3/22/15

താലപ്പൊലി -2

        കാവിനോടടുക്കുന്നു എന്ന് ഉച്ചഭാഷിണി യിലൂടെ   വരുന്ന പലതരം അറിയിപ്പുകൾ കൊണ്ടറിയാം.. നടപ്പാതയുടെ ഇരുവശത്തുമായി കെട്ടിയ വിവിധ  ബാനറിലേക്കായിരിക്കും അമ്മു വിന്റെയും   അപ്പുവിന്റെയും , മറ്റു കുട്ടിക ളുടെയും  നോട്ടം  ...കാലുകൊണ്ട്‌ സൂചി കോർക്കുന്നതും , മാജിക് കൊണ്ട് തല അറുക്കുന്നതും,   മൃഗങ്ങളുടെ സർക്കസുമായ ഒട്ടേറെ   പരസ്യങ്ങളിലൂടെ       വിസ്മയക്കണ്ണുമായ് നടക്കുമ്പോൾ എതിരെ വരുന്ന ആരുമായെങ്കിലും കൂട്ടിമുട്ടുമ്പോഴാണ് സ്ഥലകാലബോധം വരുന്നത് .. മാജിക് ഷോ , മരണക്കിണർ, ആകാശ തൊട്ടിൽ ഇവയിലൊക്കെ കയറണമെന്ന് അപ്പുവിനു വാശിയായിരുന്നു...എന്നാൽ ആകാശതൊട്ടിലിൽ കയറാനുള്ള ധൈര്യം അമ്മുവിന് ഉണ്ടായിരുന്നില്ല .. കടല വറുക്കുന്നതിന്റെ മണവും  പല നിറത്തിലുള്ള  ഐസും കുട്ടികളെ മാടിവിളിക്കുന്നുമുണ്ടാവും ..        അമ്മമാർ കുട്ടികളുടെ ശ്രദ്ധ ഇതിൽനിന്നൊക്കെ വിടുവിക്കാൻ ഏറെ പാടുപെടും . എങ്കിലും   ഐസോ, കടലയോ, ബ ലൂണോ, ചെണ്ടയോ ഓരോരുത്തരുടെ കയ്യിലും ഉണ്ടാകുമായിരുന്നു.    വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങൾ  വച്ചു കളിക്കാൻ നിൽക്കാറു ണ്ടായിരുന്ന കുട്ടികളെ വല്ല  വിധേനയും അനുസരിപ്പിച്ചു അവർ വല്ല്യമ്മായിയോട് ചേർന്ന് നടക്കും...

                     കാവിന്റെ  മുമ്പിലെ കുളത്തിൽ ബിംബ സ്നാനം നടത്തുന്ന ഒരു ചടങ്ങുണ്ട് ..നേരത്തെ എത്തിയ ദിവസങ്ങളിൽ അമ്മു കണ്ടിട്ടുണ്ട് അത്...ദേവിയെ കുളിപ്പിച്ച തിനു ശേഷമാണ് കൊണ്ടുവന്ന ആഭരണങ്ങൾ അണിയിക്കുന്നത്.. അതിനുള്ള പ്രത്യേക പൂജകൾ അവിടെ നടക്കുന്നുണ്ടാവും ...


                 നാടകം കാണാനായി   സ്റ്റേജിനു മുമ്പിലെ പൂഴിയിൽ പുതപ്പു വിരിച്ചു അവർ ഇരിക്കും.  കുട്ടികളെ നടുക്കിരുത്തി ചുറ്റുപാടുമായി അമ്മമാർ ..അവർക്കൊക്കെ സംരക്ഷണമെന്നപോൽ വല്യമ്മായി... കൂട്ടത്തിലുള്ള പെണ്‍കുട്ടികളെ കമന്റ്‌ അടിക്കാനും , നുള്ളാനുമൊക്കെ വരുന്ന ചില പുരുഷന്മാരെ നോട്ടം കൊണ്ടും ഉച്ചത്തിലുള്ള ശകാരം കൊണ്ടും അകറ്റി നിർത്തുവാൻ വല്യമ്മായിക്ക് കഴിഞ്ഞിരുന്നു ..അല്ലെങ്കിൽ വല്യമ്മായി   അടുത്തുണ്ടെങ്കിൽ അവരാരും അടുക്കുമായിരുന്നില്ല.  അവിടെ പൂഴിയിലിരുന്നാണ്  പിന്നെ കുട്ടികളുടെ കളി .ഇതിനിടയിൽ ബലൂണ്‍ പൊട്ടിപ്പോയാലുള്ള കരച്ചിലും കേൾക്കാം ..  നാടകം തുടങ്ങുന്നതുവരെ ഈ കളി തുടരും ..പിന്നെ അങ്ങോട്ട്‌ സ്റ്റേജിൽ വരുന്ന കഥാപാത്രങ്ങൾ ക്കൊപ്പമാവും മനസ്സിന്റെ സഞ്ചാരം.  കചനെയും ദേവയാനിയേയും,ദുഷ്യന്തനെയും ശകുന്തളയേയു മൊക്കെ പരിചയപ്പെടുന്നത്  ഇത്തരം നാടകങ്ങളിലൂടെ ആയിരുന്നു..

