ഞാന്‍ ഒന്നാം ക്ലാസില്‍ പഠിച്ച കാലം ഒന്നോര്ത്തെടുത്തോട്ടെ. ആദ്യ ദിവസങ്ങളിലെ കരച്ചില്‍ ഒന്നും ഉണ്ടായില്ലെന്ന് ഞാന്‍ ഓര്‍ക്കുന്നു. കാരണം ഞാന്‍ നല്ല കുട്ടിയല്ലേ. ഹരിശ്രീ എഴുതിക്കുമ്പോള്‍ , നന്നായി,ഒന്നുപോലും തെറ്റിക്കാതെ, ഗുരു പറഞ്ഞുതന്ന "ഹരിശ്രീ ഗണപതയെ നമ" എന്ന് കരയാതെ പറഞ്ഞു പോലും.അതിനാല്‍ ഞാന്‍ നന്നായി തുടര്‍ന്നു പഠിക്കുമെന്നു അമ്മയ്ക് നല്ല വിശ്വാസം.ഞാന്‍ നല്ല കുട്ടി ആണെന്നും, നല്ല കുട്ടികള്‍ വെറുതെ കരയില്ലെന്നുമാണ് അമ്മയുടെ വാദം.
ഒന്നാം ക്ലാസ്സില്‍ കുഞ്ഞപ്പ മാഷിന്റെ കഥകളും പഠനവുമായി നല്ല രസമായിരുന്നു. ഇടയ്ക് കൂട്ടുകാരിയോട് മിണ്ടാതിരിക്കുമ്പോള്‍ മാഷ് ചോദിക്കും "എന്താ മോളെ ?" എന്ന്. അപ്പോള്‍ അവള്‍ എന്നെ പിച്ചി, മാന്തി എന്നൊക്കെ പരാതി പറയുമ്പോള്‍ ഇത്തിരി സങ്കടം വരുമായിരുന്നു. നല്ല കുട്ടികള്‍ കൂടുകാരുമായി വഴക്കിടാന്‍ പാടില്ലെന്ന് അപ്പോള്‍ മാഷും പറയും. എന്നിട്ട് അവളോട് മിണ്ടാന്‍ പറയും. മനസില്ലാമനസ്സോടെയാണ് അവളെ ഒന്ന് വിളിക്കുക. പക്ഷെ അതിനുപകരമായി അവളുടെ ചിരി കാണുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു!!!
"നല്ല കുട്ടികള്‍ നന്നായി പഠിക്കണം", അമ്മയ്ക് എന്നില്‍ വലിയ വിശ്വാസം. ക്ലാസില്‍ കേട്ടെഴുത്തിനും, കണക്കിനും സ്ലേറ്റില്‍ പത്തില്‍ പത്തു കിട്ടുമ്പോള്‍ , അത് മാഞ്ഞു പോകാതെ അമ്മയെ കൊണ്ടുപോയി കാണിക്കാന്‍ എന്ത് തിടുക്കമായിരുന്നു!!!കയ്യിലോ കുപ്പായത്തിലോ തട്ടി ചോക്കിനെ കൊണ്ടെഴുതിയ ആ മാര്‍ക്ക് തരിമ്പും മായാതിരിക്കാന്‍ പരമാവധി ശ്രമിക്കും. (അന്ന് ഞങ്ങള്‍ നാട്ടിന്‍പുറത്തെ കുട്ടികള്‍ ബാഗ് ഉപയോഗിച്ചിരുന്നില്ല. ഒരു വീതിയുള്ള റബ്ബര്‍ ബാന്‍ഡ് കൊണ്ട് പുസ്തകവും സ്ലേറ്റും കുടുക്കി ഇടും.പിന്നെ പ്ലാസ്റ്റിക് നൂലുകൊണ്ട് മെടഞ്ഞ "കൊട്ട" എന്ന് വിളിക്കുന്ന ഒരു സഞ്ചി നിലവിലുണ്ടായിരുന്നു. കൂടിപ്പോയാല്‍ ഒരു അലുമിനിയം പെട്ടി)
സങ്കടമെന്തുന്ടെകിലും അതൊന്നും എന്നെ ബാധിക്കിക്കുന്നില്ലെന്ന് അഭിനയിക്കാന്‍ ഈ നല്ല കുട്ടി
പദവി ഒരു കാരണമായി. പുറത്തെ ആള്‍ക്കാരെ കൊണ്ട് നല്ല കുട്ടി എന്ന് തന്നെ പറയിച്ചു. സങ്കടവും വാശിയും, കരച്ചിലും, അടികൂടലുമൊക്കെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും മുമ്പില്‍ മാത്രം!!!!!

