1/12/13

മീര

            അവള്‍ക്കു അന്ന് ഒരുത്സാഹവും തോന്നിയില്ല.  നാളെ അമ്മയെയും അച്ഛനെയും വിട്ടു വല്യമ്മാവന്റെ  വീട്ടിലേക്ക് പോകുകയാണ്. നഗരത്തിലെ കോളേജില്‍ അഡ്മിഷന്‍ ശരിയായിട്ടുണ്ട്.  അവളുടെയും  വലിയ ആഗ്രഹമാണ് പഠിച്ചു ഒരു ജോലി നേടുക എന്നത്. ദിവസവും പോയി വരാന്‍ പറ്റുന്ന ദൂരമല്ല. അങ്ങിനെയാണ് വലിയമ്മാവന്റെ വീട്ടില്‍ താമസിച്ചു പഠിക്കാം എന്ന ധാരണ ഉണ്ടായത്. ദിനേശേട്ടന്‍   അച്ഛനോട് ഇങ്ങോട്ട് പറഞ്ഞതാണ്. ദിനേശേട്ടനെ വലിയ കാര്യമാണ് അച്ഛന് . സല്‍സ്വഭാവി. പിന്നെ അമ്മയ്ക്ക് കൊടുക്കാനുള്ള ഭാഗം ഇതുവരെ അവര്‍ കൊടുത്തതുമില്ല.  അതിനാല്‍ അച്ഛനും അവളെ അവിടെ നിര്‍ത്തുന്നതില്‍ പ്രയാസം തോന്നിയില്ല.  അവിടെയാവുമ്പോള്‍  ഒരു പത്തു  മിനിട്ട് ദൂരം ബസ്സില്‍ പോയാല്‍ കോളേജ് എത്തി.. അവള്‍ പല പ്രാവശ്യം അവിടെ പോയി നിന്നിട്ടുണ്ട്. എന്നാല്‍  അപ്പോഴെല്ലാം കൂടെ അമ്മയുണ്ടായിരുന്നു.  ഇതിപ്പോള്‍ തനിച്ചു....

        അമ്മാവന്‍ നേരത്തെ മരിച്ചു പോയി. അമ്മായിയും,  അവരുടെ   മൂന്നു മക്കളുമാണ് അവിടെ തറവാട്ടില്‍  താമസം...മൂത്തയാളാണ് ദിനേശേട്ടന്‍. . വീട്ടിലെ കാര്യമൊക്കെ നോക്കുന്നത് അവരാണ്. ഇളയവര്‍ സോമേട്ടനും, ദീപചേച്ചിയും .. സോമേട്ടന്‍ പഠിത്തം കഴിഞ്ഞു ജോലി അന്വേഷിക്കുന്നു. ചില പണികള്‍ക്കും പോകും..ദീപചേച്ചി പഠിത്തത്തില്‍ അത്ര വലിയ താത്പര്യം കാട്ടിയിരുന്നില്ല. അതിനാല്‍ പ്രീഡിഗ്രി പാസ്സായിട്ടും തുടര്‍പഠനം നടത്തിയില്ല. അടുത്തുള്ള ഒരു ടൈപ്പിംഗ്‌ ഇന്‍സ്റ്റിട്യുട്ടില്‍ പഠിച്ചു അവിടെ തന്നെ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.  ദീപ ചേച്ചി അവിടെയുള്ളതാണ് മീരയുടെ ഒരാശ്വാസം..

    " മോളേ  മീരേ....." അച്ഛന്റെ ശബ്ദം   അവളുടെ ചിന്തയെ കീറിമുറിച്ചു... നാളെ പോകേണ്ടുന്നതിനു വേണ്ട അത്യാവശ്യ സാധനങ്ങള്‍   വാങ്ങി വന്നതാണ്.  അതെടുത്ത് അകത്തു കൊണ്ട് വച്ചപ്പോള്‍ അമ്മ അവളുടെ മുഖം ശ്രദ്ദിച്ചു കൊണ്ട് പറഞ്ഞു" നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. നീ അവിടെ ആദ്യമായിട്ട് പോകുന്നതൊന്നും അല്ലല്ലോ... പിന്നെ രണ്ടു വര്‍ഷത്തെ കാര്യമല്ലേ ഉള്ളൂ. ഇടയ്ക്ക്  ഞങ്ങളവിടേക്കും, നിനക്കിങ്ങോട്ടും  വരാമല്ലോ.  പോരാത്തതിനു ദീപയും ഉണ്ട് നിനക്ക് കൂട്ടിനു".. അമ്മ ആശ്വസിപ്പിച്ചു..