                         നാടകം കഴിയുമ്പോഴേക്കും ചെറിയ കുട്ടികളൊക്കെ ഉറക്കം പിടിച്ചിരിക്കും ..അവരോടു നാടകം കഴിഞ്ഞു വാങ്ങിത്തരാമെന്നേറ്റതൊന്നും വാങ്ങിക്കൊടുക്കേണ്ടി വരാറില്ലെങ്കിലും,  വരുമ്പോൾ നടന്നു വന്നിരുന്ന അവരെയും എടുത്തുള്ള നടത്തം വല്യ പാടുതന്നെയായിരുന്നു ... ഇനി ഉണർന്നിരിക്കുന്ന കുട്ടികൾക്കും കടകൾ അടച്ചു പോവുന്നതിനാൽ  ആവശ്യമുള്ളതൊക്കെവാങ്ങാൻ  പറ്റാതെ   വന്നിരുന്നു...നാളെയും വരേണ്ടതല്ലേ .. നാളെ  ഗാനമേള ഉള്ളതല്ലേ ...ഇത്തിരി നേരത്തെ വന്നു ഒക്കെ വാങ്ങാമെന്നുള്ള ഉറപ്പിന്മേൽ ഉള്ള തിരിച്ചു നടത്തം പക്ഷേ ഒട്ടും ഉഷാറില്ലാത്തതായിരുന്നു... എങ്ങിനെയെങ്കിലും വീട്ടിൽ എത്തി ഒന്ന് കിടന്നാൽ മതിയെന്നാവും എല്ലാർക്കും ...  രണ്ടാം ദിവസം പകൽ പ്രത്യേകിച്ച് വിശേഷമൊന്നും ഇല്ലാതിരുന്നതിനാൽ എല്ലാവരും മതിയാവുന്നത് വരെ കിടന്നുറങ്ങും ...

                                                                                                                                                                                            തുടരും

32 comments:

  1. താലപ്പൊലി വിശേഷങ്ങള്‍ തുടരട്ടെ...

    ReplyDelete
    Replies
    1. ആദ്യ വായനക്കെത്തിയ മുബിക്ക് ഒരുപാട്
      സ്നേഹം.......തുടരാം..

      Delete
  2. ഒരു ഉത്സവ പറമ്പിൽ പോയപോലെ ആയി.
    ഇനിയും എഴുതു..
    ആശംസകൾ !

    ReplyDelete
    Replies
    1. ഗിരീ.....ഈ അഭിപ്രായത്തിൽ ഒരുപാട് സന്തോഷം...പ്രോത്സാഹനത്തിനു നന്ദി ...

      Delete
  3. ഉത്സവപ്പറമ്പിലേക്ക് വരുമ്പോഴുണ്ടാകുന്ന ഉത്സാഹം തിരിച്ചുപോകുമ്പോള്‍ ഉണ്ടാകാറില്ല.കലാപരിപാടികള്‍ അവസാനിക്കുമ്പോഴേക്കും ക്ഷീണവും ഉറക്കവും വന്നുതുടങ്ങും.പിന്നെങ്ങനെയെങ്കിലും വീടെത്ത്യാ മതീന്നാവും............
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ...പക്ഷേ പിറ്റേന്ന് പൂർവ്വാദികം ഉത്സാഹത്തോടെ ഉത്സവത്തിൽ പങ്കെടുക്കാനുള്ളതാണ്...നന്ദി തങ്കപ്പൻ ചേട്ടാ....

      Delete
  4. .ഒരു ബാലെ കണ്ട കാലം മറന്നു.
    കോട്ടയം ജയകൃഷ്ണയുടെ ദേവസ്ത്രീകൾ വിരൂപകൾ ആയിരുന്നെങ്കിലും ആർക്കും അതിൽ പരാതിയില്ലായിരുന്നു.
    ഇപ്പോൾ ബാലെ എന്ന നൃത്തനൃത്യനാടക സമിതിക്കാർ ഇല്ലെന്ന് തോന്നുന്നു .

