" എന്ത് ശൌക്കാ, പെണ്ണിന്റെ കയ്യില് ആ വളയിട്ടപ്പോള്‍ " വല്യച്ഛന്റെ അപൂര്‍വ്വമായുള്ള സ്നേഹം നിറഞ്ഞ വാക്കുകള്‍!!!
വല്യച്ഛന്‍ ആരോടും അധികം സ്നേഹം പ്രകടിപ്പിക്കു മായിരുന്നില്ല. അവരെ അമ്മൂനും അപ്പൂനും പേടി ആയിരുന്നു.
മുറ്റത്ത് പാകിയ ചരള്‍മണ്ണില്‍ കളം വരച്ചു സോഡി കളിക്കുമ്പോള്‍ "ദാ .. വല്യച്ഛന്‍ വരുന്നു" എന്ന് ആരെങ്കിലും വെറുതെയെങ്കിലും പറഞ്ഞാല്‍ മതി , രണ്ടുപേരും ചരള്‍ നേരെയാക്കി, എവിടെയെങ്കിലും പോയി ഒളിച്ചിട്ടുണ്ടാകും..
ഉണ്ണാനിരുന്നാല്‍ ചോറ് നിലത്തുവീഴ്ത്തിയത് വല്യച്ഛന്‍ കണ്ടാല്‍ ശകാരം ഉറപ്പായിരുന്നു.. എങ്കിലും രാത്രി കൊച്ചു മക്കളുടെ ഭക്ഷണം കഴിഞ്ഞാല്‍ മാത്രമേ വല്യച്ഛന്‍ കഴിക്കുമായിരുന്നുള്ളൂ .. അപ്പുവും അമ്മുവും ചിലപ്പോള്‍ പഠിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ "കുട്ട്യോള്‍ക്ക് ചോറ് കൊടുക്ക്" എന്ന വല്യച്ഛന്റെ വാക്കുകള്‍ക്കായി കാത്തിരിക്കും.. അമ്മയ്ക്ക് അപ്പോഴൊക്കെ ദേഷ്യം വരുമായിരുന്നു.
അമ്മുവിനെക്കാളും അപ്പുവിനെ ആയിരുന്നു വല്യച്ഛന് ഇഷ്ടം.. എങ്കിലും റേഷന്‍ കടയിലെ ബില്ലില്‍ അമ്പതു പൈസ കൂട്ടിയെഴുതി, ആ പൈസക്ക് സൈക്കിള്‍ വാടകയ്ക്കുവാങ്ങി ഓടിക്കാന്‍ പഠിച്ചതു വല്യച്ഛന്‍ അറിഞ്ഞ ദിവസം അവനു കിട്ടിയ ശകാരം!!!! അന്ന് അമ്മയുടെ കയ്യില്‍ നിന്ന് അവനു കുറെ അടിയും കിട്ടി ..
വീട്ടില്‍ ഇടുന്ന കുപ്പായമിട്ട്, തെയ്യം കാണാന്‍, കൂട്ടുകാരോടൊത്ത് പോയ ദിവസം വഴിയില്‍ വച്ച് വല്യച്ഛനെ കണ്ടു .. ആ ദിവസം അമ്മൂനും അമ്മയുടെ തല്ലു നന്നായി കിട്ടി..
അതുകൊണ്ട് തന്നെ വല്യച്ഛന്റെ ഈ വാക്കുകളില്‍ അവള്‍ ഒരുപാടു സന്തോഷിച്ചു...
വല്യച്ഛന്റെ പ്രഷര്‍ നിയന്ത്രിക്കാന്‍, ഇളയച്ഛന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്നുകൊടുത്ത സ്വര്‍ണ്ണ നിറത്തില്‍ പച്ച മുത്തുകളുള്ള വള വെറുതെ അമ്മു എടുത്തു കയ്യിലിട്ടു നോക്കിയതായിരുന്നു . ..