       ഇവിടെയാവുമ്പോള്‍  എന്തിനും അമ്മ വേണം. അവിടെ തനിച്ചു കാര്യങ്ങള്‍ എങ്ങിനെ ചെയ്യും.. അവര്‍ക്ക് വിഷമം ആകുമോ? എന്തൊക്കെയോ അവളെ  അലട്ടി. വലിയമ്മായി സ്നേഹമുള്ളവര്‍   ആണ്. ദീപ ചേച്ചി ഒരു സുഹൃത്ത്‌ തന്നെ. പിന്നെ ചിന്നുവും കണ്ണനും ..ഓര്ത്തപ്പോള്‍  അവള്‍ ദുഖിക്കുന്നത് നിര്‍ത്തി സന്തോഷം മുഖത്തണിയാന്‍ ശ്രമിച്ചു...

          പിറ്റേന്നു രാവിലെ അമ്മയും അച്ഛനും അവളും നേരത്തെ തന്നെ റെയില്‍വേ സ്റ്റേഷനില്‍  എത്തി..രണ്ടു ബാഗുകളിലായി വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും എടുത്തിട്ടുണ്ട്..കോളേജ് അഡ്മിഷനു  അവളും അച്ഛനും ബസ്സിലാണ് പോയത്. അമ്മയ്ക്ക്  ബസ്‌ യാത്ര ബുദ്ധിമുട്ടാ ണ്.  പോരാത്തതിന് ബാഗുകളും..ട്രെയിന്‍ ലേറ്റ് ആണ്.  അവള്‍ സമയം പോകാന്‍ ഒരു വാരിക വാങ്ങി വായിച്ചു..അമ്മാവന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു...

      നേരത്തെ വിവരം അറിയിച്ചതിനാല്‍ അമ്മായിയും ദിനേശേട്ടനും ഉമ്മറത്ത്‌ അവരുടെ  വരവ് പ്രതീക്ഷിച്ചിരിക്കുന്നുണ്ട്... കണ്ടപ്പോള്‍ അമ്മായി ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... വര്‍ത്തമാനം  കേട്ടിട്ട്  ദീപചേച്ചി വന്നു.. അവളുടെ അടുത്തൂന്നു ബാഗ്‌ വാങ്ങി അവരുടെ മുറിയിലേക്ക് പോയി.ഇനി മുതല്‍ അവള്‍ അവിടെയാണ് ഉറങ്ങേണ്ടത്.  സ്വന്തം വീട്ടില്‍ തനിച്ചു ഒരു റൂമി ലായിരുന്നു.  ദീപചേച്ചിയുടെ സന്തോഷകരമായ ഇടപെടല്‍ അവളുടെ വിഷമം കുറച്ചു..

        അച്ഛനും ദിനേശേട്ടനും അമ്മയും അമ്മായിയും കൂടി വര്‍ത്തമാനത്തിലാണ്. അവള്‍ ഡ്രസ്സ്‌ ഒക്കെ എടുത്തു വച്ച് കുളിക്കാന്‍ പോയി. അടുക്കളയില്‍ സനില ചേച്ചി പാചകത്തിന്റെ തിരക്കിലാണ്. ദിനേശേട്ടന്റെ ഭാര്യ. അവളെ കണ്ടപ്പോള്‍ അവര്‍  ഒന്ന് ചിരിച്ചു.. പിന്നെ തന്റെ ജോലിയില്‍ മുഴുകി.. അവിടെ അവള്‍ക്കു ഇത്തിരി അകല്‍ച്ച തോന്നുന്നത് അവരോടു മാത്രമാണ്. 

