12/4/12

സൂചി

                "അമ്മേ....സൂചി വേണ്ടാ...ഞാന്‍ ഗുളിക കഴിച്ചോളാം ...  ഡോക്ടറോട്  അമ്മ ഒന്നു പറയൂ..." കണ്ണീരുണങ്ങി  വറ്റിയ മുഖത്തോടെ,  ചിലമ്പിച്ച ശബ്ദ ത്തില്‍ അമ്മു കേണു. അവളുടെ ദയനീയ ഭാവം കണ്ടു അമ്മ ഡോക്ടറോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ എന്ന് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ അമ്മുവിന്റെ തോളില്‍ തട്ടി.

                 അമ്മു ഒരിക്കല്‍ പോലും സൂചിവച്ചതായി ഓര്‍ക്കുന്നില്ല. സൂചിവയ്കുമ്പോഴുണ്ടാകുന്ന  വേദനയെ പറ്റി ഒരുപാടു കേട്ടിരിക്കുന്നു. മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നില്ല. അതിന്റെ കൂടെ ...

                അമ്മു അന്ന് സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍  വന്നതായിരുന്നു. വീട്ടില്‍ അച്ഛന്റെയും വേറൊരാളുടെയും  സംസാരം കേള്‍ക്കാം.. അമ്മു അകത്തു കയറി നോക്കി. സെബാസ്റ്റ്യന്‍  അങ്കിള്‍.... വളരെ നാളുകള്‍ക്ക് ശേഷം വരികയാണ്‌. ഉച്ചയ്ക്ക് ഊണിനു അങ്കിളുമുണ്ട് . മീന്‍ കറിയും തോരനും മാത്രമേ ഉള്ളൂ. അതിനാല്‍ അമ്മ അമ്മൂനോടു "മോളെ നീ സാവിത്രിചേച്ചീടടുത്തു  ചെന്ന് മോര് വാങ്ങിയിട്ട് വാ " എന്ന് പറഞ്ഞു ഒരു തൂക്കുപാത്രം കയ്യില്‍ കൊടുത്തു. 

             രണ്ടു മൂന്നു പറമ്പി നപ്പുറത്താണ് സാവിത്രി ചേച്ചിയുടെ  വീട് .  ഒരു നല്ല ചേച്ചി. പശുവിനെ മേയ്ക്കാന്‍   അവളുടെ പറമ്പിലും അവര്‍ വരാറുണ്ട്. അവളപ്പോള്‍ അവരുടെ കൂടെ കൂടി  പുല്ലു പറിച്ചു പശുവിനു കൊടുക്കും. എന്നാല്‍ ദൂരെ നിന്ന് മാത്രം. പേടിയാണവള്‍ക്ക്!!!

            അവള്‍ വേഗം  ചേച്ചിയുടെ വീട് ലക് ഷ്യമാക്കി നടന്നു. അവിടെ അവര്‍ക്ക് പുതിയ വീടെടുക്കാന്‍ തറ കെട്ടിയിട്ടുണ്ട്. അതിനടുത്ത്  ഒരു താല്‍കാലിക ഷെഡിലാണ് ഇപ്പോള്‍ അവരുടെ കുടുംബം താമസിക്കുന്നത്.തറയുടെ മേല്‍ ടോണി സുഖമായി ഉറങ്ങുന്നുണ്ട്. അവരുടെ വളര്‍ത്തു നായയാണ്‌. അതിനടുത്തെത്തിയപ്പോള്‍ അവള്‍ ഇത്തിരി പേടിയോടെ നടന്നു.

            ആരാ വീട്ടില്‍  വന്നത് എന്ന് ചേച്ചി  ചോദിച്ചു. ഇല്ലെങ്കില്‍ ഈ സമയത്ത് അവള്‍ മോരിനു വരില്ലെന്ന് അവര്‍ക്കറിയാം .അവള്‍ക്കു ഭക്ഷണം കഴിച്ചിട്ട് സ്കൂളില്‍ എത്തേണ്ടതാണ്. അവര്‍ വേഗം തന്നെ അമ്മുവിന് മോരുകൊടുത്തു. അപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. അവര്‍ ഉച്ചത്തില്‍ തന്റെ അനുജത്തിയായ മീനയോടു അയയിലിരിക്കുന്ന തുണി എടുക്കാന്‍ പറഞ്ഞു.  മീന ചേച്ചി കേട്ടില്ലെന്നു തോന്നി... അവര്‍ തന്നെ അമ്മുവിന് പിന്നാലെ തുണിയെടുക്കാന്‍ ഓടി. ഇതിനകം ടോണിയുടെ ഉറക്കം ചാറ്റല്‍ മഴ മുടക്കിയിരുന്നു.