വൈകുന്നേരത്തെ ചായ ആറ്റി ഓട്ടുഗ്ലാസ്സില്‍ കുറേശ്ശെ ഒഴിച്ച് വല്യച്ഛനു കൊടുക്കുകയായിരുന്ന വല്യമ്മ അത് കേട്ടു പുഞ്ചിരിച്ചു.. "അമ്മൂന്റെ കല്യാണത്തിന് കുറെ സ്വര്‍ണ്ണ വളകള്‍ തന്നെ കിട്ടില്ലേ അവള്‍ക്കു...."
തൊട്ടടുത്ത നിമിഷം വല്യച്ഛന്റെ മുഖം വാടി ."ഇവളും അവളെ പോലെ നമ്മളെ ചതിക്കുമോ ?''
"അമ്മു നല്ല കുട്ടിയാ.... അവള്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല.." വല്യമ്മ സമാധാനിപ്പിച്ചു...
ആരെയാണ് ഉദ്ദേശിച്ചതെന്നു അമ്മൂനു മനസ്സിലായി .. കുറച്ചു നാളായി എങ്കിലും, എല്ലാരുടെയും മനസ്സില് ഇപ്പോഴും മായാതെ കിടക്കുന്നു ആ സംഭവം ..അച്ഛന്‍ പെങ്ങളുടെ മകളായ അനിത ചേച്ചിയുടെ ഒളിച്ചോടിയുള്ള പ്രണയ വിവാഹം . വല്യച്ഛനെയും ഇളയച്ഛനെയുമൊക്കെ അത് വല്ലാതെ വിഷമിപ്പിച്ചിരുന്നു ....
എന്നാല്‍ അച്ഛന്‍ ഒരു പാട് വിഷമിച്ചു കണ്ടില്ല .. എങ്കിലും ഒരുദിവസം കൂട്ടുകാരിലാരോ ഇതിനെ പറ്റി സംസാരിച്ച അന്ന് "എന്റെ മക്കള്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല .. ആ വിശ്വാസം ഉണ്ടെനിക്ക് .." എന്ന് അമ്മയോട് പറയുന്നത് കേട്ടിരുന്നു ..
ഇതൊക്കെ കേള്‍ക്കുമ്പോള്‍ പ്രണയത്തെ അറിയില്ലെങ്കിലും അത് എല്ലാര്‍ക്കും വിഷമമുണ്ടാക്കുന്ന എന്തോ ഒരു സംഗതിയാണെന്ന് അമ്മൂനു തോന്നിയിരുന്നു .. അപ്പോഴൊക്കെ ഒരിക്കലും ആരെയും പ്രണയിക്കാന്‍ തോന്നരുതേ എന്ന് അമ്മു മനസ്സുരുകി പ്രാര്‍ത്ഥിച്ചു ..
കുറെ നാളുകൾക്ക് ശേഷം അമ്മു-അപ്പുവിന്റെ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം. നല്ലത് വരട്ടെ.
ReplyDeleteപ്രിയ ഏട്ടാ,
Deleteഈ ആദ്യ വരവിലും അമ്മൂനെയും അപ്പൂനെയും മിസ്സ് ചെയ്തു എന്ന അറിവിലും ഒരുപാട് സന്തോഷം ..
ഈ സ്നേഹം എന്നും പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹത്തോടെ
പ്രണയത്തിനോടുള്ള എതിര്‍പ്പല്ല, വീട്ടുകാരെ വിഷമിപ്പിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് എഴുത്തില്‍ പ്രതിഫലിച്ചു കാണുന്നത്. :) വീട്ടുകാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ പ്രണയിയ്ക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ അല്ലേ...?
ReplyDeleteഅങ്ങിനെയുള്ള ഭാഗ്യമൊന്നും അധികപേര്‍ക്കും കിട്ടില്ല ശ്രീ ..
Deleteകിട്ടിയ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുക..
വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ..
അമ്മൂന്റെ ഓരോ ദു:ഖങ്ങളേ ........; അമ്മൂനേം അപ്പൂനേം വീണ്ടും കണ്ടത്തിൽ സന്തോഷം
ReplyDeleteനിധീ, നീയും അമ്മൂനെയും അപ്പൂനെയും മിസ്സ് ചെയ്തു അല്ലേ..