       പിറ്റേന്ന് നേരത്തെ എണീച്ചു അച്ഛനും അമ്മയും പോകാനുള്ള ഒരുക്കത്തി ലായി. ട്രെയിനിന് തന്നെ തിരിച്ചു പോകണം..പോകാന്‍ നേരം അവളുടെ കണ്ണുകള്‍ നിറഞ്ഞത്‌ കണ്ടു അമ്മയ്ക്കും വിഷമമായി. വീട്ടില്‍ പശു ഉള്ളതിനാല്‍ നില്ക്കാന്‍ വയ്യ. അവള്‍ക്കാണെങ്കില്‍ അന്ന് മുതല്‍ കോളേജില്‍  പോകണം.

      അവിടത്തെ ജീവിതവുമായി മീര പൊരുത്തപ്പെട്ടു വന്നു.  ദിനേശേട്ടന്റെ മക്കളായ ചിന്നു മോളും   കണ്ണനും പിന്നെ  ദീപചേച്ചിയും  അവള്‍ക്കു കൂട്ടായി. വൈകുന്നേരം ചിന്നുവിനെ  ഹോം വര്‍ക്ക്‌ ചെയ്യാനൊക്കെ സഹായിക്കുന്നതിപ്പോള്‍ അവളാണ്.  പിന്നെ അവള്‍ നന്നായി പഠിക്കാന്‍ ശ്രമിച്ചു.  ഒരു ജോലി..അത് അവളുടെ വലിയ ആഗ്രഹമാണ്.  BCom  നു ഡിസ്ടിഗ്ഷന്‍ ഉണ്ടായിരുന്നു. MCom  നു സീറ്റ്‌ കിട്ടിയത് തന്നെ അവളെ ഒരുപാട് സന്തോഷിപ്പിച്ചു.. ഇനി ഇതും കൂടി നന്നായി പഠിക്കണം..അത് മാത്രമാണ് അവളുടെ ചിന്ത.
കോളേജില്‍ പുതിയ കൂട്ടുകാരികളൊത്തു  അവള്‍ വേഗം ഇണങ്ങി.. പഠിപ്പും തമാ ശ യുമൊക്കെയായി , മുമ്പത്തെ പോലെ അച്ഛനെയും അമ്മയെയും മാത്രം  ഓര്‍ക്കുന്നതു കുറഞ്ഞു വന്നു...

     ഒരു ദിവസം അവള്‍ കോളേജ് വിട്ടു നേരത്തെ വന്നു. അന്ന് ശനിയാഴ്ച ആയതിനാല്‍ ചിന്നു വീട്ടില്‍ തന്നെ ഉണ്ട്.  സനില ചേച്ചിയും കണ്ണനും  അവരുടെ അമ്മവീട്ടില്‍  പോയിട്ട് ഇതുവരെ വന്നിട്ടില്ല.  അവളെ കണ്ടപ്പോള്‍ അമ്മായി അടുത്ത വീട്ടില്‍ പോയി.  ചിന്നുവും അവളും മാത്രമായി വീട്ടില്‍.  

      അവള്‍ റൂമില്‍ ഒരു ആഴ്ച പതിപ്പ് മറിച്ചു നോക്കിയിരിക്കുമ്പോള്‍ , ചിന്നു അടുക്കളയില്‍ നിന്നും  രാവിലെ ഉണ്ടാക്കിയ കൊഴുക്കട്ട എടുത്തു കൊണ്ട് വന്നു. പ്ലേറ്റില്‍ നിന്ന് ഒന്നെടുത്തു  അവള്‍ മീരയ്ക്കും  കൊടുത്തു. അവള്‍ അത് വാങ്ങി. വീട്ടിലാണെങ്കില്‍ അവള്‍ക്കു എപ്പോള്‍ വേണമെങ്കിലും എന്തും എടുത്തു തിന്നാം. എന്നാല്‍ ഇവിടെ ആ സ്വാതത്ര്യം എടുക്കാന്‍ അവള്‍ക്കു തോന്നിയില്ല.  ചിലപ്പോഴൊക്കെ വിശന്നു നിന്നിട്ടുണ്ട്.. സ്വന്തം വീട്ടില്‍ കൊണ്ടുവരുന്ന പലഹാരങ്ങളില്‍  ഏറിയ പങ്കും അവള്‍ക്കാണ്. ഏട്ടന്‍ ലീവിന് വരുന്ന നാളുകളിലാണെ ങ്കിലും  അവള്‍ക്കിഷ്ടമുള്ളത് വാങ്ങിക്കൊണ്ടുവരാന്‍ അവന്‍ ശ്രദ്ധിക്കും.

