10/10/12

തീപ്പെട്ടി ചിത്രം


                      അമ്മുവിന്‍റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി രേഖയാണ്. അമ്മു രണ്ടോ മൂന്നോ മാര്‍ക്കിന്‍റെ  വ്യത്യാസത്തില്‍ രണ്ടാമതായിരിക്കും. ചിലവിഷയങ്ങളില്‍ അമ്മുവിനായിരിക്കും അവളെക്കാള്‍  മാര്‍ക്ക്‌. ക്ലാസ്സില്‍ ടീച്ചര്‍  പഠിപ്പിക്കാത്ത ചോദ്യങ്ങള്‍ക്ക് കൂടി അവള്‍ ഉത്തരം എഴുതിയിട്ടുണ്ടാവും. അവള്‍ക്കു ട്യുഷനുണ്ട്. അമ്മുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി അവളായിരുന്നു. നല്ല സ്നേഹമുള്ളവള്‍!!!


                  എന്നാല്‍ സുമ!!!!.അവളുടെ അടുത്തായിരുന്നു അമ്മു ഇരിക്കാറ്..  ടീച്ചര്‍ നീളം നോക്കി ഇരുത്തിക്കുന്നതാണ് . അമ്മുവിന് അതില്‍ വിഷമമൊന്നും  ഇല്ല. സുമയുടെ അച്ഛനു സിറ്റിയിലാണ് ജോലി.  പുതിയതരം കളിപ്പാട്ടം  അവള്‍ക്ക് അച്ഛന്‍ വാങ്ങിക്കൊടുക്കും. അവള്‍ അത്  ക്ലാസ്സില്‍ കൊണ്ടുവരും.  അമ്മുവിനെ കാണിക്കും. അമ്മു  അതുവാങ്ങി സന്തോഷ ത്തോടെ ഒന്നോമനിച്ചിട്ട്  അവള്‍ക്കു തിരിച്ചു കൊടുക്കും. പുതിയ കളിപ്പാട്ടത്തിന്‍റെ  വര്‍ണന അന്ന് അപ്പുവിനു കിട്ടിയിരിക്കും. അവര്‍ക്ക് വല്ലപ്പോഴും ഇളയച്ഛന്‍ വാങ്ങിക്കൊടുത്തിരുന്ന കളിപ്പാട്ടങ്ങള്‍  മാത്രമേ ഉള്ളൂ. അപ്പുവിനു പോലും അതില്‍ പരാതിയുണ്ടായിരുന്നില്ല.

                ഒരു ദിവസം സുമ ക്ലാസ്സില്‍ കുറെ തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടുവന്നു. ആ കാലത്ത്  കാലിയാകുന്ന തീപ്പെട്ടികളില്‍ നിന്നും അതിലെ സ്റ്റിക്കര്‍ ഇളക്കി മാറ്റി ഒരു പഴയ ബുക്കില്‍ ഒട്ടിച്ചു വയ്ക്കുന്ന പതിവ്  അമ്മുവിനും  അപ്പുവിനും ഉണ്ടായിരുന്നു. സ്റ്റിക്കറില്‍   പൂക്കളുടെയും, പക്ഷികളുടെയും, മൃഗങ്ങളുടെയും മറ്റും കളര്‍ ചിത്രമായിരിക്കും. പലതും  ഇളക്കി എടുക്കുമ്പോഴേക്കും കുറച്ചു കീറിയിരിക്കും .സുമ കൊണ്ടുവന്നവ അങ്ങനെ തീപ്പെട്ടിയില്‍ നിന്ന് ഇളക്കി എടുത്തവ ആയിരുന്നില്ല. സിറ്റിയിലെ ഫാന്‍സി ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്നവ!!!. അതിന്‍റെ  ഭംഗി ആസ്വദിക്കുന്നതിനിടയില്‍ സുമയുടെ ചോദ്യം " അമ്മൂ, നിനക്കുവേണോ കുറച്ചു ചിത്രങ്ങള്‍?". സന്തോഷം കൊണ്ട് മുഖം വിടര്‍ന്നെങ്കിലും മനസ്സില്‍ ആശങ്കയായിരുന്നു. ഇതിനിടയില്‍ സുമ പത്തു ചിത്രങ്ങള്‍ എണ്ണി എടുത്തു അമ്മുവിന് കൊടുത്തു.


