അമ്മു പതുക്കെ തടിപ്പാലത്തില്‍ കയറി. തെങ്ങിന്റെ തടി മുറിച്ചു ചെത്താതെ അങ്ങനെതന്നെ കുറുകെ ഇട്ടതാണ്.രണ്ടു വരിയായി. അവളുടെയും സൌമിനിചേച്ചി യുടെയും പറമ്പിനെ ബന്ധിപ്പിക്കുന്നതാണ് ഈ ചെറിയ പാലം. അതിനു താഴെ കുറ്റിചെടികളും മറ്റും വളര്‍ന്നു നില്‍ക്കുന്നു. അതിലിറങ്ങിയാല്‍ ആളെ മേലെനിന്നു കാണില്ല. അത്ര ആഴമുണ്ട്. അധികം വീതിയില്ലാത്തതിനാല്‍ നാല് അഞ്ചു അടി നടന്നാല്‍ അപ്പുറമെത്തി . അപ്പു കൂടെ ഉണ്ടെങ്കില്‍ അമ്മുവിന് ഒരു പേടിയുമില്ല, ഈ പാലം കടക്കാന്‍. അവന്റെ കയ്യില്‍ പിടിച്ചു നടക്കുമ്പോള്‍ അപ്പുറമെത്തു ന്നതു അറിയുക പോലുമില്ല.
കുറച്ചു ദിവസമായി നല്ല മഴയായിരുന്നു.. ഇപ്പോഴും ചെറുതായി മഴ പെയ്യുന്നുണ്ട്.. കുട തുറന്നു പിടിച്ചിട്ടുണ്ട്. മറു കൈയില്‍ കൊട്ടയും. പുത്തന്‍ കുടയാണ് ..അത് വാങ്ങി വന്നപ്പോള്‍ അവളുടെ ഒരു സന്തോഷം എന്തായിരുന്നെന്നോ!!!! സ്കൂള്‍ തുറക്കും മുമ്പേ വാങ്ങിയിരുന്നു. അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നില്ല. എന്നിട്ടും അവള്‍ അത് തുറന്നു പിടിച്ചു മുറ്റത്തുകൂടി നടന്നു നോക്കും.അപ്പു അത് കണ്ടു ചിരിക്കും...സ്കൂള്‍ തുറന്നു അതൊന്നു കൂട്ടുകാരെ കാണിക്കാന്‍ അവള്‍ ഒരുപാട് കൊതിച്ചു..
അമ്മ അമ്മുവിനെ ഒരുക്കി സ്കൂളിലേക്ക് വിട്ടാലും അവള്‍ പോകുന്ന വഴിക്ക് അവളെയും നോക്കി കുറെ നേരം നില്‍ക്കും...സൌമിനിചേച്ചിയുടെ വീടെത്തും വരെ അമ്മയ്ക് ഇറയത്തു നിന്നാല്‍ അമ്മുവിനെ കാണാം. അന്നും പതിവുപോലെ അമ്മ അമ്മു പോകുന്നതും നോക്കി നിന്നു . പാലത്തിനടുത്തു വരെ കണ്ടതാണ്. ശ്രദ്ധ ഒരു നിമിഷം വേറെ എവിടെയോ ആയോ എന്തോ! ഇപ്പോള്‍ നോക്കുമ്പോള്‍ അമ്മൂനെ അവിടെയെങ്ങും കാണുന്നില്ല..അവള്‍ വേഗം നടന്നിരിക്കും. അമ്മ പാത്രങ്ങള്‍ കഴുകാനിട്ടിടത്തേ ക്ക് നടന്നു. ഒരു പാത്രം കയ്യിലെടുത്തു സോപ്പ് തേക്കാന്‍ തുടങ്ങി.പക്ഷെ മനസ്സ് ജോലിയില്‍ ഉറക്കുന്നില്ല. എന്തോ ഒരു വല്ലായ്ക തോന്നുന്നു. ഒരു ഉള്‍ഭയം പോലെ..