        വൈകുന്നേരമായപ്പോള്‍ സനില ചേച്ചി എത്തി.  കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ദീപ ചേച്ചിയും. സനില ചേച്ചി വൈകുന്നേരത്തെ ചായ ഉണ്ടാക്കി. എല്ലാര്‍ക്കും കൊടുക്കാന്‍ വേണ്ടി രാവിലെ ഉണ്ടാക്കിയ കൊഴുക്കട്ട എടുക്കാന്‍ പാത്രം തുറന്നു. ആവിപ്പാത്രത്തില്‍ ഒറ്റയെണ്ണം ഇല്ല.  അവര്‍ക്ക് ദേഷ്യം വന്നു. അവര്‍ ചിന്നുവിനോടു നീ എടുത്തോന്നു ചോദിച്ചു. അവള്‍ ഞാനും മീരചേച്ചിയും ഓരോന്ന് കഴിച്ചു എന്ന് പറഞ്ഞു.  അവളോടു കൊഴുക്കട്ട വാങ്ങേണ്ടിയിരുന്നില്ലെന്നു മീരയ്ക്കു  അപ്പോള്‍ തോന്നി.

       സനിലചേച്ചി ഓരോന്ന് പറയാന്‍ തുടങ്ങി.  അവിടെ ആരും ഒറ്റയ്ക്ക് ഒന്നും കഴിക്കില്ലെന്നും, അന്നുണ്ടാക്കിയ കൊഴുക്കട്ടയുടെ  രുചി അവര്‍ അറിഞ്ഞിട്ടു പോലുമില്ലെന്നും മറ്റും പറയുന്നുണ്ടായിരുന്നു.  അവള്‍ക്കു വിഷമം തോന്നി. പത്തു പന്ത്രണ്ടെണ്ണം  ഉണ്ടായിരുന്നെന്നും കുട്ടിക്ക് അത് മൊത്തം തിന്നാന്‍ പറ്റില്ലെന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു... കേട്ടപ്പോള്‍ അവര്‍ സംശയിക്കുന്നത് തന്നെയാണെന്നു മീരയ്ക്കു തോന്നി.. അവര്‍ പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു. അവര്‍ ദീപ ചേച്ചിയോട് താഴ്ന്ന ശബ്ദത്തില്‍ എന്തോ പറഞ്ഞു.  ദീപ ചേച്ചി അവളുടെ നേരെ നോക്കി വിളര്‍ത്ത ഒരു  ചിരി ചിരിച്ചു...അവള്‍ നിശ്ശബ്ദയായി കണ്ണന്റെ മുടിയിലൂടെ വിരലോടിച്ചു. 

        അവള്‍ തന്റെ റൂമില്‍ പോയിരുന്നു ബുക്ക് മറിച്ചു കൊണ്ടിരുന്നു.  ഇന്ന് നേരത്തെ വരാന്‍ പറ്റിയതില്‍ ആദ്യം തോന്നിയ സന്തോഷം ഇതാ ഒട്ടും ഇല്ലാതായിരിക്കുന്നു.  കൊഴുക്കട്ട അവള്‍ക്കിഷ്ടമാണ് . സ്വന്തം വീട്ടിലായിരുന്നെങ്കില്‍  കോളേജ് വിട്ടു വന്നപാടെ ഒക്കെ എടുത്തു തിന്നിരിക്കും.  എന്നാല്‍ ഇത് ...അവള്‍ക്കു വീട് വല്ലാതെ  ഓര്‍മ്മ വന്നു.  അടുത്തു തന്നെ ഒന്നവിടെ പോകണമെന്നും തോന്നിത്തുടങ്ങി. അമ്മയുടെയും അച്ഛന്റെയും സ്നേഹം ഓര്‍ക്കുന്തോറും  കണ്ണില്‍ അറിയാതെ നീര് പൊടിയാനും....