    ReplyDelete
    Replies
    1. കോട്ടയത്തെ ആ ബാലെ സമിതിക്കാർക്ക് അഭിമാനിക്കാം ...അവരുടെ ആരാധകർ അവരെ ഓർമ്മിക്കുന്നു എന്നതിൽ....സന്തോഷം സുധി...അഭിപ്രായത്തിനു ഒരുപാട് നന്ദി ..

      Delete
  5. ഉത്സവവിശേഷങ്ങള്‍ വീണ്ടും ബാല്യത്തിലെത്തിക്കുന്നു.. നാടകവും, ഗാനമേളയും, പൂഴിമണലും, ബലൂണും, പാതിരാവിലെ തിരിച്ചുവരവും.... നന്നായിരിക്കുന്നു...

    ReplyDelete
    Replies
    1. അതെ നിത്യാ ...ഉത്സവ വിശേഷങ്ങൾ തുടരുന്നു ....വായനയിൽ ഒരു പാട് സന്തോഷം ...

      Delete
  6. I learned Hindu mythology and devotional stories to a great extent from so called Ballets. Jayakerala, Chellappan and bhavani were the two famous troups of that times.

    ReplyDelete
    Replies
    1. ഇവിടെ പറഞ്ഞ ബാലെ ഗ്രൂപ്പ്‌കാർക്കും അഭിമാനിക്കാം...അജിത്തേട്ടനെ പോലെ കുറെ പേർ അവരെ ഒര്മ്മിക്കുന്നു എന്നതിൽ ....നന്ദി അജിത്തേട്ടാ ...ഈ വരവിലും പ്രോത്സാഹനത്തിലും...

      Delete
  7. ഉത്സവങൾ, തിരുന്നാളുകൾ, ഡ്രാമകൾ, മൈതാനങ്ങൾ, കുളങൾ, പാടങൾ, അതിലുപരി മഴ......... അങനെ കുറെ നഷ്ടപ്പെടലുകളോർത്ത് അജ്യേട്ടനെ പോലെ സെൻ‌റി അടിച്ച് ;) ചെറുതും കുറെ നടന്നിരുന്നു. പക്ഷെ ഇപ്പൊ എല്ലാം തിരിച്ച് പിടിച്ചു.

    ReplyDelete
    Replies
    1. ചെറുതിന് അമ്മുക്കഥകളിലേക്ക് സ്വാഗതം ...ഒക്കെ തിരിച്ചു പിടിച്ചു അല്ലേ...നല്ലത്...ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി...

      Delete
  8. ഒരു ഉത്സവം കണ്ടു മടങ്ങുന്ന പ്രതീതി ഉളവാക്കിയ മനോഹരമായ ഒരു പോസ്റ്റ്‌!!! ഉത്സവാരവങ്ങളുടെ പശ്ചാത്തലത്തില്‍, ലാളിത്യഭംഗി ഒട്ടും ചോര്‍ന്നുപോകാതെ
    എല്ലാ വിശേഷങ്ങളും പങ്കു വച്ച രീതി ഒത്തിരി ഇഷ്ടമായി!!!
    ആശംസകളോടെ.....

    ReplyDelete
    Replies
    1. ഏട്ടാ ...ഒരുപാട് നാളുകൂടി എഴുതാനിരുന്നതാണ് ....പോസ്റ്റ്‌ ഇഷ്ടായീന്നറിഞ്ഞു ഒരുപാട് സന്തോഷം...

      Delete
  9. അമ്മമാർ കുട്ടികളുടെ ശ്രദ്ധ ഇതിൽനിന്നൊക്കെ വിടുവിക്കാൻ ഏറെ പാടുപെടും . എങ്കിലും ഐസോ, കടലയോ, ബ ലൂണോ, ചെണ്ടയോ ഓരോരുത്തരുടെ കയ്യിലും ഉണ്ടാകുമായിരുന്നു. വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങൾ വച്ചു കളിക്കാൻ നിൽക്കാറു ണ്ടായിരുന്ന കുട്ടികളെ വല്ല വിധേനയും അനുസരിപ്പിച്ചു അവർ വല്ല്യമ്മായിയോട് ചേർന്ന് നടക്കും... Interesting!

    ReplyDelete
    Replies
    1. ഏട്ടനും ഇഷ്ടായല്ലോ അല്ലേ....ഒരുപാട് സന്തോഷം...ഈ വരവിലും അഭിപ്രായത്തിലും ..

      Delete
  10. പണ്ടൊക്കെ കാവുണ്ടായിരുന്നത് കൊണ്ട് പഞ്ചാരയടി അവിടെയായിരുന്നു. 
    ഇന്നെല്ലാം പോയി :)

    ReplyDelete
    Replies
    1. ഇപ്പോൾ പോയി പഞ്ചാര അടിച്ചാൽ സദാചാര പോലീസ് തല്ലി പഞ്ഞിക്കിടും ...സൂക്ഷിച്ചോ :)
      വായനക്ക് ഒരുപാട് നന്ദി ...