             സാവിത്രിചേ ച്ചി ഉച്ചത്തില്‍ സംസാരിക്കുന്നതും അമ്മുവിന്‍റെ പിന്നാലെ ഓടുന്നതുമാണ് ടോണി കാണുന്നത്. അത്  കുരയ്ക്കാന്‍ തുടങ്ങി. അമ്മുവിന് പേടിയായി. അവള്‍ നായയെ നോക്കിക്കൊണ്ട്‌ തന്നെ നടന്നു. ടോണി  അവളെ നോക്കി കുരച്ചു.  അവള്‍ പേടിയോടെ ഓടി. ടോണി സാവിത്രി ചേച്ചിയേയും അമ്മുവിനേയും മാറി മാറി നോക്കി. പിന്നെ ഒറ്റച്ചാട്ടത്തിനു അമ്മുവിന്‍റെ കയ്യില്‍ ഒരു കടി കൊടുത്തു.അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. മോരും പാത്രം കയ്യില്‍ നിന്ന് വീണു. സാവിത്രി ചേച്ചി ഓടി വന്നു നായയെ പിടിച്ചു മാറ്റി. കയ്യില്‍ നിന്ന് ചോര ഒഴുകുന്നത്‌ കണ്ടു അവര്‍ പേടിച്ചു.


           ടോണി ഇതുവരെ ആരെയും കടിച്ചിട്ടില്ല. അയയില്‍ ഉണക്കാനിട്ട തുണി ചാറ്റല്‍ മഴ യില്‍ നനയുമെന്ന ചിന്തയില്‍ ടോണിയെ  ശ്രദ്ധിച്ചില്ല. അവനാകട്ടെ       അമ്മു എന്തോ എടുത്തു   ഓടുകയാണെന്ന് തെറ്റിദ്ധരിച്ചി
രിക്കാം...പേടിയായാലും നായയുടെ നേര്‍ക്ക്‌ നോക്കി നോക്കി ഓടിയാല്‍ അത് കടിക്കും എന്ന് ഇപ്പോള്‍ അമ്മുവിനറിയാം. കരച്ചില്‍ കേട്ട് മീന ചേച്ചിയും ഓടിയെത്തി. അവര്‍ മുറിവ് കഴുകി ഒരു തുണികൊണ്ട് കെട്ടി. പിന്നെ അമ്മുവിനേയും കൂട്ടി അവളുടെ വീട്ടിലേ ക്ക് നടന്നു.


          അവളുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. അമ്മു നിര്‍ത്താതെ കരഞ്ഞു. അമ്മ ഡെറ്റോള്‍  ഒഴിച്ച് മുറിവ് വീണ്ടും കഴുകി ഒരു കോട്ടന്‍ തുണി കെട്ടി. അച്ഛനും സെബാസ്റ്റ്യന്‍ അങ്കിളും അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അച്ഛന് അങ്കിളിന്റെ കൂടെ പോകേണ്ടത് കൊണ്ട് അമ്മയാണ് അവളെ  ഡോക്ടറിന്റെ അടുത്തു കൊണ്ടുപോയത്.

                 ഡോക്ടര്‍ മുറിവ് പരിശോ ധി ച്ചു . പിന്നെ ക്ലീന്‍ ചെയ്തു മരുന്ന് വച്ച് കെട്ടി. ഒരു  സൂചി വയ്ക്കണമെന്നു  പറഞ്ഞു.  പിന്നെ വീട്ടില്‍ വളര്‍ത്തുന്ന നായയായതുകൊണ്ട്‌ 10 ദിവസം നായയെ നോക്കണമെന്നും പറഞ്ഞു.

    
          "കുട്ടിയെ ചരിച്ചു കിടത്തൂ "  ശബ്ദം കേട്ട് അമ്മു ഞെട്ടി. കയ്യില്‍ സിറിഞ്ചുമായി ഡോക്ടര്‍. അവളുടെ കരച്ചിലിന്റെ ആക്കം കൂടി.  രണ്ടുപേര്‍ ചേര്‍ന്നു അമ്മുവിനെ പിടിച്ചു. ഡോക്ടര്‍ സൂചി വച്ചു. 