        കുറച്ചു കഴിഞ്ഞു ആരോ വാതില്‍ തട്ടുന്ന ശബ്ദം കേട്ട് അവള്‍ പെട്ടെന്ന് മുഖം തുടച്ചു, ചാരിയിരുന്ന വാതില്‍ തുറന്നു... അമ്മായി ആണ്. കയ്യില്‍ ഒരു ചെറിയ പ്ലേറ്റില്‍ കൊഴുക്കട്ടയും...അവള്‍ക്കു അത്ഭുതമായി.  ഇത്ര പെട്ടെന്ന് വീണ്ടും കൊഴുക്കട്ട ഉണ്ടാക്കിയോ?... . താന്‍ നേരത്തെ  ഒന്ന് തിന്നതാണെന്നും, തനിക്കു വേണ്ടെന്നും  അവള്‍ അമ്മായിയോട് പറഞ്ഞു..   ചിന്നു  അടുപ്പില്‍ വച്ച പാത്രത്തില്‍  എത്തിവ ലിഞ്ഞു കയ്യിട്ടെടുക്കുമ്പോള്‍,  കുഴക്കട്ട വച്ച ആവിതട്ടു  ചെരിഞ്ഞു പാത്രത്തിനടിയില്‍ ഒക്കെയും  വീണു പോയിരുന്നു പോലും.....അടിയില്‍ ആവികയറ്റാനിട്ട   വെള്ളം വറ്റിയിരുന്നതിനാല്‍ കൊഴുക്കട്ട നന്നായി തന്നെ ഇരുന്നു...

     അവള്‍ ആശ്വസിച്ചു.. ദീപചേച്ചി വന്നു അവള്‍ക്കരികിലിരുന്നു. അവര്‍ എന്തോ പറഞ്ഞു അവളുടെ ആലോചന മാറ്റാന്‍ ശ്രമിച്ചു... അത്താഴം കഴിക്കാന്‍ പോയപ്പോള്‍  സനില ചേച്ചി അവളുടെ മുഖത്ത് നോക്കാതിരിക്കാന്‍ ശ്രദ്ദിച്ചു.  അവള്‍ വല്ലതും കഴിച്ചു എന്ന് വരുത്തി  എഴുന്നേറ്റു....

      രാത്രി കൂടെ ഉറങ്ങാന്‍ കിടന്ന  ദീപചേച്ചി  ഉറങ്ങുന്നതുവരെ അവള്‍ അനങ്ങാതെ കിടന്നു.. പിന്നീട് അവള്‍ വിതുമ്പിക്കരയാന്‍ തുടങ്ങി... മറ്റുള്ളവരുടെ മുന്നില്‍ തന്‍റെ സങ്കടം പോലും മറയ്ക്കാന്‍ അവള്‍ പരിശീലിച്ചു..


40 comments:

  1. കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നൽ... അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. ആദ്യ വരവില്‍ ഒരുപാട് സന്തോഷം ..ഈ കഥ നന്നായില്ലെന്ന് വിനുവേട്ടന് മാത്രമല്ല എല്ലാ കൂട്ടുകാര്‍ക്കും തോന്നി..
      അടുത്ത കഥ നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ.

      Delete
  2. അല്പം വിഷമമുണ്ടാക്കുന്ന സാഹചര്യം തന്നെ എത്ര അടുത്ത ബന്ധുവീട്ടില്‍ നില്‍ക്കുന്നതും.

    വളരെ യഥാര്‍ത്ഥമായി എഴുതി

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ... എന്നാലും എഴുതി ഫലിപ്പിക്കാന്‍ പറ്റിയില്ല. കുട്ടിക്കഥ എഴുതിയിട്ട്, വലിയവരുടെ കഥ എഴുതിയപ്പോള്‍ ഒരുപാട് പോരായ്മ ഉണ്ടായിട്ടുണ്ട് അല്ലേ?

      Delete
  3. കഥ പറഞ്ഞു തരുന്നതുപോലെ എഴുതി.

