അമ്മു സ്കൂള്‍ വിട്ടു നേരത്തെ വന്നിരുന്നത് കൊണ്ട്
അവള്‍ക്കായിരിക്കും ചില പണികളൊക്കെ... അടുത്തുള്ള കടയില്‍ പോവുക, പിന്നെ അമ്മയ്ക്ക് തയ്ക്കാന്‍ കട്ട് ചെയ്ത തുണികള്‍ രാജിചേച്ചിയുടെ അടുത്തുനിന്നു വാങ്ങിക്കൊണ്ടുവരിക...അങ്ങിനെ....
അന്നും അമ്മു സ്കൂളില്‍ നിന്ന് വന്നു ഉടുപ്പ് മാറ്റി, ഭക്ഷണം കഴിച്ചു . പിന്നെ രാജിചേച്ചിയുടെ അടുത്തുനിന്നു തയ്ക്കാനുള്ള തുണി വാങ്ങിക്കൊണ്ടുവരാന്‍ പോയി.. ഒരു 8-10 മിനിറ്റ് നടക്കണം അവിടേക്ക്.
പോകുന്ന വഴിയിലാണ് അമ്മു സാധാരണ പോകാറുള്ള കട. അതിനടുത്തു അമ്പലം ... ആല്‍ത്തറ....
മൂന്ന് നാലു കുട്ടികള്‍ ആല്‍ത്തറയിലിരുന്നു കളിക്കുന്നു. അതില്‍ രണ്ടുപേര്‍ രാജിചേച്ചിയുടെ മക്കളാണ്. അരുണയും അവളുടെ അനിയന്‍ കുട്ടനും. അമ്മുവിനെക്കാള്‍ താഴ്ന്ന ക്ലാസ്സിലാണ് അവര്‍. രണ്ടുപേരും അല്പം തടിച്ചിട്ടാണ്. കാണാന്‍ പ്രത്യേക ചന്തമുണ്ട്... അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മു അവരുടെ വീടിനുനേരെ നടന്നു. . അവിടെ അടുത്തുള്ള കുട്ടികള്‍ ഈ ആല്‍ത്തറയിലിരുന്നാണ് കളിക്കുക.
അവിടെ എത്തിയപ്പോള്‍ രാജിചേച്ചി തനിച്ചാണവിടെ . അവര്‍ അമ്മുവിനോട് കുശലാന്വേഷണം നടത്തി. അപ്പു സ്കൂളില്‍ നിന്ന് എത്തിയില്ലേന്നു ചോദിച്ചു. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അപ്പുവും അമ്മുവും ഒരുമിച്ചാണ് പോകുക. വരുന്നവഴി കടയില്‍ നിന്ന് മിട്ടായിയും വാങ്ങും.രണ്ടുപേരും സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ വീടെത്തുന്നതറിയില്ല.
രാജിചേച്ചി രണ്ടു മൂന്ന് സ്കേര്‍ട്ട് കട്ട് ചെയ്തതു എടുത്തു മടക്കി, അതിടാന്‍ കവര്‍ അന്വേഷിച്ചു. കവര്‍ ഒന്നും കാണാഞ്ഞു അവര്‍ അത് അമ്മുവിന്‍റെ കയ്യില്‍ അങ്ങിനെ തന്നെ കൊടുത്തു. കൂട്ടത്തില്‍ "അമ്മൂ,ഇത് ചളി പുരളാതെ വീട്ടിലെത്തിക്കണേ" എന്നും."ശരി ചേച്ചി" എന്ന് പറഞ്ഞു അവള്‍ അത് ഭദ്രമായി പിടിച്ചു, വീട്ടിലേക്കു നടന്നു...
വരുന്ന വഴി ആല്‍ത്തറക്കെത്തിയപ്പോള്‍ കുട്ടന്‍ ഓടി അമ്മുവിന്‍റെ അരികിലെത്തി.അമ്മു ചിരിച്ചുകൊണ്ട് അവന്റെ ഓമനത്തമുള്ള മുഖത്തേക്ക് നോക്കി. അവന്‍ പെട്ടെന്ന് അമ്മുവിനെ അടിക്കാനും മാന്താനും തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അമ്മുവിന് മനസിലായില്ല. അവള്‍ ആകെ പേടിച്ചു."മോനെ തുണി" അവള്‍ അവനെ മാറ്റാന്‍ ശ്രമിച്ചു. പക്ഷെ കയ്യില്‍ തുണി ഉള്ളതിനാല്‍ കുട്ടിയെ ദൂരെയക്കാന്‍ അവള്‍ക്കു പറ്റിയില്ല. തുണിയില്‍ മണ്ണ് പറ്റാതിരിക്കാന്‍ അവള്‍ ശ്രദ്ധി ച്ചു. അതിനാല്‍ അവള്‍ക്കു ഒരുപാടു അടിയും മാന്തും കിട്ടി.