         പത്തു ദിവസം നായയെ ശ്രദ്ധിക്കണമെന്നും നായക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പിന്നേം സൂചി വയ്കേണ്ടി വരുമെന്നും ഡോക്ടര്‍ അമ്മയോട് പറഞ്ഞു.

                വീട്ടിലെത്തിയപ്പോള്‍ അപ്പു അവരെ കാത്തിരിക്കയാണ്‌. വിവരങ്ങളെല്ലാം അവന്‍ അറിഞ്ഞിരുന്നു.അവന്‍ അമ്മുവിന്റെ അടുത്തു കട്ടിലില്‍ ഇരുന്നു, അവളുടെ മുറിവുള്ള കയ്യിലൂടെ പതുക്കെ വിരലോടിച്ചു. ആ സാന്ത്വ നത്തിന്റെ സുഖ ത്തില്‍ അവള്‍ ഒന്നു മയങ്ങി.   പിന്നീടുള്ള അമ്മുവിന്‍റെയും അപ്പുവിന്റെയും  പ്രാര്‍ത്ഥനയില്‍ അവര്‍  ഇതും കൂടി ചേര്‍ത്തു ."ദൈവമേ  ടോണിക്കൊന്നും വരുത്തരുതേ......"



53 comments:

  1. Replies
    1. ഈ ആദ്യ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി നിധീഷ്.

      Delete
  2. നന്നായി അമ്മൂന്റെ കഥ ഇഷ്ടായി

    ആശംസകള്‍

    ReplyDelete
    Replies
    1. ഗോപാ, ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  3. കുഞ്ഞു കഥ കൊള്ളാം...

    ReplyDelete
    Replies
    1. കൊള്ളാമോ മുബീ... വന്നതില്‍ ഒരുപാടു സന്തോഷം

      Delete
  4. Replies
    1. സന്തോഷം ഇക്കാ, വായിച്ചതിനും അഭിപ്രായത്തിനും...

      Delete
  5. വീണ്ടും കുട്ടികഥ, മനോഹരമായി ടീച്ചറേ

    ReplyDelete
    Replies
    1. കുട്ടിക്കഥ മടുത്തോ കാത്തീ...എന്തായാലും ഇഷ്ടമായല്ലോ...സന്തോഷം

      Delete
  6. നല്ല കഥ ആരുന്നു...

    ReplyDelete
    Replies
    1. വളരെ സന്തോഷം kara kadan...ഈ ആദ്യ വരവിനും അഭിപ്രായത്തിനും...

      Delete
  7. എനിക്കീ അമ്മുക്കഥകൾ പെരുത്തിഷ്ടമാണു,... എന്ത് കൊണ്ട് വലിയ ആളുകളുടെ കഥകൾ കൂടി എഴുതികൂടാ ?

    ReplyDelete
    Replies
    1. അമ്മുക്കഥ ഇഷ്ടായീന്നറിഞ്ഞു ഒരുപാടു സന്തോഷം സുമേഷേ... വലിയവരുടെ കഥ ഒന്നെഴുതി നോക്കാം അല്ലേ...പിന്നെ വേണ്ടായിരുന്നൂന്നു പറയരുത്..

      Delete
  8. പ്രിയപ്പെട്ട അശ്വതി, നന്നായി എഴുതി. നല്ല കഥയാണ്.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഗിരീഷ്‌,
      ഒരുപാട് സന്തോഷം, കൈവിടാത്ത ഈ സ്നേഹത്തില്‍....
      ഗിരീഷിന്റെ രചനകള്‍ നന്നാവുന്നുണ്ട്...
      സ്നേഹത്തോടെ