പതിവിനു വിപരീതമായി തന്നെ ഭരിക്കുന്ന ഈ ഭയം അവരുടെ അസ്വസ്ഥത കൂട്ടിക്കൊണ്ടിരുന്നു.. പിന്നെ ഒട്ടും ആലോചിച്ചില്ല. അമ്മ വേഗം അമ്മു പോയ വഴിയിലേക്ക് നടന്നു.. പാലത്തിനടുത്തെത്തിയതും അമ്മുവിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. അമ്മ സര്‍വ ശക്തിയും എടുത്തു ഓടി.പാലത്തിനു താഴെ നോക്കിയപ്പോള്‍ അതാ അമ്മു കിടന്നു നിലവിളിക്കുന്നു. അമ്മയുടെ കയ്യും കാലും വിറച്ചു..പാലത്തിനടിയിലേക്ക് കിളവഴി ഊരി ഇറങ്ങി. " മോളേ" എന്നുള്ള അപ്പോഴത്തെ വിളിയില്‍ അമ്മയുടെ സങ്കടം മുഴുവന്‍ ഉണ്ടായിരുന്നു. ഒരു ചെറിയ അടി കൊടുത്തു അമ്മ അമ്മുവിനെ എടു ത്തു .അമ്മ അങ്ങിനെയാണ്.അവള്‍ എപ്പോള്‍ വീണാലും എഴുന്നേല്‍പ്പിക്കുമ്പോള്‍ ഒന്ന് ചെറുതായി അടിക്കും. വീണ വേദനയുടെ കൂടെ അമ്മ അടിക്കുകകൂടി ചെയ്യുമ്പോള്‍ അമ്മുവിന്‍റെ സങ്കടം കൂടാറാ ണ് പതിവ്. ഒരിക്കല്‍ അവള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു. അമ്മയ്ക്കു തന്നെ വിശ്വാസമില്ലാത്ത വല്ല നാട്ടാചാരവും ആവാമത്. വീഴുമ്പോഴൊക്കെ ആ അടി അവള്‍ക്ക് ശീലമായിരുന്നു.. .
അപ്പോഴേക്കും സൗമിനി ചേച്ചി എത്തി.. അവരുടെ വീടാണ് പാലത്തിനു അടുത്തു.. അമ്മുവിന്റെ കരച്ചില്‍ ചേച്ചിയും കേട്ടില്ല. അവര്‍ അടുക്കള യിലായിരുന്നു. നീനയും ചേട്ടന്മാരും വന്നു വിളിച്ചപ്പോള്‍ ആണ് അവര്‍ പുറത്തേക്കു വന്നത്. അമ്മു ഇനിയും വന്നില്ലെന്ന് കണ്ടു അവള്‍ വരുന്ന വഴി നോക്കിയപ്പോള്‍ അതാ അമ്മുവിന്റെ അമ്മ പാലത്തി നടിയിലേക്ക് ഇറങ്ങുന്നു. അവരും ഓടി വന്നു.അമ്മുവിനെ മുകളിലേക്ക് കയറ്റാന്‍ ചേച്ചിയും സഹായിച്ചു. കുറച്ചു ദിവസമായി മഴ പെയ്യുന്നതിനാല്‍ പാലത്തി ല്‍ പൂപ്പല്‍ കെട്ടിയിരുന്നു. അവള്‍ വഴുതി വീണതാണ്. കുറച്ചു സമയമായി അവിടെ കിടന്നു നിലവിളിക്കുന്നു. ആരും അവള്‍ കരയുന്നത് കേട്ടില്ല. വീണിടത്തുനിന്നു എഴുന്നേല്‍ക്കാന്‍ പോലും അവള്‍ക്കു പറ്റിയിരുന്നില്ല. അപ്പോള്‍ അമ്മ വന്നില്ലായിരുന്നെങ്കില്‍!!!