    ReplyDelete
    Replies
    1. കുറെ കഥ വായിക്കേണ്ടിയിരിക്കുന്നു രാംജി സര്‍, എന്നാലെ ഒരു ഐഡിയ കിട്ടൂ എന്നാ തോന്നുന്നെ.

      Delete
  4. ലാളിത്യം കൈവിട്ടിട്ടില്ല. അതാണ് വായനയുടെ സുഖം.

    ReplyDelete
    Replies
    1. വിനോദ് മാഷ്ക്ക് വായനാസുഖം കിട്ടിയോ? സന്തോഷം..

      Delete
  5. നല്ല ആശയം, ലളിതമായ അവതരണം. എങ്കിലും, പതിവുപോലെ അല്ലാതെ എവിടെയോ ഒരു കൊച്ചു പോരായ്മയുടെ നിഴലാട്ടം കണ്ടു. ഭാവുകങ്ങള്‍.
    ഇതുവരെ എന്റെ സൈറ്റില്‍ വന്നില്ലല്ലോ.

    ReplyDelete
    Replies
    1. പോരായ്മയുണ്ടെന്നു അറിയിച്ചതില്‍ സന്തോഷം സര്‍...
      ഗൂഗിള്‍ പ്ലസ്സിലാണോ സര്‍ എഴുതുന്നത്‌? ബ്ലോഗ്‌ ഇല്ലേ? ഉണ്ടെങ്കില്‍ ഏത് പേരില്‍?
      അവിടെ വന്നപ്പോള്‍ ഒന്നും കാണാന്‍ പറ്റിയില്ല. അതാ

      Delete
  6. നന്നായിരിക്കുന്നു.. ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടായോ രാജീവ്...കൂടുതല്‍ നന്നാക്കാം കേട്ടോ

      Delete
  7. മീരയുടെ മനോവിഷമങ്ങളിലൂടെ കടന്നു ചെല്ലാന്‍ ശ്രമിച്ചിട്ടുണ്ട്.... ആശംസകള്‍ അശ്വതി

    ReplyDelete
    Replies
    1. മുബി, വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം കേട്ടോ.

      Delete
  8. കൊള്ളാം.. വായിച്ചു പോകാം
    :)

    ReplyDelete
    Replies
    1. നന്ദി അബൂതി .. വന്നതിനും വായിച്ചതിനും...സുഖായില്ല അല്ലേ?

      Delete
  9. പ്രിയപ്പെട്ട അശ്വതി,
    നന്നായി എഴുതി.വായിക്കാന്‍ സുഖമുണ്ട്.
    ആശംസകള്‍
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,
      വന്നതിലും അഭിപ്രായത്തിലും സന്തോഷം.. നന്നാക്കാം കേട്ടോ.
      സ്നേഹത്തോടെ
      അശ്വതി

      Delete

  10. Thanks, Aswathi. My Blogspots:

    drpmalankot0.blogspot.com

    drpmalankot2000.blogspot.com

    ReplyDelete
    Replies
    1. സര്‍,

      അവിടെ വന്നു..വായിച്ചു.. ഇനിയും വരാം...

      സ്നേഹപൂര്‍വ്വം
      അശ്വതി

      Delete
  11. പ്രിയ അശ്വതി,
    അമ്മുവിന്റെയും അപ്പുവിന്റെയും അടുത്തുനിന്നും പെട്ടെന്ന് മുതിര്‍ന്നവരുടെ ലോകത്തിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യം ഒരു നഷ്ടബോധം തോന്നി!!അത്രയ്ക്കും ഇഷടപ്പെട്ടിരുന്നു അമ്മുവിനെയും അപ്പുവിനെയും!!

    ബന്ധുക്കളുടെ കൂടെയായാല്‍പ്പോലും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത എപ്പോഴും ഉണ്ടായെന്നിരിക്കും! എങ്കിലും നമ്മുടെ ഭാഗം ശരിയാണെങ്കില്‍, അന്തിമ വിജയം നമുക്ക് തന്നെയായിരിക്കും എന്ന് മീരയ്ക്കും മനസ്സിലായല്ലോ!!

