ്റ്റര്‍ ഇത്തിരി കഷ്ടപ്പെടും പതാക ഒന്ന് വിടര്‍ന്നു കിട്ടാന്‍. പതാക വിടര്‍ന്നു അതില്‍ നിന്ന് വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ നിറയുന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്‌ .ദേശഭക്തി ഗാനങ്ങളും പ്രതിക്ഞ്ഞകളും ഉറക്കെ ഉറക്കെ ഉത്സാഹത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ ഏറ്റു പറയും.ഹെഡ്മാസ്റ്റര്‍ ധീരദേശാഭിമാനികളെ പറ്റി പ്രസംഗിക്കും.മഹാത്മജി , ജവഹരലാല്‍ നെഹ്‌റു , സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങിയവരുടെ മുഖം മനസ്സില്‍ മിന്നിമറയും. പിന്നെ എല്ലാവര്‍ക്കും  മുട്ടായി കിട്ടും. അതിന്റെ മധുരം നുണഞ്ഞുകൊണ്ടുള്ള മടക്കം.

                                       

5 comments:

  1. നന്ദി കണ്ണാ

    ReplyDelete
  2. ഇപ്പോഴും സ്കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷം ഇങ്ങനെയാണോ എന്തോ..!!
    ഒരു ദിവസം താമസിച്ചുപോയി, എന്നാലും സ്വാത്ന്ത്ര്യദിനാശംസകള്‍

    ReplyDelete
  3. നാട്ടിന്‍പുറത്തെ ഒരു സാധാരണ സ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഇപ്പോഴും അവിടത്തെ സ്ഥിതി മാറിയിരിക്കാന്‍ വഴിയില്ല അജിത്തേട്ടാ.

    ReplyDelete
  4. താല്‍പ്പര്യത്തോടെ വായിച്ചു. നല്ല അനുഭവം. ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഓഗസ്റ്റ്‌ 15 നു ലേഖനം എഴുതി അച്ഛനെക്കൊണ്ട് (അദ്ധ്യാപകന്‍ ആയിരുന്നു) തിരുത്തിച്ചു വായിക്കും. ഒരിക്കല്‍, ആ വായന കേള്‍ക്കുന്ന വിദ്യാര്ത്ഥികളും അദ്ധ്യാപകരും പറഞ്ഞു - ആളെ കാണുന്നില്ല (അത്രക്കേ ആള്‍ ഉണ്ടായിരുനുള്ളൂ!) മേശപ്പുറത്തു കേറി നില്‍ക്കണം. (ക്ലാസ്സുകളെ വേര്‍തിരിക്കുന്ന മറകള്‍ എല്ലാം മാറ്റി, അങ്ങിനെ ഒരു വലിയ ഹാളിന്റെ അറ്റത്താണ് പരിപാടി.)

    ഓ പിന്നേ. ഞാന്‍ അത് ശ്രദ്ധിക്കാതെ വായന തുടര്ന്നു. ഒരു മിനിട്ട് എന്നും പറഞ്ഞു ഒരു അദ്ധ്യാപകന്‍ എന്റെ നേരെ വന്നു രണ്ടുകൈകളുംകൊണ്ട് എന്നെ എടുത്തു മേശപ്പുറത്തു നിര്‍ത്തി. ഇനി വായിച്ചോ എന്നും പറഞ്ഞു പോയി. :)
    http://drpmalankot0.blogspot.com

    ReplyDelete