      Delete
  9. പ്രിയ അശ്വതി,
    മിക്ക കുട്ടികള്‍ക്കും കുത്തിവയ്പ്( ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെയാണേ പറയുന്നത്)പേടി തന്നെയാണ്!ഈ മുതിര്‍ന്ന ഞാന്‍ വരെ കുത്താന്‍ വരുമ്പോള്‍ മുഖം തിരിക്കും!
    ഞങ്ങളുടെ വീട്ടിലെ രണ്ടുവയസ്സുകാരന്‍ കുത്തുമ്പോള്‍ കരയുമെങ്കിലും അത് കഴിഞ്ഞു ഡോക്ടര്‍
    ഒട്ടിച്ചുകൊടുക്കുന്ന റൌണ്ട് സ്റ്റിക്കര്‍ എല്ലാവരെയും ഓടി നടന്നു കാണിക്കാനാണ് കൂടുതല്‍ സന്തോഷം!!
    ഈ ചെറിയ സംഭവങ്ങള്‍ അശ്വതിയുടെ വാക്കുകളിലൂടെ പറഞ്ഞു വരുമ്പോള്‍ നമ്മുടെ മനസ്സും ആ കുഞ്ഞിന്റെ ഒപ്പം സഞ്ചാരം തുടങ്ങും!
    ഇതുതന്നെയല്ലേ അശ്വതി അതിഭാവുകത്വം ലവലേശമില്ലാത്ത ഈ എഴുത്തുകളുടെ ഭംഗിയും വിജയവും!!!
    എല്ലാ ഭാവുകങ്ങളും!!
    സ്നേഹത്തോടെ,

    ReplyDelete
    Replies
    1. പ്രിയ ഏട്ടാ ,
      ആദ്യമായിട്ടെഴുതുന്നത് ബ്ലോഗിലാണ്. മനസ്സില്‍ എവിടെയൊക്കെയോ കിടന്ന സംഭവങ്ങള്‍ അറിയാവുന്ന പോലെ എഴുതുന്നു എന്ന് മാത്രം!!!
      അത് ഏട്ടനെ പോലെ കുറച്ചു പേര്‍ക്ക് ഇഷ്ടമാവുന്നു എന്നതിനേക്കാള്‍ സന്തോഷം വേറെ എന്തുണ്ട്...
      ഈ പ്രോത്സാഹനം എന്നും ഉണ്ടാവും എന്ന പ്രതീക്ഷയില്‍..
      സ്നേഹത്തോടെ
      അശ്വതി

      Delete
  10. അപ്പോ കുട്ടിക്കാലത്ത് കുത്തിവയ്പ്പ് ഭയങ്കരപേടിയാരുന്നു അല്ലേ?
    നല്ല രസമുണ്ടായിരുന്നു വായിയ്ക്കാന്‍.

    ReplyDelete
    Replies
    1. ശരിയാണ് അജിത്തേട്ടാ.....വായിച്ചു ഇഷ്ടായീന്നറിഞ്ഞു ഒരുപാട് സന്തോഷം.
      ഈ പ്രോത്സാഹനം എന്നും ഉണ്ടാവണം..
      സ്നേഹത്തോടെ
      അശ്വതി

      Delete
  11. നായയുടെ കടിയേറ്റവര്‍ കുമ്പളം കഴിക്കാന്‍ പാടില്ലത്രേ!
    ശ്രദ്ധിക്കണേ...

    ReplyDelete
    Replies
    1. അയ്യോ...എന്തെങ്കിലും കുഴപ്പം പറ്റുമോ ?.....അമ്മു ഒരു പാടു പ്രാവശ്യം കഴിച്ചു പോയി....വല്ല പ്രതിവിധിയും????

      Delete
  12. സൂചി എന്നു കണ്ടപ്പോള്‍ മ്യാന്‍മാര്‍ നേതാവിന്റെ മുഖം ഓര്‍മവന്നു. വായിച്ചുതുടങ്ങിയപ്പോള്‍ അതിലും മനോഹരമായ മറ്റൊരു മുഖം തെളിഞ്ഞുവന്നു. കഥ ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
    Replies
    1. മ്യാന്‍മാര്‍ നേതാവും സൂചിയും തമ്മിലുള്ള ബന്ധം എനിക്കറിയില്ല കേട്ടോ, ഉദയപ്രഭന്‍ (weak in gen.knowledge ). കഥ ഇഷ്ടമായി എന്നറിഞ്ഞു വളരെ സന്തോഷം

      Delete
  13. ടോണിക്ക് ഒന്നും വരുത്തരുതേ........ഇഷ്ടായി...

    ReplyDelete
    Replies
    1. ഈ ആദ്യവരവിനും അഭിപ്രായത്തിനും വളരെ നന്ദി മനോജ്‌.

      Delete
  14. ഗുളികയുടെ ചവര്‍പ്പിനെക്കാള്‍ എനിക്കിഷ്ടം സൂചിയുടെ മൂര്‍ച്ചയാണല്ലോ അമ്മൂ..