അമ്മയ്ക്കും അതോര്‍ക്കാനെ പേടിയായി. പാവം അമ്മു. അപ്പോള്‍ വന്നു നോക്കാന്‍ തോന്നിയതില്‍ അമ്മ ദൈവത്തിനോട് നന്ദി പറഞ്ഞു.ഇല്ലെങ്കില്‍ എന്റെ മോള്‍...മക്കള്‍ക്ക് വല്ലതും പറ്റുമ്പോള്‍ അമ്മമാരില്‍ ഒരാറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുമെന്ന് അമ്മയ്ക്ക് ഇപ്പോള്‍ ബോധ്യമായി. ചേച്ചിയിലും അത് സന്തോഷമുണ്ടാക്കി . രണ്ടു പേരും കൂടി അമ്മുവിനെ സൌമിനിചേച്ചി യുടെ വീടിന്റെ ഇറയ കോലായില്‍ കിടത്തി. പുറത്തു കാണാന്‍ മാത്രം കാര്യമായ പരിക്കുകളൊന്നും അവള്‍ക്കില്ല. അവിടെ ഇവിടെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. പക്ഷെ അവള്‍ക്കു ശരീരം മൊത്തം വേദനിക്കുന്നുണ്ട്.. കയ്യും കാലുമൊക്കെ ഉളുക്കിയിരുന്നു.. .സൗമിനി ചേച്ചി കുഴമ്പു എടുത്തു വന്നു. അമ്മ അത് അമ്മുവിന്‍റെ കയ്യിലും കാലിലും ഒക്കെ പുരട്ടി ഒന്ന് കുടഞ്ഞു.
അമ്മയ്ക്ക് ആ ഉള്‍വിളി വന്നില്ലായിരുന്നെങ്കില്‍ അമ്മു പിന്നേം അവിടെ കിടന്നേനെ. ഓര്‍ത്തപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം വന്നു. പാലം കടക്കുവോളം കൂട്ട് വരണമായിരുന്നെന്നു അമ്മയ്ക്ക് തോന്നി.
അമ്മുവിനു അപ്പോഴാണ് തന്റെ പുത്തന്‍ കുടയുടെ കാര്യം ഓര്മ വന്നത്. അവള്‍ ചോദിച്ചപ്പോള്‍ ആണ് കുടയുടെ കാര്യം അമ്മയും ഓര്‍ക്കുന്നത്. പുസ്തകം എടുത്തിരുന്നു. കുട കണ്ടില്ല. അമ്മ പോയി നോക്കി. വീഴുമ്പോള്‍ കുട കുറ്റിച്ചെടിയില്‍ ഉടക്കിയിരുന്നു. മേലെനിന്നു തന്നെ എത്തിപ്പിടിച്ച് അമ്മ കുടയെടുത്തു കൊണ്ട് വന്നു. അതിന്റെ ഒരു കമ്പി വളഞ്ഞു പോയിരുന്നു. അത് കണ്ടു അമ്മുവിന് സങ്കടമായി.അച്ഛനോട് പറഞ്ഞു ശരിയാക്കാം എന്ന് അമ്മ അവളെ സമാധാനിപ്പിച്ചു..
അമ്മു വരുന്നില്ലെന്നു പറഞ്ഞതിനാല്‍ നീനയും ചേട്ടന്മാരും സ്കൂളിലേക്ക് പോയി. അമ്മ അമ്മുവിനെയും കൂട്ടി വീട്ടിലേക്കും. ചാറ്റല്‍ മഴയില്‍ രണ്ടുപേരും നനഞ്ഞിരുന്നു . എത്തിയപാടെ തല തുവര്‍ത്തി ഉടുപ്പ് മാറ്റി. പിന്നെ അവളെ കട്ടിലില്‍ കിടത്തി അമ്മ അവളുടെ അടുത്തു കുറെ നേരം ഇരുന്നു. അന്ന് അമ്മയ്ക് അമ്മുവിനെ വിട്ടു വീട്ടു ജോലിചെയ്യാന്‍ ഒരുത്സാഹവും തോന്നിയില്ല. ആ മനസ്സ് അന്നത്തെ സംഭവത്തില്‍ അത്രയും വേദനിച്ചിരുന്നു. അമ്മയുടെ ആ സ്നേഹത്തില്‍ അവളും വേദന മറന്നു കിടന്നു...