എന്തിനാണ് കുട്ടി തന്നെ ഉപദ്രവിക്കുന്നത്??? . കാണുമ്പോള്‍ ഒന്ന് ചിരിക്കും എന്നല്ലാതെ അവരോടൊത്തു ഇതുവരെ കൂട്ടുകൂടാനോ കളിക്കാനോ നിന്നിട്ടില്ല, അമ്മുവും അപ്പുവും. പിന്നെ കുട്ടിക്ക് ദേഷ്യം തോന്നാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു..... ഓര്‍ത്തപ്പോള്‍ അവള്‍ക്കു കരച്ചില്‍ വന്നു. ശരീര വേദനയെക്കാളും അവളുടെ മനസ്സ് നൊന്തു.
അരുണ ഓടിവന്നു അവനെ പിടിച്ചു മാറ്റി. അവള്‍ക്കു പക്ഷെ ചിരിയായിരുന്നു. അത് കുട്ടന്റെ എപ്പോഴുമുള്ള താമാശയാവാം. തുണിയില്‍ പുരണ്ട ഇത്തിരി മണ്ണിലായിരുന്നു അമ്മുവിന്‍റെ ശ്രദ്ധ .
അവളുടെ കണ്ണുനീര്‍ ആ തുണിയില്‍ വീണു...രാജിചേച്ചിയും അമ്മയും വഴക്ക് പറയുമോ എന്നവള്‍ പേടിച്ചു.. ഞാനല്ല.. ഞാനല്ല... എന്നവള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു...മുഖവും കയ്യും നീറുന്നത് അവള്‍ അറിഞ്ഞില്ല.
അവള്‍ പതിയെ വീട്ടിലേക്കു നടന്നു...കുട്ടന്‍ എന്തിനാ തന്നെ ഉപദ്രവിച്ചത് ... ഞാന്‍ അവനെ ഒന്നും ചെയ്തില്ലല്ലോ.. ആലോചിക്കുന്തോറും അവള്‍ക്കു സങ്കടം കൂടി വന്നു. വീടിനടുത്തെത്തി . ദൂരെ നിന്ന് അമ്മയെ കണ്ടതും അമ്മു നിയന്ത്രണം വിട്ടു കരഞ്ഞു തുടങ്ങി...അതുകേട്ടു അവള്‍ വീഴുകയോ മറ്റോ ചെയ്തെന്നു കരുതി അമ്മ പേടിച്ചു ഓടിവന്നു. അവളുടെ കയ്യില്‍ നിന്ന് തുണി വാങ്ങി. അവള്‍ നടന്ന സംഭവം വിവരിച്ചു."ഇതില്‍ കുറച്ചു മണ്ണ് പറ്റി" അവള്‍ തു ണി യില്‍ പുരണ്ട മണ്ണ് അമ്മയെ കാട്ടി.
തുണിയുള്ളത് കൊണ്ടാ അവന്റെ അടിയും മാന്തും കൊള്ളണ്ടിവന്നത്.. ഇല്ലെങ്കില്‍ ഞാന്‍ അവനെ മാറ്റിയേനെ...അമ്മു നിലവിളിയോടെ പറഞ്ഞു...അമ്മ അവളുടെ കയ്യിലും മുഖത്തുമുള്ള നഖത്തിന്റെ പാടുകള്‍ നോക്കി സങ്കടപ്പെട്ടു... "സാരമില്ല .." അമ്മ അവളെ സമാധാനിപ്പിച്ചു
അച്ഛന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.. അവളുടെ സങ്കടത്തില്‍ അച്ഛന്റെ മനസ്സും വിഷമിച്ചു."നീ എന്തിനാ മോളെ തുണി അഴുക്കാവും എന്ന് കരുതി അടി വാങ്ങിക്കൂട്ടിയത്. അത് അവരുടെ തുണിയല്ലേ. നിനക്ക് അത് അവന്റെ മേലെ വലിച്ചെറിഞ്ഞു ഓടിപ്പോരാമായിരുന്നില്ലേ..."
അമ്മു അപ്പോഴാണ് അതിനെപറ്റി ചിന്തിക്കുന്നത് തന്നെ. താന്‍ ബുദ്ധിമോശമാണോ കാണിച്ചത്...
അപ്പു അപ്പോഴേക്കും എത്തി. അവനും സങ്കടമായി .."ഇനി നീ തനിച്ചു പോണ്ട. ഞാന്‍ വന്നിട്ട് രണ്ടുപേര്‍ക്കും കൂടി പോകാം"
പിന്നീട് കുറച്ചു നാളത്തേക്ക് അമ്മു അതോര്‍ത്തു സങ്കടപ്പെട്ടെങ്കിലും, അരുണയെയും കുട്ടനെയും കണ്ടാല്‍ വീണ്ടുമവള്‍ ഒരു ചിരി സമ്മാനിച്ച് തുടങ്ങി...