Deleteഈ സ്നേഹത്തില്‍ ഒരുപാട് സന്തോഷം
പ്രിയപ്പെട്ട അശ്വതി,
ReplyDeleteനന്നായി എഴുതി.
അമ്മുവും അപ്പുവും ഇന്നിയും ഏറെ മുന്നേറട്ടെ !
ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീഷ്,
Deleteഈ പ്രോത്സാഹനം എന്നും പ്രതീക്ഷിക്കുന്നു...
സ്നേഹപൂര്‍വ്വം
നന്നായിട്ടുണ്ട് അശ്വതീ... വല്ല്യച്ഛനോടുള്ള പേടിയും, വല്ല്യച്ഛനുള്ള സ്നേഹവും, വല്ല്യച്ഛന്‍റെ ദേഷ്യവും...
ReplyDeleteഅമ്മുകുട്ടി അച്ഛന്‍റെ നല്ല കുട്ടിയായിരിക്കട്ടെട്ടോ...
നിത്യാ..
Deleteനല്ല കുട്ടി പദവി ഒക്കെ ആപേക്ഷികം മാത്രം .. ചിലര്ക്ക് നല്ലതായി തോന്നുന്നത് മറ്റുചിലര്‍ക്ക് തെറ്റ്!!!
എന്നാലും അമ്മയ്ക്കും അച്ഛനും മാത്രം എന്നും അമ്മു നല്ല കുട്ടി ...
അറിയാത്തതിനെക്കുറിച്ചുള്ള ചെറിയ മനസ്സിലെ ആശങ്കകള്‍ രസായി.
ReplyDeleteപ്രിയ രാംജി സര്‍,
Deleteകുട്ടികള്‍ അവരുടെ സാഹചര്യമനുസരിച്ചാണ് ഓരോ കാര്യങ്ങളും മനസ്സിലാക്കുന്നത് എന്നാ എനിക്ക് തോന്നുന്നത് ..
വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ..
പ്രിയപ്പെട്ട അശ്വതി,
ReplyDeleteവീണ്ടും അമ്മുവിനെയും അപ്പുവിനെയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
തുടക്കത്തിലെ, വല്യച്ഛന്റെ 'എന്ത് ശൌക്കാ' എന്നുള്ള പ്രാദേശീക പ്രയോഗം, മുന്‍പ് കേട്ടിട്ടില്ലാത്തതിനാല്‍ ഏറെ കൌതുകമുള്ളതായി തോന്നി!!ഒരു പക്ഷെ ഞങ്ങളുടെയിടയിലെ 'എന്ത് ശേലാ'എന്നുള്ള പ്രയോഗം തന്നെയല്ലേ അതും???
നന്നായി ഇഷ്ടപ്പെട്ടു അശ്വതി...
പ്രിയ ഏട്ടാ,
Delete"മടിപിടിച്ചോ" എന്ന ഏട്ടന്റെ ചോദ്യമാണ് ഒരു അമ്മുക്കഥ തട്ടിക്കൂട്ടാന്‍ കാരണം..
അതെ.. ശേല് എന്ന് തന്നെ അര്‍ത്ഥം..
ഈ സ്നേഹവും പ്രോത്സാഹനവും എന്നും പ്രതീക്ഷിക്കുന്നു .
സ്നേഹത്തോടെ
pranayam ennu wedanayanu,.. ethenkilm reethiyil ath aareyenkilumokke wedanippichukondeyirikkum...
ReplyDeleteആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ശ്രീകുട്ടാ
Deleteഅപ്പു/അമ്മുക്കഥകളുമായി വീണ്ടും വന്നുവല്ലോ, സന്തോഷം
ReplyDeleteഇങ്ങനെയൊരു വല്യച്ഛനെ എനിയ്ക്കുമറിയാം
പണ്ടുള്ളവര്‍ പലരും അങ്ങിനെ അല്ലേ അജിത്തേട്ടാ.. .