മക്കള്‍ക്ക് വല്ലതും പറ്റുമ്പോള്‍ അമ്മമാരില്‍ ഒരാറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുമെന്ന് അമ്മയ്ക്ക് ഇപ്പോള്‍ ബോധ്യമായി.
ReplyDeleteഅതു ശരിയാണ്
അജിത്തേട്ടാ,
Deleteആദ്യം തന്നെ ഓടി എത്തിയല്ലോ അമ്മു വീണതറിഞ്ഞു...
തുടക്കം മുതലുള്ള ഏട്ടന്റെ പ്രോത്സാഹനത്തിനു ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.
സ്നേഹപൂര്‍വ്വം
അശ്വതി
അങ്ങനെ നിഷ്കളങ്കമായ ബാല്യത്തിന്റെ കഥ തുടരുന്നു. ബാല്യത്തിലേയ്ക്ക് നോക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കൊതിയൂറാതിരിയ്ക്കില്ല, മതിയാവകയുമില്ല....
ReplyDeleteവിനോദ് മാഷെ,
Delete"അമ്മു-അപ്പു " കുട്ടികളുടെ കഥ ആയതുകൊണ്ടുമാത്രം മടുക്കില്ലെന്നു വിശ്വസിക്കുന്നു.
ഈ പ്രോത്സാഹനത്തില്‍ ഒരുപാട് സന്തോഷം
പ്രിയ അശ്വതി,
ReplyDeleteഅമ്മുവിനെയും അപ്പുവിനെയും വീണ്ടും കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി!!
എങ്കിലും പാവം അമ്മു വീണെന്ന് അറിഞ്ഞപ്പോള്‍ സങ്കടമായി കേട്ടോ. വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടല്ലോ,ആശ്വാസമായി!!
പിന്നെ,"മക്കള്‍ക്ക് വല്ലതും പറ്റുമ്പോള്‍ അമ്മമാരില്‍ ഒരാറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുമെന്നുള്ളത്" മനസ്സിന്റെ ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത അതിശയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണെന്നു, പലപ്പോഴും ജീവിതത്തില്‍ അനുഭവപ്പെട്ടിട്ടുണ്ട്!!!
സ്നേഹത്തോടെ,
പ്രിയ ഏട്ടാ,
Delete"അമ്മു-അപ്പു " വുമായി വീണ്ടും....ഏട്ടന്റെ സന്തോഷത്തില്‍ എനിക്കും ഒരുപാട് സന്തോഷം..
വേദനയെക്കാളും, അമ്മയുടെ സ്നേഹത്തിന്റെ തണലാണ് അമ്മു അനുഭവിച്ചത് ..
ഏട്ടന്റെ പ്രോത്സാഹനമാണ് എന്നെക്കൊണ്ട് അമ്മുക്കഥ വേഗം എഴുതിച്ചത്...
തുടര്‍ന്നും ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ
സ്നേഹപൂര്‍വ്വം
അശ്വതി
പതിവുപോലെ, ലളിതമായ രീതി. പതുക്കെ വായിച്ചു നീങ്ങി. അമ്മുവിന് എന്ത് പറ്റിയിരിക്കും എന്ന് ഓര്‍ത്തപ്പോള്‍ വായനയുടെ വേഗത കൂടി. ഏതായാലും, ഭാഗ്യത്തിന് അത്രയല്ലേ പറ്റിയുള്ളൂ. അമ്മയും, അമ്മയുടെ മനസ്സും, ബന്ധപ്പെട്ട കാര്യങ്ങളും എല്ലാം ഇങ്ങിനെയാണ്. വീണ്ടും എഴുതുക, അശ്വതി. ഭാവുകങ്ങള്‍.
