("ഡിസ്കോ കൊട്ട " എന്ന കഥ വായിച്ച എന്റെ കൂട്ടുകാരില്‍ ചിലര്‍ അത് പൂര്‍ണം ആയില്ല എന്നഭിപ്രായപ്പെട്ടു. ഞാനും അതിനെപറ്റി ആലോചിച്ചു . കഥയെഴുതാനുള്ള മോഹം കൊണ്ട് അങ്ങെഴുതി. അതിനാല്‍ ഇനിയും അമ്മുവിന്റെയും അപ്പുവിന്റെയും കഥ തുടര്‍ന്നെഴുതുകയാണ്. "അമ്മു-അപ്പു" എന്ന ലേബലില്‍ .എന്നെ സഹിക്കുമല്ലോ?)
ആ ഒരു വര്ഷം മാത്രമേ അമ്മുവിന് അപ്പുവിന്റെ കൂടെ സ്കൂളില്‍ ഒരുമിച്ചു പോകാന്‍ പറ്റിയുള്ളൂ. അടുത്ത വര്ഷം അപ്പു അപ്പര്‍ പ്രൈമറി സ്കൂളിലേക്ക് മാറി. പിന്നെ അമ്മു കൂട്ടുകരോടോപ്പമായി യാത്ര. അവര്‍ നാലു പേരാണ് .നീനയും സൈനുവും അമ്മുവിന്‍റെ അതെ ക്ലാസ്സിലാണ്. പിന്നെ രണ്ടു പേര്‍, അവര്‍ നീനയുടെ ചേട്ടന്മാര്‍, അവര്‍ ഉയര്‍ന്ന ക്ലാസ്സുകളിലും.
അമ്മു സൌമിനി ചേച്ചിയുടെ വീട്ടില്‍ വച്ചാണ് നീനയുടെ ഒപ്പം ചേരുക. സൈനുവിന്റെ വീട് പിന്നെയും കുറച്ചു ദൂരെയാണ്. സ്കൂളില്‍ പോകുന്ന വഴിക്ക് . അമ്മു ആദ്യം വന്നാല്‍ സൌമിനി ചേച്ചിയുടെ വീട്ടില്‍ കാത്തുനില്‍ക്കും. അല്ല നീനയും ചേട്ടന്മാരുമാണ് വരുന്നതെങ്കില്‍ അവരും അമ്മുവിനെ അവിടെയാണ് കാത്തുനില്‍ക്കുക. പലപ്പോഴും അവര്‍ അമ്മുവിനെയാണ് കാത്തുനില്‍ക്കേണ്ടി വരിക. "എന്താ മോളെ വൈകിയത് " എന്ന സൌമിനി ചേച്ചിയുടെ ചോദ്യത്തിനു, അമ്മയുടെ മുടികെട്ടല്‍ ആണ് താന്‍ വൈകുന്നതിന്റെ കാരണം എന്നാണ് അമ്മുവിന്‍റെ മറുപടി.
സൌമിനി ചേച്ചിയുടെ വീട്ടില്‍ നല്ല ഒരു പൂന്തോട്ടമുണ്ട്. അതില്‍ എപ്പോഴും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമായിരുന്നു. നീന നേരത്തെ എത്തുന്നതിനാല്‍ അമ്മുവിനെ കാത്തുനില്‍ക്കുന്ന സമയം മുഴുവന്‍ അവളുടെ കണ്ണ് പൂക്കളിലായിരിക്കും. അപ്പോള്‍ സൌമിനി ചേച്ചി ഒരു റോസാ പൂ പറിച്ചു അവളുടെ തലയില്‍ ചൂടിച്ചു കൊടുക്കും. അമ്മു വരുമ്പോഴേക്കും എല്ലാര്ക്കും സ്കൂളില്‍ പോകാനുള്ള തിരക്കാവും. അതിനാല്‍ അമ്മുവിന് സൌമിനി ചേച്ചി പൂ കൊടുക്കുമായിരുന്നില്ല. അമ്മുവിന്‍റെ കണ്ണ് നീനയുടെ തലയിലെ പൂവിലായിരിക്കും കൂടെ നടക്കുമ്പോള്‍.