Deleteഅമ്മൂനെയും അപ്പൂനെയും അജിത്തേട്ടനും മിസ്സ് ചെയ്തോ? ഒരുപാട് സന്തോഷം ഈ പ്രോത്സാഹനത്തില്‍...
സ്നേഹപൂര്‍വ്വം
അങ്ങനെ പറയരുതായിരുന്നു പ്രണയിക്കണം ...പ്രണയം എന്നത് സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് പ്രണയം സ്നേഹമാണ് സ്നേഹം സത്യമാണ് സത്യം ഈശ്വരനും .നമ്മളിലുള്ള ആ ഈശ്വരചൈതന്യത്തെ മറ്റുള്ളവരിലേക്കും പകരുക..........
ReplyDeleteകാത്തിയുടെ അഭിപ്രായത്തെ മാനിക്കുന്നു.. ഇപ്പോഴത്തെ കാലത്ത് പ്രണയത്തിനൊന്നും ആരും തടസ്സമല്ല ..
Deleteപക്ഷേ പണ്ടുള്ളവര്ക്ക് അത് വലിയ അഭിമാന പ്രശ്നമായിരുന്നു..
നല്ല അമ്മു.നല്ല അമ്മുവിന്റെ മനസ്സ്.
ReplyDeleteഇക്കാ... വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം..
Deleteഅമ്മുവിന്റെയും അപ്പുവുന്റെയും വല്യച്ഛന്റെയും കഥ നന്നയിരിക്കുന്നു
ReplyDeleteരാജീവ്, ഒരു പാടു സന്തോഷം ..ഈ വരവില്‍ ... അഭിപ്രായത്തില്‍..
Deleteഒരിക്കലും ആരെയും പ്രണയിക്കാന്‍ തോന്നരുതേ......
ReplyDeleteഈ പ്രാര്‍ത്ഥന എത്ര നിഷ്കളങ്കം!
സുന്ദരമായിരിയ്ക്കുന്നു ഈ കൌമാരചിത്രങ്ങള്‍ ...
അഭിനന്ദനങ്ങള്‍ ...
വിനോദ്,
Deleteഇതിലെ അമ്മു അപ്പോള്‍ സ്കൂള്‍ കുട്ടിയായിരുന്നു.. പ്രാര്‍ത്ഥന നിഷ്കളങ്കം തന്നെ..
വായനയിലും അഭിപ്രായത്തിലും ഒരുപാട് നന്ദി..
സ്നേഹത്തോടെ
പ്രണയം ഇത്രയേറെ വെറുക്കപ്പെടേണ്ട ഒന്നാണോ??
ReplyDeleteവെറുക്കപ്പെടേണ്ട ഒന്നല്ല തീര്ച്ചയായും പ്രണയം..
ReplyDeleteആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
കൊള്ളാം..നന്നായിട്ടുണ്ട്..ഈ ചെറുകഥ .!
ReplyDeleteആശംസകൾ ...!
രാജേഷ്, ഇഷ്ടായീന്നറിഞ്ഞു സന്തോഷം..
ReplyDeleteവരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി ..
നിഷ്ക്കളങ്കമായ ഒരു എഴുത്തിലൂടെ മനസ്സിനെ എവിടെയൊക്കെയോ എന്തിനോ വേണ്ടി നൊമ്പരപ്പെടുത്തി .. അധികമൊന്നും ഇവിടെ പറഞ്ഞിട്ടില്ല . പക്ഷെ അമ്മുവിൻറെ ആ ചിന്തകൾ, അത് വളരെ ഷാർപ്പായി തന്നെ അവതരിപ്പിച്ചിരിക്കുന്നു . എന്നാലും പ്രണയം എന്നത് .. ശരിയാണ് എന്തിനാണ് അങ്ങിനെയൊരു പ്രണയം . ശരിയാണ് . വളരെ ശരി ..
ReplyDeleteപ്രവീ, സ്നേഹിച്ചു വളര്‍ത്തി വലുതാക്കിയവര്‍ക്കൊക്കെ സങ്കടം നല്‍കുവാനാണെങ്കില്‍ , അങ്ങിനെയൊരു പ്രണയം ഉണ്ടാവരുതെയെന്നാണ് അമ്മുവിന്റെ പ്രാര്‍ത്ഥന..
Deleteഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം..
എന്നെങ്കിലും ഒന്നാകണം എന്ന വാശിയോടെ പ്രണയിക്കു..വീട്ടുകാർ ഒക്കെ നമ്മുടെ കൂടെ ഉണ്ടാകും.. അമ്മുവിനോട് എന്റെ ഉപദേശം അറിയിക്കു അശ്വതി
ReplyDeleteഉപദേശത്തിന്റെ ആവശ്യമൊന്നും അമ്മൂനില്ല ചേച്ചി ..
Deleteഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി..
കൊള്ളാം നല്ല കഥ. പ്രണയം ചിലപ്പോള്‍ വെറുക്കേണ്ടതായി വരും. മറ്റുള്ളവര്‍ക്ക് വേണ്ടി....
ReplyDeleteചിലര്ക്കെങ്കിലും അങ്ങിനെയാണ് അല്ലേ?
Deleteആദ്യ വരവിലും അഭിപ്രായത്തിലും ഒരുപാടു നന്ദി.
പ്രണയം എന്ന ഒന്നില്ല കാമം മനുഷ്യന്റെകാമം മാത്രം ....
ReplyDeleteഅതിനാലല്ലേ എല്ലാ പ്രണയക്കാരും പ്രണയക്കാ ക്കരികളും ഒളിച്ചോടിയോ അല്ലാതെയോ വിവാഹം കഴിക്കുന്നത് ...
എന്നാലും അമ്മുവിന്‍റെ പ്രാര്‍ത്ഥന ഫലിക്കട്ടെ
ഭാവുകങ്ങള്‍
ഈ അഭിപ്രായമല്ല എന്റേത്... എങ്കിലും അബിദ് അലിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു ..
Deleteആദ്യ വരവിലും അഭിപ്രായത്തിലും ഒരുപാടു നന്ദി.
ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.... അഭിനന്ദനങ്ങള്‍.
ReplyDeleteഎച്മുവിനെ പോലെ ഒരു വലിയ എഴുത്തുകാരി ഇവിടെ അഭിപ്രായമിട്ടതില്‍ ഒരുപാട് സന്തോഷം ..
Deleteഞാന്‍ ഒരു എച്മു ആരാധികയാണ് കേട്ടോ .. .
ഈ വരവിലും അഭിപ്രായത്തിലും ഒരുപാടു നന്ദി.
പ്രണയമില്ലാതെ എന്ത് ലോകം, പക്ഷെ പ്രണയം അറിയുകയും വേണം എല്ലാരുടേയും പ്രണയം
ReplyDeleteഷാജു പറഞ്ഞത് വളരെ ശരിയാണ് ...
Deleteആദ്യ വരവിലും അഭിപ്രായത്തിലും ഒരുപാടു നന്ദി.
This comment has been removed by the author.
ReplyDeleteപ്രണയത്തെ പറ്റി യുള്ള കാഴ്ചപ്പാട് ശരിയോ തെറ്റോ എന്തുമാവട്ടെ ,എഴുത്തിൽ നിഷ്കളങ്കത
ReplyDeleteഉണ്ടായിരുന്നു . . അപ്പു അമ്മു കഥകൾ കൊള്ളാം ട്ടോ ..
അമ്മുവിന്റെ അവസ്ഥ മനസ്സിലായല്ലോ ...
Deleteവന്നതിലും അഭിപ്രായത്തിലും നന്ദി ദീപു
മനസ്സിൽ എന്നും കണികൊന്ന വിരിയട്ടെ ...!!
ReplyDeleteജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ ...!!
ഒരായിരം വിഷു ആശംസകൾ .... !!
സ്നേഹപൂർവ്വം ,
RAJESHKUMAR
varnathoolika
രാജേഷ്,
Deleteരാജേഷും കുടുംബവും ഈ വിഷു നന്നായി ആഘോഷിച്ചെന്നു കരുതുന്നു..