വായിച്ചുതീരുമ്പോഴേക്കും മനസ്സ് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ആ ഒന്നാം ക്ലാസ്സുകാരനിലേക്കോടിയെത്തി!!!
ReplyDeleteആ നല്ല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി!
ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!!
ഇതുവഴി വന്നതിനു നന്ദി.എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ReplyDeleteമനോഹരം :)
ReplyDeleteഹൃദയം നിറഞ്ഞ ഓണാശംസകള്‍..............
നന്ദി നിധീഷ്. എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
Deleteനല്ല ഓര്‍മ്മകള്‍ ..
ReplyDeleteഇത്തരം ഓര്‍മകളില്‍ മനസ്സ് അര്‍ദ്രമാവും.
നന്ദി .
നന്ദി സതീശന്‍ . ഹൃദയം നിറഞ്ഞ ഓണാശംസകള്‍
Deleteഒന്നാം ക്ലാസ് ഓര്‍മ്മകള്‍
ReplyDeleteഏട്ടന്റെ കുട്ടിയ്ക്ക് ഓണാശംസകള്‍
(വേര്‍ഡ് വെരിഫികേഷന്‍ ഡിസേബിള്‍ ചെയ്യണം കേട്ടോ)
അജിത്തേട്ടാ, നന്ദി. ഏട്ടനും കുടുംബത്തിനും എന്റെയും ഓണാശംസകള്‍.
Deleteസമാനഹൃദയരുണ്ടെന്നുള്ളത് ഒരാശ്വാസമാണ് നന്ദി ...
ReplyDeleteനന്ദി കണ്ണാ. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
Deleteസ്കൂള്‍ ജീവിതം മറക്കാന്‍ കഴിയില്ല ഞാനും ഒരു പോസ്റ്റ് ഒന്നാംക്ലാസ്സില്‍ ചെര്‍ന്നതിന്റെ ഇട്ടിട്ടുടുണ്ട്
ReplyDeleteപഴയത് പലതും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്
ഹാപ്പി ഓണം
ഇത് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. തുടക്കക്കാരി അല്ലെ. എല്ലാം വായിച്ചു തുടങ്ങണം.
Deleteഈ ഓര്‍മകള്‍ക്കും ഒരു ഒന്നാം ക്ലാസ്സുകാരിയുടെ നിഷ്കളങ്കത. എന്നും നല്ല കുട്ടിയായിരിക്കട്ടെ. നല്ലത് മാത്രം വരട്ടെ.
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്.
http://gireeshks.blogspot.in/
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
എല്ലാം വായിച്ചു തുടങ്ങണം ഗിരീഷ്. അഭിപ്രായം അറിയിക്കാം
Deleteഞാനെങ്ങാനും എന്റെ കണക്കു മാര്‍ക്ക് വീട്ടില്‍ കാണിക്കാന്‍ നിന്നിരുന്നെങ്കില്‍ എന്നോ പഠിത്തം നിന്ന് പോയേനെ. സ്കൂള്‍ കഴിഞ്ഞപ്പോള്‍ ഏക ആശ്വാസം ഇനി കണക്കു പഠിക്കെണ്ടല്ലോ എന്നായിരുന്നു. പിന്നെ തോമസ് സാറിന്റെ തല്ലും കൊള്ളേണ്ട.
ReplyDeleteനന്നായി എഴുതി ട്ടോ.
ആശംസകള്‍
nice one ...add follower gadget
ReplyDeletethanks for coming. I add follower gadget today.