ReplyDeletehttp://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
പ്രിയ മാലങ്കോട് സര്‍,
Deleteഅമ്മുവിനെ സ്വന്തം കുട്ടിയായി കാണുന്നത് കൊണ്ടാണല്ലോ എന്ത്‌പറ്റി എന്ന ഈ ആകാംക്ഷ !!!
ഈ സ്നേഹത്തിലുള്ള എന്റെ സന്തോഷവും നന്ദിയും അറിയിക്കട്ടെ..
സ്നേഹപൂര്‍വ്വം
അശ്വതി
ഓര്‍മ്മകളുടെ സുന്ദരമായ നിഷ്ക്കളങ്കമായ ഓരോ തലോടലുകാളാണ് ഇതിലെ ഓരോ പോസ്റ്റുകളും. ഒരനക്കത്തിന്റെ ഭാവങ്ങള്‍ പോലും വരികളില്‍ തുടിക്കുന്നു.
ReplyDeleteഭംഗിയായ ഒഴുക്കാണ് കൂടുതല്‍ ഇഷ്ടം.
പ്രിയ രാംജി സര്‍,
Deleteപോസ്റ്റുകള്‍ ഇഷ്ടമാണെന്ന അങ്ങയുടെ വാക്കില്‍ ഒരുപാട് സന്തോഷം..
ഈ പ്രോത്സാഹനം എന്നും പ്രതീക്ഷിക്കട്ടെ!!!
സ്നേഹപൂര്‍വ്വം
അശ്വതി
കൊള്ളാം അശ്വതീ.....അമ്മയുടെ സ്നേഹത്തിന് പകരം കൊടുക്കാൻ എന്തുണ്ട് ഭൂമിയിൽ.....
ReplyDeleteമനോജ്, എന്റെ "അമ്മു-അപ്പു "കഥ വായിക്കാന്‍ വേഗമെത്തിയല്ലോ..
Deleteസന്തോഷം...
ഇഷ്ടായല്ലോ അല്ലേ?
ശരിയാണ്, മക്കള്‍ക്ക് എന്തേലും പറ്റുമ്പോഴാണ്ല്ലോ അമ്മമാരുടെ യഥാര്‍ത്ഥ സ്നേഹം/ധൈര്യം പുറത്തു വരുന്നത്. എന്റെ അനുഭവത്തിലുള്ള ഒരു സംഭവം ഞാനും ഇവിടെ എഴുതിയിട്ടുണ്ട്.
ReplyDeleteപിന്നെ അടിയ്ക്കുന്ന കാര്യം... മിക്കവാറും സ്ഥലങ്ങളില്‍ അങ്ങനെയാണെന്ന് തോന്നുന്നു. എന്തെങ്കിലും കണ്ട് പേടിച്ചു കരഞ്ഞാലോ മറ്റോ അമ്മമാര്‍ കൊച്ചു കുട്ടികള്‍ക്ക് ചെറിയ ഒരടി കൂടി കൊടുത്തിട്ടേ സമാധാനിപ്പിയ്ക്കാറുള്ളൂ... വല്ലതും കണ്ട് പേടിച്ചിട്ടുണ്ടെങ്കില്‍ അടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ഞെട്ടലും വേദനയും ആദ്യത്തെ പേടിയെ ഒഴിവാക്കും എന്നോ മറ്റോ ഉള്ള ഒരു വിശ്വാസമാണ് അതിന് കാരണം.
അതെ, ശ്രീ... അമ്മ എന്ന വാക്കിന് സ്നേഹമെന്നര്‍ത്ഥം അല്ലേ ...
Deleteശ്രീയുടെ ബ്ലോഗില്‍ വന്നു അമ്മയുടെ ധൈര്യവും സ്നേഹവും അറിഞ്ഞു കേട്ടോ...