                    വീട്ടിലെത്തി അപ്പുവിനെ ചിത്രങ്ങള്‍ കാട്ടിയപ്പോള്‍ ,അവള്‍ ഒരുപാടു സന്തോഷിച്ചു. കൂട്ടുകാരിയുടെ  സ്നേഹത്തില്‍ അവള്‍ ഇത്തിരി  അഹങ്കരിച്ചു !! അപ്പു ചിത്രങ്ങള്‍ ഓരോന്നായി നോക്കി  ആസ്വദിക്കുകയാണ്.  അവള്‍ അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി അടുത്തിരുന്നു. അവരിരുവരും പിന്നെ പല ദിവസങ്ങളിലും  അത്  നിരത്തി  വച്ചായി  കളി . ഒട്ടിച്ചു  വയ്ക്കാന്‍  അവര്‍ക്കു  തോന്നിയില്ല.


                 കുറെ ദിവസങ്ങള്‍ക്കു ശേഷം  സുമ അമ്മുവിനോട് പിണങ്ങി. അവള്‍ സൈനുവിനോടും ബിന്ദുവിനോടും ഒക്കെ അമ്മുവിനോട് മിണ്ടണ്ട എന്ന്  പറഞ്ഞു.  പറയുന്നത് കേട്ടില്ലെങ്കില്‍ പിന്നെ കളിപ്പാട്ടം തൊടാന്‍ തരില്ല. എന്നാല്‍ അവര്‍ അമ്മുവിനോട് പിണങ്ങിയില്ല  . ഇതില്‍ അരിശം പൂണ്ട സുമ അമ്മുവിനോട് കൂടുതല്‍ വഴക്കായി.  " എന്‍റെ  തീപ്പെട്ടി ചിത്രം എനിക്ക്കിപ്പം   വേണം .  ഇല്ലെ ങ്കില്‍ ഞാന്‍ ടീച്ചറിനോടു പറയും", അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ടു പറഞ്ഞു. ടീച്ചറോട് പരാതിപ്പെട്ടാല്‍ ഉണ്ടാകുന്ന അപമാനം ഓര്‍ത്തു അമ്മുവിനു പേടിയായി. നാളെ കൊണ്ടുവരാമെന്നവള്‍ വാക്കു  കൊടുത്തു.


                 എങ്ങിനെയും വൈകുന്നേരമായി വീട്ടിലെത്തിയാല്‍ മതി എന്നവള്‍ അതിയായി ആഗ്രഹിച്ചു. സ്കൂള്‍ വിട്ടതും കൂട്ടുകാരെ കാത്തു
 നില്‍ക്കാതെ അവള്‍ വീട്ടിലേക്കോടി. ചെന്നപാടെ   അവള്‍ തീപ്പെട്ടി ചിത്രങ്ങള്‍   എവിടെ എന്ന് പരതി .  തീപ്പെട്ടി ചിത്രം വച്ചുള്ള കളി അപ്പൊഴേക്കും അവര്‍ നിര്‍ത്തിയിരുന്നു!!!. രണ്ടെണ്ണം  അവള്‍ക്കു കളി പ്പാട്ടങ്ങളുടെ ഇടയില്‍ നിന്നു കിട്ടി. കുപ്പായം പോലും മാറ്റാന്‍ നില്‍ക്കാതെ, തിരയുന്നതിനിടയില്‍  അപ്പു വന്നു. അവള്‍ കാര്യം അവനെ അറിയിച്ചു. രണ്ടുപേരും കൂടിയായി പിന്നെ തിരച്ചില്‍. പിന്നെയും രണ്ടെണ്ണം കൂടി കിട്ടി. "നിനക്ക് ഞാന്‍ പത്തെണ്ണം തന്നിരുന്നു.... എല്ലാം  എനിക്ക് തിരിച്ചു വേണം" സുമയുടെ  ശബ്ദം അമ്മുവിന്‍റെ കാതില്‍  മുഴങ്ങി!!!