    അതിനേക്കാള്‍ ഇഷ്ടായത് മുറിവിലൂടുള്ള അപ്പുവിന്റെ സാന്ത്വന സ്പര്‍ശം എന്നും ഉണ്ടെങ്കില്‍ അമ്മുവിന് ഒരിക്കലും വേദന തോന്നുകയേയില്ലല്ലോ..

    നന്നായിട്ടുണ്ട് അശ്വതീ.... ഓരോ ഓര്‍മ്മകള്‍ പോലെ (അല്ല ഓര്‍മ്മകള്‍ തന്നെ..) മനോഹരം.. ബാല്യം.. സ്നേഹം.... നിഷ്കളങ്കത... സുന്ദരം...

    ReplyDelete
    Replies
    1. നിത്യാ, നിന്റെ കമന്റ്‌ ഇല്ലാതെ എന്ത് അമ്മു കഥ!!! അതുകൊണ്ട് തന്നെ വല്ലാതെ മിസ്സ്‌ ചെയ്തു. ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം.... നിന്റെ കഥകളും കവിതകളും വായിക്കാന്‍ കാത്തിരിക്കുന്നു...
      അശ്വതി

      Delete
  15. നിഷ്കളങ്കമായ ബാല്യം നിറഞ്ഞുനില്‍ക്കുന്നു അശ്വതിയുടെ കഥകളില്‍.
    ജീവിതത്തിലെ ഏറ്റവും നല്ല കാലത്തെ ഓര്‍മ്മിപ്പിക്കുന്നതുകൊണ്ടാകാം ഈ കഥകള്‍ മധുരതരം എന്ന് തോന്നുന്നത്. അശ്വതിയുടെ വ്യത്യസ്തമായ കഥകള്‍ വായിക്കാന്‍ ആഗ്രഹമുണ്ട്. ഒരു ജിജ്ഞാസ.....

    ReplyDelete
    Replies
    1. അത് കൊണ്ട് തന്നെയാ വിനോദ്... വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം... പിന്നെ വലിയവരുടെ കഥയെഴുതാന്‍ ശ്രമിക്കാം...

      Delete
  16. കൊള്ളാം ..അശ്വതി... കഥ നന്നായിട്ടുണ്ട്..വരികള്‍ക്ക് ദൃശ്യാനുഭവം നല്കാന്‍ കഴിയുന്നുണ്ട്..അവസാനഭാഗം പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ ...
    ആശംസകള്‍...!

    ReplyDelete
    Replies
    1. രാജേഷ്‌, ആദ്യമേ പുതുവര്‍ഷം ആശംസിക്കട്ടെ!!!. ടോണിക്ക് ഒന്നും സംഭവിച്ചില്ല കേട്ടോ. അതുകൊണ്ട് അമ്മു സൂചിയില്‍ നിന്ന് രക്ഷപ്പെട്ടു.

      Delete
    2. Thanks and same 2 u....!

      Delete
  17. കഥ ഇഷ്ടമായി കേട്ടോ ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യവരവിനും വായനക്കും ഒരുപാട് നന്ദി. എന്റെ പുതുവത്സരാശംസകള്‍!!!

      Delete
  18. ലളിതമായ ഭാഷ.ഭംഗിയുള്ള ആഖ്യാനം.കഥ പറയാനുള്ള മിടുക്ക്.
    ആശംസകള്‍ .

    ReplyDelete
    Replies
    1. ആദ്യമായി പ്രിയ കഥാകൃത്തിനു നേരട്ടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!!!!
      ഈ അഭിപ്രായം എനിക്ക് കിട്ടിയ പുതുവത്സര സമ്മാനം തന്നെ!!!! അതിലെനിക്കുള്ള അതിയായ സന്തോഷവും നന്ദിയും അറിയിച്ചുകൊള്ളട്ടെ!!! സാറിന്റെ ബ്ലോഗ്‌ വായിക്കാറുണ്ട്. എഴുതിയ പുസ്തകങ്ങളൊക്കെ വായിക്കണമെന്നുമുണ്ട്. 2013 എന്റെ ഈ ആഗ്രഹം സാധിപ്പിച്ചു തരട്ടെ!! സാറിനും 2012 പോലെ 2013ഉം ഒരു ശുഭ വര്ഷം ആവട്ടേന്നു പ്രാര്‍ത്ഥിക്കുന്നു...