അമ്മു ചിരിച്ചല്ലോ... അതു മതി..
ReplyDeleteചെറിയ കുട്ടികളുടെ കഥകളാണെങ്കിലും, എഴുത്ത് വളരെ നന്നാകുന്നു.
സുമേഷ്,വളരെ സന്തോഷം.ഇഷ്ടമായല്ലോ അല്ലേ
Deleteനന്നായി എഴുതി.
ReplyDeleteനന്ദി മുഹമ്മദിക്കാ, ഈ വരവിനും അഭിപ്രായത്തിനും.സന്തോഷം കേട്ടോ
Deleteനന്നായി പറഞ്ഞിരിക്കുന്നു കുഞ്ഞു കഥ..
ReplyDeleteരാജീവ്, ഈ കുഞ്ഞുകഥ ഇഷ്ടമായെന്നറിഞ്ഞു സന്തോഷിക്കുന്നു
Deleteപ്രിയ അശ്വതി,
ReplyDeleteസ്നേഹമുള്ള അമ്മയും അച്ഛനും. അവസാനം അമ്മുവിന്‍റെ മുഖത്ത് വിരിഞ്ഞ ചിരിയില്‍ മനസ്സിലെ നന്മയും തൊട്ടറിഞ്ഞു. നന്നായി എഴുതി.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
Deleteഈ പ്രോത്സാഹനമാണ് എന്നെ വീണ്ടും എഴുതിക്കുന്നത്.
തുടര്‍ന്നും പ്രതീക്ഷിക്കട്ടെ!!!
സ്നേഹത്തോടെ
അശ്വതി
പ്രിയ അശ്വതി,
ReplyDeleteകുട്ടികള്‍ക്കിടയില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍കൂടി അശ്വതിയുടെ അവതരണശൈലിയില്‍ ഹൃദ്യമായ വായനാനുഭവം പകര്‍ന്നു നല്‍കുന്നു!! അമ്മുവും അപ്പുവും എപ്പോഴേ ഞങ്ങളുടെ സ്വന്ത കുട്ടികളായിക്കഴിഞ്ഞു!!!
തുടര്‍ന്നും എഴുതുമല്ലോ, എല്ലാ നന്മകളും ആശംസിക്കുന്നു!!
സ്നേഹത്തോടെ,
പ്രിയ ഏട്ടാ,
Deleteഅപ്പുവും അമ്മുവും സ്വന്തം കുട്ടികളെപ്പോലെന്നറിഞ്ഞു ഒരുപാട് സന്തോഷം തോന്നുന്നു.ഏട്ടന്റെ ഈ പ്രോത്സാഹനം വളരെ വിലപ്പെട്ടതാണെനിക്ക്. ഇനിയും എന്നും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയില്‍...
സ്നേഹത്തോടെ
അശ്വതി
ഏയ്... അമ്മു കാണിച്ചത് ബുദ്ധിമോശമൊന്നുമല്ല...
ReplyDeleteഎതായാലുമിനി മുതല്‍ അപ്പുവും വന്നിട്ട് ഒപ്പം പോയാല്‍ മതീന്ന് തീരുമാനമായല്ലോ... അത് പോരെ...:)
നിത്യാ, നിന്റെ തിരിച്ചു വരവില്‍ ഒരുപാടു സന്തോഷിക്കുന്നു. രണ്ടു ദിവസം ശരിക്കും വിഷമിച്ചു. നീ വന്നു എന്റെ അമ്മുവിനേയും അപ്പുവിനെയും കണ്ടല്ലോ. സന്തോഷം
Deleteഅശ്വതി,
ReplyDeleteയുപി സ്കൂളില്‍ പഠിച്ച ഒരു കഥയുണ്ട്
കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ എന്തോ പറഞ്ഞ് വഴക്കായി
അത് കണ്ട് മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചു
പൊരിഞ്ഞ വഴക്ക്
അതിനിടയില്‍ വിവേകമുള്ള ഒരു മനുഷ്യന്‍ വന്നു
അദ്ദേഹം വഴക്കിടുന്നവരോട് പറഞ്ഞു:
“ച്ഛെ കഷ്ടം, ആ കുട്ടികള്‍ക്കുള്ള വിവേകം പോലും നിങ്ങള്‍ക്കില്ലാതെയായല്ലോ. അങ്ങോട്ട് നോക്കൂ”
വഴക്കടിച്ചിരുന്ന കുട്ടികള്‍ എപ്പോഴേ കളികള്‍ പുനരാരംഭിച്ചിരുന്നു
പഴയ പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ചതിന് സ്പെഷല്‍ നന്ദി
പ്രിയ അജിത്തേട്ടാ,
Deleteഏട്ടന്റെ തുടക്കം മുതലുള്ള പ്രോത്സാഹനത്തിനു ഞാനെത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
പഴയപാഠങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ആയല്ലോ. സന്തോഷം
സ്നേഹത്തോടെ
അശ്വതി
ഈ ലാളിത്യം എനിക്ക് വല്ലാതെ ഇഷ്ടപ്പെടുന്നു. അശ്വതി, വീണ്ടും എഴുതുക.....അഭിനന്ദനങ്ങള്‍....