                    പരതിയിട്ടു കിട്ടാഞ്ഞപ്പോള്‍ അമ്മയോട് ചോദിച്ചാലോ എന്നായി  അമ്മു . പക്ഷെ അപ്പു സമ്മതിച്ചില്ല. പറഞ്ഞാല്‍ അമ്മ വഴക്ക് പറയും. വീടിനുള്ളില്‍ മുഴുവന്‍ തിരഞ്ഞു. ഇനി  തൂത്തുവാരിയ  ചവറിടുന്നിടത്ത്  നോക്കിയാലോ എന്നായി അപ്പു. രണ്ടുപേരും മുറ്റത്തിനപ്പുറമുള്ള വാഴത്തടത്തില്‍ പോയി നോക്കി. അതാ കുറെ കിടക്കുന്നു. അമ്മുവിനുണ്ടായ സന്തോഷം!!!അഞ്ചെണ്ണം കിട്ടി. പക്ഷെ ഒക്കെ  മണ്ണ്     പുരണ്ടു ചുളുങ്ങിയിരിക്കുന്നു. തരുമ്പോള്‍ പുത്തനായിരുന്നു .അമ്മുവിന് കരച്ചില്‍ വന്നു. സുമ ഇത് കാണുമ്പോള്‍....അവന്‍  അവയൊക്കെ  നിവര്‍ത്തി, അതിലെ മണ്ണൊക്കെ ഒരു തുണികൊണ്ട് തുടച്ചു കളഞ്ഞു. "അമ്മ നാളെ  ഇസ്തിരി ഇടുമ്പോള്‍ ഇതും ഒന്ന് ഇസ്തിരിയിട്ടാല്‍  മതി" നിറഞ്ഞു തുളുമ്പുന്ന കുഞ്ഞനിയത്തിയുടെ കണ്ണുകള്‍ തുടച്ചു, അവളെ  ചേര്‍ത്ത് പിടിച്ചുകൊണ്ടവന്‍ പറഞ്ഞു.


                      ഇനി ഒരിക്കലും ആരില്‍നിന്നും ഒന്നും വാങ്ങില്ലെന്നു അവള്‍ മനസ്സില്‍ ഉറപ്പിച്ചു.എത്ര  സ്നേഹത്തോടെ   തരുന്നതാണെങ്കിലും  അന്യരുടെ വസ്തുക്കള്‍ ഒരിക്കലും നമുക്ക് സ്വന്തമല്ലെന്നും, അതിനു ആഗ്രഹിക്കരുതെന്നും  അമ്മു പഠിച്ചു. പിറ്റേന്ന് ഇസ്തിരിയിട്ട ഒമ്പത് ചിത്രങ്ങള്‍ അവള്‍ സുമയുടെ നേരെ നീട്ടി. ഇതില്‍ ഒന്ന് കുറവാണെന്ന് വിക്കി വിക്കി പറഞ്ഞു. അവളിപ്പോള്‍ ടീച്ചറോട് പറയും എന്നോര്‍ത്ത് അമ്മുവിന്‍റെ നെഞ്ചില്‍ പെരുമ്പറ കൊട്ടി . എന്നാല്‍ സുമയ്ക്ക് അപ്പോഴേക്കും അവളോടുള്ള ദേഷ്യമൊക്കെ അസ്തമിച്ചിരുന്നു."നീ തന്നെ എടുത്തോ" എന്ന സുമയുടെ വാക്കുകള്‍ അവളെ സന്തോഷിപ്പിച്ചെ ങ്കിലും , സ്നേഹത്തോടെ ആ ചിത്രങ്ങള്‍ അവളെ തിരിച്ചേല്‍പ്പിച്ചു... .


46 comments:

  1. കുട്ടി കഥ കൊള്ളാം.... ആശംസകള്‍ ....

    ReplyDelete
    Replies
    1. ആദ്യ വരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി.

      Delete
  2. എത്ര വല്യ ആശയം, ഒരു കുഞ്ഞു കഥയില്‍, അഭിനന്ദനം.

    ReplyDelete
    Replies
    1. ഈ കുഞ്ഞു കഥ ഇഷ്ടമായല്ലെ!!! നന്ദി, ഈ വരവിനും അഭിനന്ദനത്തിനും.

      Delete
  3. ഇതൊരു കുട്ടികഥയായി തോന്നില്ല. നല്ല കഥ

    ReplyDelete
    Replies
    1. സുമേഷേ, ഈ പാഠം വലിയവര്‍ക്കും ബാധകം അല്ലേ!!

      Delete
  4. പ്രിയപ്പെട്ട അശ്വതി,

    ഒന്നുംകൂടി നന്നായി. . അമ്മുവും അപ്പുവും പിന്നെ അവരുടെ കൂട്ടുകാരും എല്ലാം മനസ്സില്‍ പതിഞ്ഞല്ലോ. നല്ല രസമുണ്ട് വായിക്കാന്‍. അടുത്തതിനായി കാത്തിരിക്കുന്നു. ആശംസകള്‍

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഗിരീഷിന്റെ ഈ സ്നേഹവും പ്രോത്സാഹനവും എന്നും ഉണ്ടാവണമെന്ന് ആശിക്കുന്നു .