      Delete
  19. പ്രിയപ്പെട്ട അശ്വതി,
    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,
      എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ഗിരീഷിനും....
      എനിക്ക് കിട്ടിയ പുതുവത്സര സമ്മാനം കണ്ടില്ലേ....സന്തോഷം തോന്നുന്നില്ലേ ഗിരീഷിനു. അതുപോലെ ഏട്ടന്മാര്‍ക്കും കൂട്ടുകാര്‍ക്കും സന്തോഷമാവും...ഉറപ്പു.

      സസ്നേഹം
      അശ്വതി

      Delete
  20. നല്ല ആശയം - അവതരണം. കഥ വായിച്ചു കഴിയുമ്പോള്‍, ആ കുഞ്ഞുമനസിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെങ്കില്‍ കാര്യമെന്താവും എന്ന ക്ലൈമാക്സ് - പ്രത്യേകിച്ച് ഇഷ്ടപ്പെട്ടു. ഭാവുകങ്ങള്‍.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete
    Replies
    1. സാറിന് ആദ്യമേ നേരട്ടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!!!

      ഈ ആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം!!!

      സാറിന്റെ ബ്ലോഗിലേക്കു തീര്‍ച്ചയായും വരാം...പരിചയപ്പെടുത്തിയതില്‍ നന്ദി.

      Delete
  21. ""അമ്മേ....സൂചി വേണ്ടാ...ഞാന്‍ ഗുളിക കഴിച്ചോളാം ... ഡോക്ടറോട് അമ്മ ഒന്നു പറയൂ..." കണ്ണീരുണങ്ങി വറ്റിയ മുഖത്തോടെ, ചിലമ്പിച്ച ശബ്ദ ത്തില്‍ അമ്മു കേണു. അവളുടെ ദയനീയ ഭാവം കണ്ടു അമ്മ ഡോക്ടറോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ എന്ന് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ അമ്മുവിന്റെ തോളില്‍ തട്ടി."

    ഇത് വായിച്ചപ്പോള്‍ ആണ് എനിക്ക് കുതിവേക്കുംപോള്‍ ഉണ്ടാകുന്ന പേടി ഓര്മ വന്നത്.

    എനിക്ക് കുത്തിവെപ്പ് പേടി ആണ്. കുത്തിവേക്കുംപോള്‍ ഞാന്‍ ലാബ്‌ പെണ്‍കുട്ടിയോട് പറയും "ഞാന്‍ ചിലപ്പോള്‍ കൈ വലിച്ചെന്ന് വരാം, അതിനാല്‍ എന്റെ കൈ ഒന്ന് മുറുക്കെ പിടിച്ചിട്ട് വേണം കുത്താന്‍.

    ഇത് കേട്ട നര്‍സ് ചിരിക്കാന്‍ തുടങ്ങി. ഇതിലെ തമാശ എന്തായിരുന്നു വെച്ചാല്‍, ഞാനും എന്റെ പേരക്കുട്ടിയും കൂടി ആണ് ലാബില്‍ പോയത്. 7 വയസ്സായ അവന്‍ എന്റെ മുന്നിലായിരുന്നു, അവന്‍ കൂള്‍ ആയി ഇരുന്നു, നര്‍സ് കുത്തുമ്പോള്‍ അവന്‍ പുഞ്ചിരിച് അവളോട് എന്തോ ചോദിച്ചും കൊണ്ടിരുന്നു.

    എന്റെ ഊഴമായപ്പോള്‍ എനക്ക് പേടിയായി.

    നര്‍സ് ഒരു വലിയ സൂചിയുമായി എന്റെ അടുതെത്തി, അപ്പോള്‍ ആയിരുന്നു എന്റെ പ്രതികരണം,

    "നാണമില്ലല് സാറെ എന്നോടിങ്ങനെ പറയാന്‍, സാറിന്റെ പേരക്കുട്ടി കേള്‍ക്കേണ്ട - അവന്‍ എന്തര കൂള്‍ ആയിട്ടാണ് കയ്യ് നീട്ടിത്തന്നത്..?!!"

    എനിക്ക് നര്സിന്റെ വാക്കുകള്‍ കേട്ട് വിഷമം തോന്നിയില്ല, ഒരു പാട് നര്സുമാര്‍ എന്നെ ഇങ്ങിനെ സകരിച്ചിട്ടുണ്ട്, ചിലര്‍ കളിയാക്കും. ചിലരുമായി സ്നേഹം പങ്കിടുവനും സാധിച്ചിട്ടുണ്ട്.