പൂ വച്ച ദിവസം അവള്‍ വളരെ സന്തോഷത്തിലായിരിക്കും. കൂടെ നടക്കുന്ന അമ്മുവിന്‍റെ തലയില്‍ പൂവില്ലെന്നതും അവള്‍ക്കു സന്തോഷിക്കാന്‍ ഒരു കാരണമായിരുന്നു. അമ്മു, സങ്കടം വരുമെങ്കിലും പുറത്തു കാട്ടാതെ നിശബ്ദയായി കൂടെ നടക്കും. പിറ്റേ ദിവസം നേരത്തെ വന്നാല്‍ സൌമിനി ചേച്ചി തനിക്കും പൂ വച്ച് തരുമായിരിക്കും എന്ന് അവള്‍ സമാധാനിക്കും . എന്നാല്‍ അമ്മു നേരത്തെ വന്ന ദിവസങ്ങളില്‍ സൌമിനി ചേച്ചി അവള്‍ക്കു പൂ വച്ച് കൊടുത്തിരുന്നില്ല. അവള്‍ക്കു ചോദിച്ചു വാങ്ങാനും മടിയായിരുന്നു. പക്ഷെ മനസ് മുഴുവന്‍ സൌമിനി ചേച്ചി പൂ വച്ച് തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയായിരിക്കും....
ചിലപ്പോള്‍ നീന വന്നപാടെ സൌമിനി ചേച്ചിയോട് പൂ ചോദിച്ചു വാങ്ങും. അപ്പോള്‍ അവര്‍ അമ്മുവിനും പൂ കൊടുക്കുമായിരുന്നു. അപ്പോഴൊക്കെ പൂ താഴെ വീഴുമെന്നു കരുതി തല അധികം അനക്കാതെ അമ്മു നടന്നു. സൌമിനി ചേച്ചിക്ക് നീനയോടായിരുന്നു കൂടുതല്‍ സ്നേഹം. കാരണം അവളായിരുന്നു കാണാന്‍ കൂടുതല്‍ ഭംഗി. അവള്‍ നന്നേ വെളുത്തിട്ടാണ്. അമ്മു ഒരു ഇരു നിറക്കാരിയും. സൌന്ദര്യമാണ് ആളുകളില്‍ സ്നേഹക്കൂടുതല്‍ ഉണ്ടാക്കുന്നെന്ന ആദ്യ പാഠം അമ്മു അവിടെ നിന്ന് പഠിച്ചു. അമ്മുവിനെ ആരും സുന്ദരി എന്ന് പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണുകളെ എല്ലാരും പുകഴ്ത്തുമായിരുന്നു. ക്ലാസ്സില്‍ അമ്മു നീനയെക്കാള്‍ നന്നായി പഠിക്കുമായിരുന്നു. പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ അവള്‍ക്കായിരിക്കും നീനയെക്കാള്‍ വില. അപ്പോള്‍ ടീച്ചര്‍മാര്‍ ഒക്കെ അവളോടു സ്നേഹമായി പെരുമാറും. അത് നീനയില്‍ അല്പം അസൂയ ഉളവാക്കിയിരുന്നു . ആ കുറച്ചു ദിവസങ്ങളില്‍ മാത്രം അമ്മു നീനയെക്കാള്‍ ഗമയോടെ നടക്കും.
പഠിച്ചാല്‍ എല്ലാര്ക്കും ഇഷ്ടമാകുമെന്ന് അമ്മയും അമ്മുവിനോട് പറയും. സൌന്ദര്യം ആണോ എല്ലാറ്റിലും വലുത് എന്ന ചോദ്യത്തിന് അമ്മയുടെ ഉത്തരവും ഇതായിരുന്നു. എന്നാലും നീനയും അമ്മുവും വഴക്ക് കൂടിയിരുന്നില്ല. അവര്‍ സ്നേഹത്തോടെ തന്നെ കഴിഞ്ഞു പോന്നു.

നിഷ്ക്കളങ്ക ബാല്യത്തിന്റെ മധുരം തുളുമ്പിനില്‍ക്കുന്ന അവതരണം വളരെ ഹൃദ്യമായല്ലോ!!
ReplyDeleteഇനിയും തുടര്‍ന്നോളൂ അമ്മു അപ്പു ചരിതം!!