Deleteപ്രിയപ്പെട്ട അശ്വതി,
ReplyDeleteമനോഹരമായ ഓര്‍മ്മകള്‍........ഹൃദയസ്പര്‍ശിയായ എഴുത്ത്.അഭിനന്ദനങ്ങള്‍.
എന്റെ വീട്ടിലും അച്ചുവുണ്ട്.:)
സസ്നേഹം,
അനു
നന്ദി അനു, വന്നതിനും അഭിപ്രായം പറഞ്ഞതിനും.
Deleteഅശ്വതി ആദ്യമേ നന്ദി പറയട്ടെ... ഈയൊരു ലിങ്ക് തന്നതിന്, നല്ലൊരു അറിവ് നല്‍കിയതിനു...
ReplyDeleteകുട്ടിക്കാലം എപ്പോഴും ഏറെ മനോഹരം തന്നല്ലേ...
ഞാനും ആ അലൂമിനിയം പെട്ടിയുമെടുത്ത് പോയിട്ടുണ്ട്, പക്ഷെ ഒരിക്കലും ഞാന്‍ പിടിച്ചിട്ടില്ല, എന്നും ഒപ്പം വരാറുണ്ടായിരുന്ന പ്രിയപ്പെട്ട മലയാളം ടീച്ചര്‍ ആയിരുന്നു എന്നും എടുക്കാറുണ്ടായിരുന്നത്..
നല്ലൊരു ഓര്‍മ്മ തന്നതിന്, ഈ എഴുത്തിനു ആശംസകള്‍...
നന്ദി അപ്പുവിനും ആദ്യാക്ഷരിക്കും പറയൂ നിത്യഹരിതാ....ഞാന്‍ ഒരു നിമിത്തം മാത്രം.
Deleteപോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
http://kathyillaakatha.blogspot.in/
ReplyDeleteഒരു കൊച്ചുകുട്ടിയുടെ വിചാരങ്ങള്‍, നിലപ്പാട് ഒക്കെ അതേവിധത്തില്‍ വരച്ചു കാട്ടി. തീര്‍ച്ചയായും ഇത് വായിക്കുന്നവരെ അവരുടെ കഴിഞ്ഞകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകും. എന്റെ ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ദേവകി ടീച്ചര്‍ ആയിരുന്നു. അടുത്തിരുന്ന ചെക്കന്‍ എന്തോ ചോദിച്ചപ്പോള്‍ ഞാന്‍ മറുപടി പറയുന്നതാണ് ടീച്ചര്‍ കണ്ടത്. അപ്പോള്‍, ക്ലാസ്സില്‍ സംസാരിക്കുന്ന പിള്ളേര്‍ ഇവിടെ വരിക എന്നായി. അങ്ങോട്ടും ഇങ്ങോട്ടും ചെവിയില്‍ പിടിച്ചു കുറച്ചു ഏത്തം ഇടാന്‍ ശിക്ഷയും കിട്ടി! വര്‍ഷങ്ങള്‍ കുറെ കടന്നു പോയി. ഞാനും കുടുംബവും നാട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ ടീച്ചറെ കണ്ടു. അപ്പോള്‍ ഈ സംഭവം എനിക്കോര്‍മ്മ വന്നു. ഞാന്‍ ടീച്ചറോട് എന്നെ അറിയുമോ - ഞാന്‍ ഇന്ന ആള്‍ എന്ന് പറഞ്ഞപ്പോള്‍ ടീച്ചറുടെ കണ്ണുകളില്‍ തിളക്കം. ഒരുപാട് നേരം സംസാരിച്ചു. മരിക്കാത്ത ഓര്‍മ്മകള്‍! ടീച്ചര്‍ ഇന്നില്ല.
ReplyDeletehttp://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
അതെ സര്‍, എല്ലാരുടെയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിക്കാന്‍ ഈ "അപ്പു-അമ്മു"
Deleteഎഴുത്ത് കാരണമാകുന്നു....എനിക്കതില്‍ ഒരുപാട് സന്തോഷവും..