      Delete
  5. കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ, ഇമ്മിണി വലിയ കാര്യങ്ങള്‍ മനസ്സിലാക്കുന്ന അമ്മുവും അപ്പുവുമായി അശ്വതി വീണ്ടും എത്തിയല്ലോ,സന്തോഷമായി!!
    തീപ്പെട്ടി ചിത്രങ്ങളുടെ ഒരു വലിയ ശേഖരം എനിക്കുമുണ്ടായിരുന്നു അശ്വതി!! പിന്നീട് എപ്പോഴോ അതൊക്കെ നഷ്ടപ്പെട്ടു പോയി!!!
    അമ്മുവും അപ്പുവും കൂടി എന്നെ വീണ്ടും ആ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി!!!!
    എഴുത്ത് തുടര്‍ന്നോളൂ അശ്വതി, ഞങ്ങളെല്ലാം ഒപ്പമുണ്ട്, കേട്ടോ....

    ReplyDelete
    Replies
    1. ഏട്ടാ, എനിക്കും ഒരുപാടു സന്തോഷം!!! ഏട്ടനെ പഴയതൊക്കെ ഓര്‍മ്മിപ്പിക്കാനായല്ലോ... ഈ സ്നേഹവും പ്രോത്സാഹനവും എന്നും ഉണ്ടാവുമെന്നറിയാം.... അതാണ് എന്റെ ഭാഗ്യം!!!

      Delete
  6. നന്നായിട്ടുണ്ട് അമ്മുവും അപ്പുവും ഇത്തവണയും..
    കൊച്ചുകുട്ടികളിലൂടെ വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. ഞാന്‍ നിന്നോടു നന്ദി പറയുന്നില്ല!!! അത് നിനക്കിഷ്ടവുമല്ലല്ലോ!! കഥ നന്നായി എന്നറിഞ്ഞതില്‍ സന്തോഷം!!!

      Delete
  7. അശ്വതി നന്നായി എഴുതി
    കുഞ്ഞു കഥ ഇഷ്ട്ടപെട്ടു

    ReplyDelete
    Replies
    1. നിധീഷ്, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!!!

      Delete
  8. കളങ്കമില്ലാത്ത കുട്ടിമനസ്സുകളെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. ഇക്കാ ഈ വഴി മറന്നു എന്ന് കരുതി.... ഇപ്പോള്‍ സന്തോഷമായി!!!
      ഒരുപാടു നന്ദി!!!

      Delete
  9. മനസ്സില്‍ കളങ്കമില്ലാത്തവര്ക്കെ കുട്ടികളുടെ മനസ്സ്‌ മനസ്സിലാവൂ. നല്ല കഥ.

    ReplyDelete
    Replies
    1. കഥ ഇഷ്ടമായെന്നറിഞ്ഞു ഒരുപാട് സന്തോഷം. ഇനിയും ഇതുവഴി വരുമല്ലോ അല്ലേ!!!!

      Delete
  10. മോഹനം.. ചേതോഹരം..
    ഇനിയം വരാം...

    ReplyDelete
  11. ആദ്യ വരവിനും, അഭിപ്രായത്തിനും, കൂട്ടുകാരനായതിലും നന്ദി. ഇനിയും തീര്‍ച്ചയായും വരണം!!!

    ReplyDelete
  12. Ner Chithrangal...!

    Manoharam, Ashamsakal...!!!

    ReplyDelete
    Replies
    1. ആദ്യ വരവിനും ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം. നന്ദി!!

      Delete
  13. കളങ്കമില്ലാത്ത കുട്ടികളുടെ ചെയ്തികളിലൂടെ ഗുണപാഠ കഥ കുട്ടികളുടെ ശൈലിയില്‍ അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. ഒരുപാടു സന്തോഷം,സര്‍ ഈ വഴി വന്നതില്‍...നന്ദി.