ആശംസകളോടെ...
ആദ്യത്തെ കമന്റ് ഏട്ടന്റെതായതില്‍ വളരെ സന്തോഷം. നന്ദി ഏട്ടാ. ഈ പ്രോത്സാഹനത്തിനു.
Deleteസൗമിനി ചേച്ചിക്ക് അടി കൊള്ളണം കേട്ടോ:) ഭംഗി നോക്കി പൂ കൊടുക്കുന്നേനല്ല കേട്ടോ.. അമ്മൂനെ തെറ്റായി ഒരു പാഠം പഠിപ്പിച്ചില്ലേ.. അമ്മു കുട്ടിയല്ലേ ക്ഷമിച്ചു കളയാം..
ReplyDeleteഅത് നന്നായി അമ്മൂം നീനേം സ്നേഹത്തോടെ തന്നെ നടന്നത്..
അശ്വതി നന്നായിട്ടുണ്ട്, ബാല്യം ഒരു ഓര്‍മ്മ പുതുക്കല്‍.. എന്തായാലും വായിക്കാന്‍ ഇഷ്ടാണ് കേട്ടോ...
നിത്യഹരിതാ, ഇഷ്ടമായല്ലോ. സന്തോഷം കേട്ടോ.
Deleteബാല്യത്തിന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ വായിക്കാന്‍ സുഖമുണ്ട് . ഇതിര് സീരീസ് ആക്കു ട്ടോ
ReplyDeleteആദ്യ വരവിനും അഭിപ്രായത്തിനും നന്ദി, നിസാരന്‍ . വായനാ സുഖം തന്നല്ലോ. സന്തോഷം.
Deleteപ്രിയപ്പെട്ട അശ്വതി,
ReplyDeleteഇത് തുടര്‍ന്നോളൂ. വായിക്കാന്‍ നല്ല രസമുണ്ട്. ബാല്യകാലത്തിന്റെ മാധുര്യം പോലെ മനോഹരമായ എഴുത്ത്. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്, ഒരുപാടു നന്ദി. ഈ പ്രോത്സാഹനത്തിനു.
Deleteനല്ല കഥ
ReplyDeleteആശംസകള്‍
നന്ദി, കലാവല്ലഭന്‍.
Deleteബാല്യം എത്ര മോഹനം അല്ലേ ? നല്ല കഥ .... ആശംസകള്‍ ....
ReplyDeleteവിനോദ്, നന്ദി കേട്ടോ.
Deleteകൊള്ളാമല്ലോ നിഷ്കത്ത തുളുമ്പുന്ന എഴുത്ത്. തുടരൂ
ReplyDeleteനിഷ്കളങ്കത
Deleteനന്ദി സുമേഷ്, വന്നതിനും പ്രോത്സാഹനത്തിനും കൂട്ടുകാരനായതിനും.
Deleteവായിക്കാന്‍ നല്ല രസമുണ്ട്. മനോഹരമായ എഴുത്ത്.
ReplyDeleteആശംസകള്‍
ഒരുപാടു സന്തോഷം. നന്ദി നിധീഷ്.
Deleteബാല്യം സുഖമുള്ളതുതന്നെ
ReplyDeleteആശംസകള്‍
നന്ദി ഗോപന്‍. ബാല്യകാലത്തിനെക്കാള്‍ സുഖമുള്ള കാലമില്ല അല്ലെ.
Deleteമനോഹരമായ വരികള്‍... ആശംസകള്‍...!
ReplyDeleteആദ്യ വരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി ാജേഷ്. പിന്നെ ൂട്ടുകാരനായതിലും.