      Delete
  11. അശ്വതി ഞങ്ങളെപ്പോലെയുള്ള മുതിർന്ന വായനക്കാരെയെല്ലാം പണ്ടത്തെ പൂരപ്പറമ്പുകളിലേക്ക് എത്തിച്ച് ഒരു ഓർമ്മയുടെ വസന്തം ഉണ്ടാക്കിയിരിക്കുകയാണിവിടെ...കേട്ടൊ

    ReplyDelete
    Replies
    1. ഇഷ്ടായീന്നറിഞ്ഞു ഒരുപാട് സന്തോഷം മുരളി ഏട്ടാ...

      Delete
  12. ഓർമ്മകളുടെ ഉൽസവക്കാലത്തിലൂടെ ആഘോഷത്തോടെ സഞ്ചരിച്ചു.. തിരിച്ചുവന്നപ്പോൾ മനസ്സ് നഷ്ടബോധത്താൽ മൂകമായി തേങ്ങി..

    ReplyDelete
    Replies
    1. ഇക്കക്കും ഇഷ്ടായല്ലോ അല്ലേ ...ഒരുപാട് സന്തോഷം ഈ വരവിൽ ...

      Delete
  13. ഓര്‍ക്കുംതോറും മധുരിക്കും ഓര്‍മ്മകള്‍.

    ReplyDelete
    Replies
    1. മധുരിക്കും ഓർമ്മകൾ തന്നെ സുധീർദാസ്....സന്തോഷം ഈ വരവിൽ ...

      Delete
  14. പ്രിയ അശ്വതി, നന്നായി എഴുതുന്നു... ഒന്നുപോലും ചോര്‍ന്നു പോകാതെ...,
    ഇത്തവണ രാത്രിപ്പരിപാടി കാണാൻ പോയപ്പോള്‍ ആദ്യം ഒരു ഡാന്‍സ് പ്രോഗ്രാം ആയിരുന്നു.. ബോറടിപ്പിച്ചു.., പിന്നീടാണ് തിരുവനന്തപുരം ആവണിയുടെ ബാലെ ആരണ്യകാണ്ഡം... സ്റ്റേജിൽ രാവണൻ തകര്‍ത്താടിക്കൊണ്ടിരിക്കുബോള്‍, പകുതി പോലുമാകും മുന്‍പെ കൂടെ വന്നവരുടെ നിര്‍ബന്ധവും, തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഉറക്കവും കാരണം പോരേണ്ടി വന്നു. കണ്ടു മതിയായിട്ടുണ്ടായിരുന്നില്ല.. നല്ല ബാലെയായിരുന്നു...

    ReplyDelete
    Replies
    1. താലപ്പൊലി ഓർമ്മകൾ അങ്ങനെ തന്നെ പകർത്തി വക്കണമെന്ന് തോന്നി...അത് വായിക്കുമ്പോൾ അവരവരുടെ ഉത്സവം ഓർമ്മപ്പെടുത്താൻ പറ്റുന്നു എന്നറിയുന്നതിൽ സന്തോഷം...കല്ലോലിനിയുടെ അഭിപ്രായത്തിലും..

      Delete
  15. പലപ്പോഴും ഒര്‍ത്തെടുക്കാള്‍ കഴിയാത്ത സംഭവങ്ങള്‍ പോലും (നാടകം തുടങ്ങുന്നതിനു മുന്‍പുവരെ ഉള്ള സമയത്തെ കലാപരിപാടികള്‍) നന്നായി വിശദമാക്കി എഴുതുമ്പോള്‍ എഴുത്തിന്റെ ഭംഗിയും ഒപ്പം കൂടുന്നു.

    ReplyDelete
    Replies
    1. ഓർമ്മകളിലെ താലപ്പൊലി വിശേഷം ഇഷ്ടായീന്നറിഞ്ഞു ഒരുപാട് സന്തോഷം റാംജി സർ

      Delete
  16. രാത്രിയുടെ ഉഷാറല്ല രാവിലെയാകുമ്പോള്‍.... കാലുകൾക്ക് രണ്ടിരട്ടി ഭാരം തോന്നും........വീട്ടിന്ന് അടുത്ത് എത്തുമ്പോഴും...വീട് വീണ്ടും ദൂരത്തായ് തോന്നും.....നല്ല എഴുത്ത് ആശംസകൾ....

    ReplyDelete
    Replies
    1. അഭിപ്രായത്തിൽ ഒരുപാട് സന്തോഷം ...

      Delete