    മസ്കത്തിലെ പോന്നമ്മയെയും ഫിലിപ്പ്യ്ന്‍സ് പ്രിന്‍സസ് നര്സുമാരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

    മോളുടെ എഴുത്ത് കൊല്ലം, വീണ്ടും വരാം ഈ വഴിക്ക്.

    ReplyDelete
    Replies
    1. സര്‍,
      ഈ ആദ്യ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം. അന്ന് പേടിച്ചത് കൊണ്ടാണോ എന്നറിയില്ല.. പിന്നീട് ഒരുപാട് തവണ സൂചി കയറ്റേണ്ടി വന്നിട്ടുണ്ട്.. അപ്പോഴൊക്കെ കണ്ണ്
      ഇറുകെ പൂട്ടി ഇരിക്കും..സാറിന്റെ പേടി ഓര്‍ത്തു എനിക്കും ചിരി വന്നു കേട്ടോ. എന്റെ സൂചിക്കഥയിലൂടെ സാറിന് പലരെയും ഓര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..വീണ്ടും തീര്‍ച്ചയായും വരണം...
      സ്നേഹപൂര്‍വ്വം
      അശ്വതി

      Delete
  22. വളര്‍ത്തു നായയുടെ സൌമ്യമായ കടി കിട്ടിയതുപോലെ വേദനയില്ലാത്ത സൂചി കുത്തലും അനുഭവപ്പെടുന്നതായിരുന്നു വായന. കുഞ്ഞൊഴുക്കു പോലെ മെല്ലെ..
    ഇഷ്ടായി.

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും ഒരു പാട് നന്ദി, രാംജി സര്‍. ഇഷ്ടായീന്നറിഞ്ഞു വളരെ സന്തോഷം

      Delete
  23. കഥയിലെ ഏറ്റവുമവസാനത്തെ വരിയിലാണ് ഈ കഥയുടെ ആത്മാവിരിക്കുന്നത്.

    ReplyDelete
    Replies
    1. ഈ കഥ ഇഷ്ടായോ? സന്തോഷം അനുരാജ്...

      Delete
  24. ഷാഹിന3/15/13, 4:58 PM

    കൊള്ളാം നല്ല കഥ. ഇത് വായിച്ഛപ്പോള്‍ എന്റ്റെ പേടിആണ് മനസ്സില്‍ വന്നത്.കുത്തിവയ്പ്പ്
    അന്നും ഇന്നും എനിക്ക് പേടി ആണ്.

    ReplyDelete
    Replies
    1. ഈ ആദ്യ വരവിലും വായനയിലും ഒരുപാടു സന്തോഷം ഷാഹിന

      Delete
  25. നിത്യ കൊല്ലം3/16/13, 1:15 AM

    കഥ ഇഷ്ടായി.
    മുന്‍പ് എന്ന ഒരു പൂച്ച കടിച്ചു. അമ്മ ആശുപത്റിയില്‍ കൊണ്ടു പോയി.കുത്തിവയ്ക്കാന്‍ നഴ്സ് വന്നു.ഞാന് കരഞ്ഞു നോക്കി. വിട്ടില്ല അവസാനം ഞാന് ഒരു കടി വച്ചു കൊുത്തു.ആ ദേക്ഷ്യമാണൊ എന്നറിയില്ല അന്നത്ത കുത്തിവയ്പ്പിന് നല്ല വേദന ആയിരുന്നു.അമ്മു അങ്ങന ചെയ്തില്ലല്ലോ.

    ReplyDelete
    Replies
    1. നിത്യക്കുട്ടീ .. സൂചിവയ്ക്കാന്‍ വരുമ്പോള്‍ തന്നെ പേടിയാകും അല്ലേ ..

      സന്തോഷം ഈ വരവിനും അഭിപ്രായത്തിനും ..

      Delete
  26. നല്ല നേർ ചിത്രങ്ങൾ...
    ഈ അമ്മുവും അപ്പുവും എല്ലാ
    കുടുംബങ്ങളിലും ഉണ്ട് കേട്ടൊ അശ്വതി

    ReplyDelete
    Replies
    1. അതെ...എല്ലാ കുടുംബങ്ങളിലും കാണും ..അതാണ്‌ എല്ലാര്ക്കും ഇഷ്ടാവുന്നത് ..

      Delete