      Delete
  14. കുട്ടികഥകള്‍ ആണല്ലോ ഇവിടം, മനോഹരമായി ലളിതമായി തന്നെ അവതരിപ്പിചിരിക്കുന്നു.ഇനിയും വരാം ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം കാത്തി, തീര്‍ച്ചയായും വരണം

      Delete
  15. കുഞ്ഞുങ്ങളുടെ കഥകള്‍ വായിക്കുവാന്‍ എത്ര രസമാണ് ?
    കഥയും കഥയില്ലായ്മയും ഒക്കെ ബഹുരസം തന്നെ .
    ഇനിമുതല്‍ കുട്ടികളുടെ കഥകള്‍ ഉള്ള ബ്ലോഗുകള്‍ തിരഞ്ഞുപിടിച്ചു വായിക്കുവാന്‍ വിചാരിക്കുന്നു .
    ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ചു രസിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

      Delete
  16. ഒത്തിരി നന്നായി..., അഭിനന്ദനങ്ങള്‍.....ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മാലിന്യ പ്രശ്നം പരിഹരിക്കട്ടെ........ വിലപ്പെട്ട അഭിപ്രായം അറിയിക്കണേ.......

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും ആദ്യം നന്ദി പറയട്ടെ. അവിടെയും വരാം കേട്ടോ.

      Delete
  17. കുഞ്ഞുകഥ അല്ലെങ്കിലും കുഞ്ഞുങ്ങളുടെ കഥ ആയതിനാല്‍ നൈര്‍മല്യം തോന്നിച്ചു

    ReplyDelete
    Replies
    1. സന്തോഷം.വല്ല പുരോഗതിയും ഉണ്ടായോ എഴുത്തിനു.അറിയിക്കുമല്ലോ

      Delete
  18. ഞാന്‍ എന്റെ സ്കൂള്‍ കാലത്തിലേയ്ക്ക് തിരിച്ചു പോയി,നന്ദി അശ്വതി

    ReplyDelete
    Replies
    1. അതെ. ആ മനോഹരമായ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് തന്നെ.വന്നതില്‍ സന്തോഷം.

      Delete
  19. ഈ കഥകള്‍ വായിക്കാന്‍ ഏറെയിഷ്ടം

    ReplyDelete
  20. അജിത്തേട്ടാ, കുറെ കാലമായല്ലോ കണ്ടിട്ട്. ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    ReplyDelete
  21. നന്നായിട്ടുണ്ട് ..ആശംസകള്‍ ....

    ReplyDelete
    Replies
    1. സന്തോഷം. നന്ദി. വന്നതിനും അഭിപ്രായത്തിനും

      Delete
  22. Very nice story thanks. do to write more like this.

    ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in, tollfree: 1800 1804 566 , helpline ; 1800 11 4000 for more like this news visit below some useful informative blogs for readers:

    Kerala Land
    Incredible Keralam
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Home Kerala
    Agriculture Kerala
    Janangalum Sarkarum

    ReplyDelete
  23. നമസ്തെ അശ്വതി,
    നിഷ്കളങ്കമായ ഒരു സൃഷ്ടി കൂടി.

    കുട്ടികളില്‍ നിന്ന് മുതിര്‍ന്നവര്‍ക്ക് പലതും പഠിക്കാനുണ്ട് എന്നതാണ് സത്യം, ചില സമയങ്ങളില്‍ അവരുടെ ചോദ്യത്തിനും, സംശയത്തിനും, നമുക്ക്‌ ഉത്തരം ഉണ്ടാവില്ല. അവരുടെ ചിന്തകള്‍ അത്രയ്ക്കും ആഴത്തിലാണ്.

    ReplyDelete
    Replies
    1. വന്നതിനും വായനയ്ക്കും ഒരുപാടു നന്ദി മഹേഷേ.

      Delete
  24. പ്രിയമുള്ള അശ്വതി,
    കഥ നന്നായി..
    അമ്മുവിന്‍റെ പേര് അശ്വതി എന്നാണോ? :)

    ReplyDelete
    Replies
    1. ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി പല്ലവി.ആ ചോദ്യത്തിന്റെ ഉത്തരം....ചിലപ്പോഴൊക്കെ

      Delete
  25. അനുഭവം ഗുരു! കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വലിയ വലിയ ഗുണപാOങ്ങള്‍!

    ReplyDelete
    Replies
    1. സര്‍,
      എന്റെ എല്ലാ കഥയും വായിക്കാന്‍ സമയം കാണുന്നു എന്നറിഞ്ഞു ഒരുപാടു സന്തോഷം....
      സ്നേഹപൂര്‍വ്വം
      അശ്വതി

      Delete