അപ്പോള്‍ അങ്ങനത്തെ അടി ശ്രീക്കും കിട്ടിയിട്ടുണ്ട് അല്ലേ
നന്നായി എഴുതി അശ്വതി ....,
ReplyDeleteഅമ്മയുടെ മനസ് ഇങ്ങിനെയാണ്.
നിധീഷ്, ഒരുപാട് സന്തോഷം...
Deleteഎല്ലാ അമ്മമാരും ഇങ്ങനെയാണ്...
ഈ പ്രോത്സാഹനം എന്നും വേണം കേട്ടോ.
ആത്മബന്ധങ്ങള്‍ ..നന്നായി.
ReplyDeleteഒരുപാട് സന്തോഷം
Delete"റിപ്പബ്ലിക് ഡേ ആശംസകള്‍" ഇക്കാ
ഇവിടെ അമ്മുകഥകൾ വായിക്കുമ്പോൾ സന്തോഷമാണു. കുട്ടികാലം ഓർമ്മ വരും..
ReplyDelete"പിന്നെ കയ്യില്‍ കൊട്ടയും" ഒന്നു തിരുത്തിക്കോളൂ
സുമേഷ്, ഒരുപാട് സന്തോഷം എനിക്കും...വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും..
Deleteസംഭാഷണ ശൈലി അല്ലെങ്കില്‍ പോലും ഇത് മനോഹരമാണ്.....! ആശംസകള്‍.....!!
ReplyDeleteരാജേഷ്, ഇഷ്ടായി എന്നറിഞ്ഞു വളരെ സന്തോഷം...
ReplyDeleteപ്രിയ അശ്വതി ,
ReplyDeleteഅവസാനം വേദനയൊക്കെ മറന്നല്ലോ ആശ്വാസമായി.
മുമ്പത്തെ പോലെ തന്നെ നന്നായി എഴുതിയിട്ടുണ്ട്.
വായിക്കാന്‍ സുഖവും ലാളിത്യവും ഉള്ള വരികള്‍
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
Deleteസന്തോഷം ഈ വായനക്കും അഭിപ്രായത്തിനും...
സസ്നേഹം
അശ്വതി
നന്നായിരിക്കുന്നു..വളരെ ലളിതം..വായനസുഖം..
ReplyDeleteആശംസകള്‍..
സന്തോഷം രാജീവ്, എഴുതാനുള്ള എന്റെ പ്രചോദനം ഈ അഭിപ്രായങ്ങള്‍ തന്നെ...
Deleteനന്നായി എഴുതി....എന്നാലും കഥയാകുമ്പോള് കുറച്ച് നാടകീയതയൊക്കെയാവാം
ReplyDeleteസന്തോഷം അനുരാജ്, ഈ അഭിപ്രായത്തില്‍. ഇനിമുതല്‍ ശ്രമിക്കാം.
Deleteകഥ ഇഷ്ടമായത് കൊണ്ട് കൂടെ കൂടുന്നു.....
ReplyDeleteകഥ ഇഷ്ടായോ.. സന്തോഷം..കൂട്ടുകാരനായതിലും..
Deleteഈ അമ്മു ആളെ പേടിപ്പിച്ചു കളഞ്ഞു ട്ടോ. ആ പാലത്തെ കുറിച്ച് പറഞ്ഞപ്പോഴേ മനസ്സില്‍ ഒരു മാതിരിയായി ... പിന്നെ ആ ദിവസം അമ്മുവിനെ അമ്മ നോക്കാന്‍ കൂടി മറന്നു എന്ന് കേട്ടപ്പോള്‍ ആകെ ടെന്‍ഷന്‍ ആയി... അതും കഴിഞ്ഞു അമ്മ ചെന്ന് നോക്കുന്ന സമയത്ത് ...ആകെ പേടിപ്പിച്ചു കളഞ്ഞു...ന്നാലും ഒന്നും സംഭവിച്ചില്ല എന്നറിയുമ്പോള്‍ ഒരാശ്വാസം... നന്നായി അശ്വതി ... ആശംസകളോടെ ...