ReplyDeleteവിനോദ്, ഈ അഭിപ്രായത്തിലും പ്രോത്സാഹാനത്തിലും ഞാന്‍ ഒരുപാടു സന്തോഷിക്കുന്നു.
Deleteവായിച്ചപ്പോള്‍ പഴയ കളിസ്തലത്തെക്ക് പോയ പോലെ
ReplyDeleteആശംസകള്‍ അശ്വതി
വളരെ സന്തോഷം ഗോപാ.. ഈ വരവിനും അഭിപ്രായത്തിനും നന്ദി.
Deleteകുഞ്ഞു കഥ.. നന്നായി പറഞ്ഞിരിക്കുന്നു
ReplyDeleteകഥ ഇഷ്ടമായെന്നറിഞ്ഞു സന്തോഷിക്കുന്നു നിധീഷ്, വീണ്ടും വരുമല്ലോ!!!!
Deleteകുട്ടികഥകള്‍ കുത്തികുറികുന്നത് നന്നാവുന്നുണ്ട് പിന്നെ കുഞ്ഞ്യ ഭാഷ പ്രയോഗങ്ങള്‍. ആ എഴുത്തിനും ചിന്തക്കും പ്രാര്‍ത്ഥനകള്‍
ReplyDeleteകാത്തീ, ഒരുപാടു സന്തോഷം, എന്റെ കുത്തിക്കുറിക്കലുകള്‍ ഇഷ്ടമാവുന്നു എന്നറിഞ്ഞു.പ്രാര്‍ത്ഥനക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
Deleteഅമ്മു പാവം കുട്ടിയാണല്ലോ. വളരെ നന്നായി എഴുതി.. കുട്ടിക്കാലതിലേക്ക് ഒരു തിരിഞ്ഞു നോട്ടം സമ്മാനിച്ച അശ്വതിക്ക് എല്ലാ ആശംസകളും... ""കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം...""
ReplyDeleteഈ ആദ്യവരവിനും അഭിപ്രായത്തിനും നന്ദി. കുട്ടിക്കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞു. സന്തോഷമായി.
Deleteകുട്ടിക്കഥ ഇഷ്ടമായി. ആശംസകള്‍.
ReplyDeleteഒരുപാട് സന്തോഷം, ഈ വരവിനും വായനക്കും
Deleteകുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോയ കഥ.... നന്നായിരിക്കുന്നു.
ReplyDeleteആദ്യവരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി.
Deleteകെട്ടുപിണച്ചിലുകളില്ലാത്ത ഈ കുട്ടിക്കഥ കൊള്ളാം
ReplyDeleteകൊള്ളാമോ? ഒരുപാടു സന്തോഷം. ഈ വരവിനും അഭിപ്രായത്തിനും നന്ദി.
Deleteനല്ല കഥ... ആശംസകള്‍
ReplyDeleteപീ പീ... ഇഷ്ടായോ.. സന്തോഷം. ദാ ഒരു സൂചിക്കഥ കൂടി... വായിക്കുമല്ലോ
Deleteവളരെ നന്നായിട്ടുണ്ട് ....ആശംസകള്‍
ReplyDeleteആദ്യവരവിനും വായനക്കും നന്ദി ബിനുക്കുട്ടാ....ഇഷ്ടമായെന്നറിഞ്ഞ് സന്തോഷം . എന്റെ പുതുവത്സരാശംസകള്‍!!!
ReplyDeleteപാവം അമ്മുക്കുട്ടി.
ReplyDeleteലളിതമായ, അസ്വാഭാവികത കലരാത്ത, ഒഴുക്കുള്ള രചന. അതെ, അതിന്റേതായ മേന്മ തെളിഞ്ഞുകാണാം.
വീണ്ടും എഴുതുക.
ഒരു പാട് സന്തോഷം..സര്‍ എന്റെ അമ്മു കഥ വായിച്ചതില്‍..
ReplyDeleteസാറിന്റെ പ്രോത്സാഹനത്തിനു നന്ദി..
വീണ്ടും വരുമല്ലോ