    മീരയിലേക്ക് വന്നപ്പോഴും, എഴുത്തിന്റെ ശൈലിയില്‍ അശ്വതിയുടെ സ്വായത്തമായ ലാളിത്യം കൈവിടാഞ്ഞതില്‍ ഒത്തിരി സന്തോഷം!!
    സ്നേഹത്തോടെ,

    ReplyDelete
    Replies
    1. പ്രിയ ഏട്ടാ,

      ഞാന്‍ അമ്മൂനേം അപ്പുനേം ഒഴിവാക്കിയതല്ല .. കൂട്ടുകാര്‍ വലിയവരുടെ കഥ എഴുതാന്‍ പറഞ്ഞു..എഴുതി നോക്കി..അത്ര തന്നെ..

      എഴുതാന്‍ നല്ല വായന ആവശ്യമാണെന്ന് അറിയാം..എനിക്കതില്ല.. നെറ്റില്‍ വരുന്നത് മാത്രമേ ഇപ്പോള്‍ വായിക്കാന്‍ നിവൃത്തി ഉള്ളൂ..

      ഇനിയും അമ്മുവും അപ്പുവും എഴുതാം കേട്ടോ...

      മീരയും എട്ടന് ഇഷ്ടായി എന്നറിഞ്ഞു സന്തോഷം...ഈ പ്രോത്സാഹനം എന്നും ഉണ്ടാവണം..

      സസ്നേഹം
      അശ്വതി

      Delete
  12. സ്വന്തം വീട്ടിലെ സ്വാതന്ത്യം മറ്റൊരിടത്തും ലഭിക്കില്ല. കൊഴുക്കട്ട പുരാണം ഇഷ്ടമായി. കൂടുതല്‍ ശക്തമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കണം.

    ReplyDelete
    Replies
    1. കൊഴുക്കട്ടയെ അങ്ങിനെ ചെറുതാക്കല്ലേ ഉദയപ്രഭാ..നോക്കൂ.. നിധീഷിന് രണ്ടെണ്ണം കഴിക്കണമെന്ന് തോന്നിയില്ലേ..

      അതാ കൊഴുക്കട്ടയുടെ ശക്തി..(തമാശ)...കൂട്ടുകാരോടല്ലാതെ ആരോടു ഞാന്‍ തമാശ പറയും?????

      ഉദയപ്രഭന്‍ പറഞ്ഞത് മനസ്സിലാക്കുന്നു.. ശ്രദ്ധിക്കാം.

      Delete
  13. കഥ നന്നയിട്ടുണ്ട് അശ്വതീ ....
    കൊഴുക്കട്ട ഓര്‍മിപ്പിച്ചത് നന്നായി ....., ഒരുപാട് നാളായി കഴിചിട്ട് ; ഇന്ന് തന്നെ രണ്ടെണ്ണം കഴിക്കണം

    ReplyDelete
    Replies
    1. നിധീഷ്, ഞാന്‍ രണ്ടെണ്ണം പാര്‍സല്‍ ചെയ്തു അയക്കണോ???

      കഥ ഇഷ്ടായി എന്നറിഞ്ഞു സന്തോഷം..

      Delete
  14. ഈ കൊഴുക്കട്ടക്കഥ വെറും കൊഴുക്കട്ടക്കഥയല്ല തന്നെ......

    ReplyDelete
    Replies
    1. അത് അനുരാജിന് മനസ്സിലായല്ലോ .. സന്തോഷം.. ഈ ആദ്യ വരവിനു നന്ദി..

      Delete
  15. ഞാൻ രണ്ട് ദിവസം മുമ്പ് തന്നെ വായിച്ചിരുന്നു..പക്ഷേ അഭിപ്രായം പറയാൻ പറ്റിയില്ല...കഥ എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ..

    ReplyDelete
    Replies
    1. സന്തോഷം മനോജ്‌, വൈകിയാലും അഭിപ്രായമിട്ടതില്‍... പിന്നെ ഇഷ്ടായി എന്നറിഞ്ഞും...

      Delete
  16. അനുഭവ കഥ പോലെ തോന്നുന്നല്ലോ.