ReplyDeleteപ്രവീണ്‍, അമ്മുക്കഥകളിലേക്ക് സ്വാഗതം... ..എന്റെ അമ്മൂനെ ഇഷ്ടായീന്നറിഞ്ഞു ഒരുപാട് സന്തോഷം..സമയം കിട്ടുമ്പോള്‍ പഴയ അമ്മുക്കഥ വായിക്കുമല്ലോ..
Deleteമക്കള്‍ക്ക് വല്ലതും പറ്റുമ്പോള്‍ അമ്മമാരില്‍ ഒരാറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുമെന്ന് അമ്മയ്ക്ക് ഇപ്പോള്‍ ബോധ്യമായി.
ReplyDeleteപലപ്പോഴും അനുഭവിച്ചരിഞ്ഞിട്ടുള്ള സത്യം. കഥ നന്നായിട്ടുണ്ട്
"ഇത് സീരീസ് ആക്കുട്ടോ" എന്ന് പറഞ്ഞു പോയ ആളാണ് നിസാര്‍ ...
Deleteവന്നതിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം..
കുട്ടിത്തം നിറഞ്ഞു നിൽക്കുന്നു.ആശംസകൾ
ReplyDeleteMr .Jefu Jailaf, ആദ്യ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി...
Deleteവയനസുഖമുള്ള എഴുത്ത് - വരാം വീണ്ടും ഈ വഴിക്ക്
ReplyDeletewish u best of luck
ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം...
ReplyDeleteതീര്‍ച്ചയായും വരണം
പ്രിയപ്പെട്ട അശ്വതി,
ReplyDeleteസുപ്രഭാതം !
ഇവിടെ വന്നിട്ട് കുറെ നാളുകളായി.
അമ്മമാരുടെ ആറാം ഇന്ദ്രിയം ,സത്യം തന്നെ.വളരെ ഇഷ്ടായി.
വീഴുമ്പോള്‍,അടി കൊടുക്കുന്ന ആചാരം ആദ്യമായി കേള്‍ക്കുന്നു.:)
ലളിത സുന്ദരം, ഈ വരികള്‍ !
ശുഭദിനം !
സസ്നേഹം,
അനു
പ്രിയ അനൂ,
Deleteഅനുവിന്റെ എഴുത്തുകളും കമന്റും വായിക്കാന്‍ ഏറെ ഇഷ്ടം !!!
ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷവും...
സ്നേഹപൂര്‍വ്വം
അശ്വതി
അമ്മയുടെ സ്നേഹം, കരുതല്‍ അത്രയും വരില്ല വേറൊന്നും.. ആറാമിന്ദ്രിയം ശരിക്കും പലപ്പോഴായ് അനുഭവിച്ചിട്ടുണ്ട്... എന്നാലും കണ്ണൊന്നു തെറ്റുമ്പോള്‍ വീണുപോയല്ലോ അമ്മുക്കുട്ടി... അച്ഛന്‍ പുതിയ കുട വാങ്ങിച്ചു തന്നില്ലേ...?
ReplyDeleteഅശ്വതീ നന്നായിട്ടുണ്ട്... ഇഷ്ടായി..
അമ്മയുടെതു അതിര്‍വരമ്പുകളില്ലാത്ത സ്നേഹം!!
Deleteവന്നതിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം നിത്യാ....
അമ്മമാര്‍ക്ക് മക്കള്‍ക്ക് എന്തെങ്കിലും പറ്റുമ്പോള്‍ ഉള്‍വിളിയുണ്ടാകും
ReplyDeleteഅതാണല്ലോ അമ്മ. വീണാലും അടിക്കുന്ന അമ്മമാര്‍. അശ്വതി
എന്തൊക്കെ നിരീക്ഷിക്കുന്നു. നല്ല കുട്ടിത്തം നിറഞ്ഞ കഥ.