Deleteനിഷ്കളങ്കമായ ബാല്യകാല ചിന്തകൾ....പിന്നെ മോളൂ ഒരു കാര്യം പറയട്ടെ അമ്മു,അപ്പു,നീന എന്നീപെരുകളുടെ ആവർത്തനം ഒഴിവാക്കുക.അവൻ അവൾ അവർ എന്നീ വാക്കുകൾ ഉപയോഗിക്കാമല്ലോ..അതുപോലെ വാക്കുകളുടെ ആവർത്തനവും ഒഴിവാക്കുക ഉദാ:ചിലപ്പോള്‍ നീന വന്നപാടെ സൌമിനി ചേച്ചിയോട് പൂ ചോദിച്ചു വാങ്ങും. (അപ്പോള്‍) അവര്‍ അമ്മുവിനും പൂ കൊടുക്കുമായിരുന്നു. (അപ്പോഴൊക്കെ) പൂ താഴെ വീഴുമെന്നു കരുതി തല അധികം അനക്കാതെ അമ്മു നടന്നു. സൌമിനി ചേച്ചിക്ക് നീനയോടായിരുന്നു കൂടുതല്‍ സ്നേഹം. (കാരണം)(ഇവിടെ കാരണം എന്ന വാക്ക് വേണ്ട -കാരണം അടുത്ത വരിയിൽ തന്നെ പറയുന്നുണ്ട്) അവളായിരുന്നു കാണാന്‍ കൂടുതല്‍ ഭംഗി.( ഇവിടേയും-അവൾ കാണാൻ വളരെ സുന്ദരിയായിരുന്നൂ,അമ്മുവിനെ ക്കാളും സുന്ദരി)-അപ്പോൾ അടുത്തവരി നമുക്ക് ഒഴിവാക്കാം (അവള്‍ നന്നേ വെളുത്തിട്ടാണ്. അമ്മു ഒരു ഇരു നിറക്കാരിയും.) കണ്ടപ്പോൾ പറഞ്ഞ് പോയതാ ക്ഷമിക്കുക....എല്ലാ ആശംസകളും
ReplyDeleteസാറിനെ പോലെ ഒരാള്‍ ഈ ബ്ലോഗ് കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തത് എന്റെ ഭാഗ്യം. ആദ്യമേ നന്ദി പറയട്ടെ. മോളൂ എന്ന വിളിയില്‍ ഞാനും അമ്മുവിന്‍റെ പ്രായത്തിലെത്തി. അവളെ പോലെ അല്പം ഗമ സാറിന്റെ ബ്ലോഗ്, ആരഭി വായിക്കും വരെ ഉണ്ടായിരുന്നു. ഞാന്‍ ജീവിതത്തില്‍ ആദ്യമായി, അറിവോ കഴിവോ ഇല്ലാതെ, എഴുതുന്നതാണ്. ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കാം എന്നല്ലാതെ, തെറ്റ് പറ്റില്ലെന്ന് ഒരു ഉറപ്പും ഇല്ല. മോളൂ എന്ന് വിളിച്ചിട്ട് ക്ഷമ ചോദിച്ചത് സങ്കടമുണ്ടാക്കി. ഇനിയും സാറിന്റെ അനുഗ്രഹവും അഭിപ്രായവും പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി നന്ദി........അശ്വതി.
Deleteവരികളിലെ ലാളിത്യവും എഴുത്തിലെ നിഷ്കളങ്കതയും ഇഷ്ടമായി
ReplyDeleteഎങ്കിലും കൂടുതല്‍ അവധാനതയോടെ എഴുതിയാല്‍ കൂടുതല്‍ നന്നാവും എന്ന് തോന്നുന്നു
ആശംസകള്‍
ഈ വരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി. ശ്രമിക്കാം കൂടുതല്‍ നന്നാക്കാന്‍. ഇനിയും ഇവിടേക്കുള്ള വരവും അഭിപ്രായവും പ്രതീക്ഷിക്കുന്നു.
Deleteആഹാ
ReplyDeleteഅമ്മൂം അപ്പൂം സീരിയല്‍ ആയിട്ടങ്ങ് തുടരട്ടെ
വായിക്കാന്‍ രസമുണ്ട്
അതെ അജിത്തേട്ടാ, പക്ഷെ episode വളരെ കുറവായിരിക്കും
ReplyDeleteThis comment has been removed by the author.
ReplyDeleteനിഷ്ക്കളങ്കമായ ബാല്യത്തിലെ ചില ചെയ്തികളുടെ ലളിതമായ ആവിഷ്ക്കാരം!
ReplyDeletehttp://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
നന്ദി സര്‍, എല്ലാ കഥകളും വായിക്കുന്നുണ്ടല്ലോ. ഒരുപാട് സന്തോഷം
Delete