    അങ്ങനെ വിഷമിയ്ക്കാനൊന്നുമില്ല, സ്വന്തം വീട്ടില്‍ കിട്ടുന്ന സുഖവും സ്വാതന്ത്ര്യവുമെല്ലാം മറ്റൊരിടത്തും കിട്ടില്ലല്ലോ

    ReplyDelete
    Replies
    1. ആദ്യ വരവില്‍ ഒരുപാട് സന്തോഷം.. അഭിപ്രായത്തിനോട് യോജിക്കുന്നു ശ്രീ .. സ്വന്തം വീട്ടില്‍ കിട്ടുന്ന സ്വാതന്ത്ര്യം എവിടെയും കിട്ടില്ല..

      Delete

  17. 'സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ' ഒരു ദോശ ഉണ്ടാക്കിയ കഥയാണ്..
    ഇത് അത് പോലെ ഒരു കൊഴകട്ട ഉണ്ടാക്കിയ കഥയാണോ...അശ്വതി..? ഹ.. ഹ..!!
    കൊള്ളാം അശ്വതി ..നന്നായിട്ടുണ്ട്...! എനിക്ക്ക് വളരെ ഇഷ്ട്ടപെട്ടു.. നേരെത്തെ വായിച്ചതാണ് ...ഒരാഴ്ചയായി കമ്പ്യൂട്ടര്‍ പണിമുടക്കിലയിട്ടു..
    കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങള്‍ ,ചിന്തകള്‍ ...അത് വായനകാരന്റെ മനസ്സിലേക്ക് എത്തിക്കുവാന്‍ കഴിയുന്നത്‌ ഒരു എഴുത്തുകാരന്‍ /എഴുത്തുകാരി യുടെ മികവാണ്...
    ആ കഴിവിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍...!

    ReplyDelete
    Replies
    1. വിശദമായി തന്നെ വിലയിരുത്തി അല്ലോ... ഒരുപാട് സന്തോഷം..ഇഷ്ടമായി എന്നറിഞ്ഞു പിന്നേം...ഒരു കലാകാരന്റെ വാക്കുകളെ മാനിക്കുന്നു...ഈ കഥയില്ലാത്തവള്‍!!!!

      Delete
  18. Very dextrous hands u have... keep on writing.. best wishes ..when u get time pl visit my blog.

    http://vallavanad.blogspot.in/2012/11/blog-post_2534.html

    ReplyDelete
  19. Thanks for visiting my blog. Also thanking you for the good words.

    ReplyDelete
  20. കൊഴുകട്ട ഇഷ്ടായി
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം...ഈ വരവിലും അഭിപ്രായത്തിലും.

      Delete
  21. അശ്വതീ അമ്മു-അപ്പു വില്‍ നിന്നും വ്യത്യസ്തമായ് ഒരു കഥ.. ഇഷ്ടായ്... നന്നായി പറഞ്ഞിട്ട്ണ്ടേട്ടോ.. പ്രിയപ്പെട്ടതണെങ്കിലും സ്വന്തമല്ലാത്തിടത്തു അനുഭവപ്പെടുന്ന സ്വാതന്ത്ര്യമില്ലായ്മ... ആ കൂട്ടത്തില്‍ തെറ്റിദ്ധാരണയും അവഗണയും കൂടിയാവുമ്പോള്‍ നന്നേ വിഷമിക്കും.. ആ വിഷമം അറിയാന്‍ കഴിഞ്ഞു അശ്വതിയുടെ വരികളിലൂടെ...
    എങ്കിലും മീര ജീവിതത്തില്‍ വലിയൊരു പാഠം പഠിച്ചില്ലേ... അനുഭവങ്ങളിലൂടെയുള്ള പഠനം..
    ഇഷ്ടായി...

    ReplyDelete
    Replies
    1. ഞാന്‍ കരുതി, ഇഷ്ടായി കാണില്ല ...അതാ നിത്യ കമന്റ്‌ ഇടാത്തെ എന്ന്... ഇപ്പൊ വന്നല്ലോ.... ഒരുപാട് സന്തോഷം ...

      Delete