ഈ ആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി....ഞങ്ങളുടെ നാട്ടില്‍ അങ്ങനെ ഒരാചാരം പണ്ട് ഉണ്ടായിരുന്നു... ഓര്‍ക്കാന്‍ സുഖം ഇതൊക്കെ തന്നെ സുകന്യാ!!
Deleteപുതിയ പോസ്റ്റ് വേഗം വരട്ടെ. പിന്നെ എഴുത്തുകാര്‍ ആരെ ഭയക്കണം. ?
ReplyDeleteപ്രൊഫൈലില്‍ ശരിക്കുള്ള ഫോടോ ആയിക്കൂടെ...?
പ്രകാശേട്ടാ, ഈ ആദ്യവരവിലുള്ള സന്തോഷം അറിയിക്കട്ടെ ആദ്യം!!!! പ്രൊഫൈല്‍ ഫോട്ടോ യുടെ കാര്യം ചോദിച്ചല്ലോ.. അത് വേണോ? ഇപ്പോഴാണെങ്കില്‍ അശ്വതിക്കുട്ടീന്നു വിളിക്കുമ്പോള്‍
Deleteഅമ്മൂന്റെ പ്രായത്തിലെത്തും മനസ്സ്. എന്ത് സന്തോഷാ അപ്പോള്‍ !!!!! അശ്വതീന്നു വിളിക്കുമ്പോള്‍ എനിക്ക് അവരുടെ പ്രായത്തിലും എത്താം... അല്ലാതെ തെറ്റിദ്ധരിപ്പിക്കാന്‍ അല്ല.. പിന്നെ സുന്ദരിയല്ലാത്തതിനാല്‍ ഏറ്റവും സുന്ദരിയായി ഞാന്‍ കരുതുന്ന ആളുടെ ഫോട്ടോ വച്ചു... എന്തിനാ കുറക്കുന്നെ?(തമാശ).... തെറ്റാണെങ്കില്‍ എന്നോടു ക്ഷമിക്കൂ എല്ലാവരും ....
Ashwathi എന്റെ പുതിയ ബ്ലോഗില്‍ കഥാപാത്രമാണ്. നോക്കുമല്ലോ.
http://drpmalankot0.blogspot.com/2013/02/blog-post_21.html
വായിച്ചു ഏട്ടാ.. നന്ദി.
Deleteകഥ മനോഹരമായി എഴുതി. ബാല്യത്തിന്റെ മാധുര്യം അയവിറക്കാൻ ഈ കഥ ഉപകരിച്ചു. അഭിനന്ദനങ്ങൾ
ReplyDeleteആദ്യവരവില്‍ ഒരുപാട് സന്തോഷം മാഷെ... വായിച്ചു അഭിപ്രായം അറിയിച്ചതില്‍ നന്ദി...
Deleteഒരു ചെറിയ അടി കൊടുത്തു അമ്മ അമ്മുവിനെ എടു ത്തു .അമ്മ അങ്ങിനെയാണ്.അവള്‍ എപ്പോള്‍ വീണാലും എഴുന്നേല്‍പ്പിക്കുമ്പോള്‍ ഒന്ന് ചെറുതായി അടിക്കും.
ReplyDeleteha ha ha
ഞാനും ഇതേപോലെ തന്നെ. അസ്സലായി എന്നൊരു വാക്കും ഒരടിയും.. എന്തിനെന്നറിയില്ല. അത് ചെയ്തു പോകുന്നു..
നല്ല ബാല്യകാല കുറിപ്പുകള അശ്വതി..
തുടരുക..ആശംസകൾ
ചേച്ചിയുടെ കുറിപ്പ് വായിച്ചു സന്തോഷിക്കുന്നു... പല അമ്മമാരും ഇങ്ങനെ അല്ലെ ചേച്ചി...
Deleteനിഷ്ക്കളങ്കമായ ബാല്യത്തിന്റെ
ReplyDeleteആരവങ്ങൾ തുടിച്ചുനിൽക്കുന്ന രചനകൾ...
ഒരുപാട് സന്തോഷം ഈ അഭിപ്രായത്തിൽ ..
Delete