ഈ വര്ഷം എല്ലാ ഐശ്വര്യവും സന്തോഷവും ലഭിക്കട്ടെ!!!
എന്റെയും വൈകിയ വിഷു ആശംസകള്‍.....
പ്രണയമില്ലെങ്കില്‍ ഉടലിനെ പോലൊരു
ReplyDeleteകടുപ്പമാം മരമില്ല വേറെ........
എന്നാലും താലോലിച്ച വാത്സല്യം മറന്നിട്ടൊരു പ്രണയം വേണ്ട ...
ഞാനും യോജിക്കുന്നു... നല്ല ചിന്തകള്‍ അശ്വതീ...
ഷാലീ, മറുപടി എഴുതാന്‍ വൈകി...ക്ഷമിക്കൂ.. .
Deleteസന്തോഷം ഈ വരവിലും അഭിപ്രായത്തിലും..
പ്രിയപ്പെട്ട അശ്വതി ,
ReplyDeleteസുപ്രഭാതം !
ബാല്യകാല ഓർമ്മകൾ എന്നും മനോഹരം !
നന്നായി എഴുതി,അശ്വതി !
ഉദ്ദേശം എന്ന് തിരുത്തുമല്ലോ.
സസ്നേഹം,
അനു
അനൂ ,
Deleteഒരുപാടു നന്ദി..
തെറ്റ് തിരുത്തിയിട്ടുണ്ട്..
സ്നേഹപൂര്‍വ്വം
ആശംസകൾ...ഇനിയും എഴുതുക....
ReplyDeleteചന്തുവേട്ടാ .. ഒരുപാടു സന്തോഷം
Deleteനന്നായി എഴുതി.....,ആശംസകള്‍ :)
ReplyDeleteഈ വരവിലും അഭിപ്രായത്തിലും സന്തോഷം
Deleteപ്രണയത്തിനെ പേടിയോടെ കാണുന്ന അമ്മുവിന്‍റെ മനസ് കാട്ടാന്‍ കഴിഞ്ഞു (സ്കൂള്‍ കാലം കഴിഞ്ഞപ്പോ ആ ചിന്ത ചിലപ്പോ മാറീട്ട്ഉണ്ടാകാം അല്ലെ? ;) )
ReplyDeleteഈ ആദ്യവരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ..ആർഷ ക്കുട്ടീ
Deleteമുമ്പേ പറഞ്ഞത് പോലെ അതിന്റെ ഒന്നും ആവശ്യം അമ്മൂനുണ്ടായില്ല ...
എന്നാലും അമ്മു പ്രണയമില്ലാതെന്ത് ജീവിതം..!
ReplyDeleteഅമ്മു ആരോടും പ്രണയിക്കേണ്ടെന്ന് പറഞ്ഞില്ലാലോ....
Deleteനന്നായി എഴുതി.....,ആശംസകള്‍
ReplyDeletewww.hrdyam.blogspot.com
സന്തോഷം ഈ അഭിപ്രായത്തിൽ
Deleteകഷ്ടമായിപ്പോയി പ്രണയിക്കാനുള്ള ത്രില്ല് പോയി കിട്ടി അല്ലെ?
ReplyDeleteരണ്ട് പുതിയ വാക്കുകൾ കേട്ടു ശൗക്ക്, സോഡി
ശൗക്ക് ഭംഗി ആയിരിക്കും ഈ സോഡി എന്ത് കളിയാണ് പോലും?
സോഡി എന്നാൽ നിലത്തു കളം വരച്ചു, ഒറ്റക്കാലിൽ തുള്ളിക്കൊണ്ട് കളം കടക്കുന്ന കളി ..വര ചവിട്ടാതെ കടക്കണം ..പിന്നെ ചരൽ മണ്ണിൽ വേഗം കളം വരയ്ക്കാം ...
Deleteഅത് ശരി ഞങ്ങളുടെ കിളിത്തട്ട്. അല്ലെ? ഇപ്പൊ മനസിലായി ഹ ഹ :)
Delete