3/12/11

oormakal

സ്കൂളില്‍ പോകാന്‍ തുടങ്ങുന്നതിനു മുമ്പേ തന്നെ എനിക്ക് അച്ഛന്‍ അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്നിരുന്നു. അച്ഛന്‍ രാവിലെ ഒരു കസേരയില്‍ ചായയും പത്രവുമായി  ഇരിക്കുമായിരുന്നതിന്റെ     തൊട്ടടുത്ത ചുവരാണ് എന്റെ ആദ്യ slate . അവിടെ ഞാന്‍ അ, ആ ...എഴുതിത്തുടങ്ങി. പിന്നെ  1 , 2  ... ചുവര് വൃത്തികേടാക്കുന്നതീല് അച്ഛനും അമ്മയ്ക്കും വലിയ പരാതി ഉണ്ടായിരുന്നില്ല.  നാലു വയസായപ്പോള്‍ ഞാന്‍ സ്കൂളില്‍ പോയി  തുടങ്ങി .ആദ്യമായി നാലാം ക്ലാസില്‍ ആണ് ഞാന്‍ ഇരുന്നത്. കാരണം എന്റെ ഏട്ടന്‍ നാലിലായിരുന്നു. "മോള്‍ കരയും ഏട്ടനെ കാണാഞ്ഞ്" എന്ന് പറഞ്ഞു ടീച്ചറെടുതുനിന്നു അവന്‍  കൂടെ ഇരുത്തിക്കാന്‍ അനുമതി വാങ്ങി. എല്ലാ ദിവസവും പോയിരുന്നില്ല. അടുത്ത വര്ഷം ഒന്നിലിരിക്കാനുള്ള പ്രാക്ടീസ് ആയിരുന്നു അത്. അങ്ങനെ അച്ഛന്റെയും, അമ്മയുടെയും, ഏട്ടന്റെയും പൊന്നുമോളായി ഞാന്‍ ജീവിച്ചു.

6 comments:

  1. നല്ലൊരു തുടക്കമിട്ടിട്ട് ഇത്രനാളും മിണ്ടാതിരിക്കുവാരുന്നോ അച്ഛന്റേം ഏട്ടന്റേം പൊന്നുമോള്‍?
    ഇനിയും അധികമെഴുതാന്‍ ആശംസകള്‍

    ReplyDelete
  2. പ്രോത്സാഹനത്തിനു നന്ദി അജിത്തേട്ടാ .

    ReplyDelete
  3. ഓര്‍മ്മകള്‍ മരിക്കുമോ......
    നല്ല ഓര്‍മ്മകള്‍.........
    കുറിച്ചുകൊണ്ടേ ഇരിക്കുക.
    http://drpmalankot0.blogspot.com

    ReplyDelete
    Replies
    1. ഓര്‍മകള്‍ക്ക് മരണമില്ല സര്‍.

      Delete
  4. ഓര്‍മ്മകള്‍ ഇവിടെയാണ്‌ പിച്ചവെച്ചു തുടങ്ങിയത് ല്ലേ..

    ReplyDelete